1Volta, ó Israel, para o Senhor teu Deus; porque pela tua iniqüidade tens caído.
1യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
2Tomai convosco palavras, e voltai para o Senhor; dizei-lhe: Tira toda a iniqüidade, e aceita o que é bom; e ofereceremos como novilhos os sacrifícios dos nossos lábios.
2നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടുസകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;
3Não nos salvará a Assíria, não iremos montados em cavalos; e � obra das nossas mãos já não diremos: Tu és o nosso Deus; porque em ti o órfão acha a misericórdia.
3അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടുഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയില്‍ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിന്‍ .
4Eu sararei a sua apostasia, eu voluntariamente os amarei; porque a minha ira se apartou deles.
4ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
5Eu serei para Israel como o orvalho; ele florescerá como o lírio, e lançará as suas raízes como o Líbano.
5ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.
6Estender-se-ão as suas vergônteas, e a sua formosura será como a da oliveira, a sua fragrância como a do Líbano.
6അവന്റെ കൊമ്പുകള്‍ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്‍ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
7Voltarão os que habitam � sua sombra; reverdecerão como o trigo, e florescerão como a vide; o seu renome será como o do vinho do Líbano.
7അവന്റെ നിഴലില്‍ പാര്‍ക്കുംന്നവര്‍ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും; അതിന്റെ കീര്‍ത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
8ç Efraim, que tenho eu com os ídolos? Sou eu que respondo, e cuido de ti. Eu sou como a faia verde; de mim é achado o teu fruto.
8എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു? ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും.
9Quem é sábio, para que entenda estas coisas? prudente, para que as saiba? porque os caminhos do Senhor são retos, e os justos andarão neles; mas os transgressores neles cairão.
9ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍? ഇതു അറിവാന്‍ തക്ക വിവേകി ആര്‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയില്‍ നടക്കും; അതിക്രമക്കാരോ അവയില്‍ ഇടറിവീഴും.