Portuguese: Almeida Atualizada

Malayalam

Hosea

2

1Dizei a vossos irmãos: Ami; e a vossas irmãs: Ruama.
1നിങ്ങളുടെ സഹോദരന്മാര്‍ക്കും അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരി മാര്‍ക്കും രൂഹമാ (കരുണ ലഭിച്ചവള്‍) എന്നും പേര്‍ വിളിപ്പിന്‍ .
2Contendei com vossa mãe, contendei; porque ela não é minha mulher, e eu não sou seu marido; para que ela afaste as suas prostituições da sua face e os seus adultérios de entre os seus seios;
2വ്യവഹരിപ്പിന്‍ ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന്‍ ; അവള്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല; അവള്‍ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവില്‍നിന്നും നീക്കിക്കളയട്ടെ.
3para que eu não a deixe despida, e a ponha como no dia em que nasceu, e a faça como um deserto, e a torne como uma terra seca, e a mate � sede.
3അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
4Até de seus filhos não me compadecerei; porquanto são filhos de prostituições.
4ഞാന്‍ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവര്‍ പരസംഗത്തില്‍ ജനിച്ച മക്കളല്ലോ.
5porque sua mãe se prostituiu; aquela que os concebeu houve- se torpemente; porque diz: Irei após os meus amantes, que me dão o meu pão e a minha água, a minha lã e o meu linho, o meu óleo e as minhas bebidas.
5അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള്‍ ലജ്ജ പ്രവര്‍ത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്നു പറഞ്ഞുവല്ലോ.
6Portanto, eis que lhe cercarei o caminho com espinhos, e contra ela levantarei uma sebe, para que ela não ache as suas veredas.
6അതുകൊണ്ടു ഞാന്‍ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവള്‍ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാന്‍ ഒരു മതില്‍ ഉണ്ടാക്കും.
7Ela irá em seguimento de seus amantes, mas não os alcançará; buscá-los-á, mas não os achará; então dirá: Irei, e voltarei a meu primeiro marido, porque melhor me ia então do que agora.
7അവള്‍ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവള്‍ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോള്‍ അവള്‍ഞാന്‍ എന്റെ ആദ്യത്തെ ഭര്‍ത്താവിന്റെ അടുക്കല്‍ മടങ്ങിപ്പോകും; ഇന്നത്തേക്കാള്‍ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
8Ora, ela não reconhece que fui eu o que lhe dei o grão, e o vinho, e o azeite, e que lhe multipliquei a prata e o ouro, que eles usaram para Baal.
8അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ദ്ധിപ്പിച്ചതിനും ഞാന്‍ എന്നു അവള്‍ അറിഞ്ഞില്ല.
9Portanto, tornarei a tirar o meu grão a seu tempo e o meu vinho no seu tempo determinado; e arrebatarei a minha lã e o meu linho, com que cobriam a sua nudez.
9അതുകൊണ്ടു താല്‍ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിന്‍ രോമവും ശണയവും ഞാന്‍ എടുത്തുകളകയും ചെയ്യും.
10E agora descobrirei a sua vileza diante dos olhos dos seus amantes, e ninguém a livrará da minha mão.
10ഇപ്പോള്‍ ഞാന്‍ അവളുടെ ജാരന്മാര്‍ കാണ്‍കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല.
11Também farei cessar todo o seu gozo, as suas festas, as suas luas novas, e os seus sábados, e todas as suas assembléias solenes.
11ഞാന്‍ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
12E devastarei a sua vide e a sua figueira, de que ela diz: É esta a paga que me deram os meus amantes; eu, pois, farei delas um bosque, e as feras do campo as devorarão.
12ഇതു എന്റെ ജാരന്മാര്‍ എനിക്കു തന്ന സമ്മാനങ്ങള്‍ എന്നു അവള്‍ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന്‍ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നുകളയും
13Castigá-la-ei pelos dias dos baalins, nos quais elas lhes queimava incenso, e se adornava com as suas arrecadas e as suas jóias, e, indo atrás dos seus amantes, se esquecia de mim, diz o Senhor.
13അവള്‍ ബാല്‍വിഗ്രഹങ്ങള്‍ക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടര്‍ന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാന്‍ അവളോടു സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
14Portanto, eis que eu a atrairei, e a levarei para o deserto, e lhe falarei ao coração.
14അതുകൊണ്ടു ഞാന്‍ അവളെ വശീകരിച്ചു മരുഭൂമിയില്‍ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
15E lhe darei as suas vinhas dali, e o vale de Acor por porta de esperança; e ali responderá, como nos dias da sua mocidade, e como no dia em que subiu da terra do Egito.
15അവിടെ നിന്നു ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍താഴ്വരയെയും കൊടുക്കും അവള്‍ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
16E naquele dia, diz o Senhor, ela me chamará meu marido; e não me chamará mais meu Baal.
16അന്നാളില്‍ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭര്‍ത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
17Pois da sua boca tirarei os nomes dos baalins, e não mais se fará menção desses nomes.
17ഞാന്‍ ബാല്‍വിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായില്‍നിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്‍ചൊല്ലി സ്മരിക്കയുമില്ല.
18Naquele dia farei por eles aliança com as feras do campo, e com as aves do céu, e com os répteis da terra; e da terra tirarei o arco, e a espada, e a guerra, e os farei deitar em segurança.
18അന്നാളില്‍ ഞാന്‍ അവര്‍ക്കും വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാന്‍ വില്ലും വാളും യുദ്ധവും ഭൂമിയില്‍നിന്നു നീക്കി, അവരെ നിര്‍ഭയം വസിക്കുമാറാക്കും.
19E desposar-te-ei comigo para sempre; sim, desposar-te-ei comigo em justiça, e em juízo, e em amorável benignidade, e em misericórdias;
19ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
20e desposar-te-ei comigo em fidelidade, e conhecerás ao Senhor.
20ഞാന്‍ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
21Naquele dia responderei, diz o Senhor; responderei aos céus, e estes responderão a terra;
21ആ കാലത്തു ഞാന്‍ ഉത്തരം നലകും എന്നു യഹോവ അരുളിച്ചെയ്യുന്നുഞാന്‍ ആകാശത്തിന്നു ഉത്തരം നലകും; അതു ഭൂമിക്കു ഉത്തരം നലകും;
22a terra responderá ao trigo, e ao vinho, e ao azeite, e estes responderão a Jizreel.
22ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നലകും; അവ യിസ്രെയേലിന്നും ഉത്തരം നലകും.
23E semeá-lo-ei para mim na terra, e compadecer-me-ei de Lo-Ruama; e a e Lo-Ami direi: Tu és meu povo; e ele dirá: Tu és o meu Deus.
23ഞാന്‍ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടുനീ എന്റെ ജനം എന്നു ഞാന്‍ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.