Portuguese: Almeida Atualizada

Malayalam

Hosea

7

1ao querer eu sarar a Israel, descobrem-se a corrupção de Efraim e as maldades de Samária; porque praticam a falsidade; o ladrão entra, e a horda dos salteadores despoja por fora.
1ഞാന്‍ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്‍യ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന്‍ കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
2Não consideram no seu coração que eu me lembro de toda a sua maldade; agora, pois, os cercam as suas obras; diante da minha face estão.
2അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
3Com a sua malícia alegram ao rei, e com as suas mentiras aos príncipes.
3അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷകുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
4Todos eles são adúlteros; são semelhantes ao forno aceso, cujo padeiro cessa de atear o fogo desde o amassar a massa até que seja levedada.
4അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതല്‍ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
5E no dia do nosso rei os príncipes se tornaram doentes com a excitação do vinho; o rei estendeu a sua mão com escarnecedores.
5നമ്മുടെ രാജാവിന്റെ ദിവസത്തില്‍ പ്രഭുക്കന്മാര്‍ക്കും വീഞ്ഞിന്റെ ഉഷ്ണത്താല്‍ ദീനം പിടിക്കുന്നു; അവന്‍ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
6Pois têm preparado o coração como um forno, enquanto estão de espreita; toda a noite dorme a sua ira; pela manhã arde como fogo de chama.
6അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
7Eles estão todos quentes como um forno, e devoram os seus juízes; todos os seus reis caem; ninguém entre eles há que me invoque.
7അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാര്‍ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന്‍ ആരുമില്ല.
8Quanto a Efraim, ele se mistura com os povos; Efraim é um bolo que não foi virado.
8എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
9Estrangeiros lhe devoram a força, e ele não o sabe; também as cãs se espalham sobre ele, e não o sabe.
9അന്യജാതികള്‍ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന്‍ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവന്‍ അറിയുന്നില്ല.
10E a soberba de Israel testifica contra ele; todavia, não voltam para o Senhor seu Deus, nem o buscam em tudo isso.
10യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ മടങ്ങിവന്നിട്ടില്ല; ഇതില്‍ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
11Pois Efraim é como uma pomba, insensata, sem entendimento; invocam o Egito, vão para a Assíria.
11എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
12Quando forem, sobre eles estenderei a minha rede, e como aves do céu os farei descer; castigá-los-ei, conforme o que eles têm ouvido na sua congregação.
12അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
13Ai deles! porque se erraram de mim; destruição sobre eles! porque se rebelaram contra mim. Quisera eu remi-los, mas falam mentiras contra mim.
13അവര്‍ എന്നെ വിട്ടു ഔടിപ്പോയതുകൊണ്ടു അവര്‍ക്കും അയ്യോ കഷ്ടം; അവര്‍ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവര്‍ക്കും നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷകു സംസാരിക്കുന്നു.
14Não clamam a mim de coração, mas uivam nas suas camas; para o trigo e para o mosto se ajuntam, mas contra mim se rebelam.
14അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
15Contudo fui eu que os ensinei, e lhes fortaleci os braços; entretanto maquinam o mal contra mim.
15ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവര്‍ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
16Eles voltam, mas não para o Altíssimo. Fizeram-se como um arco enganador; caem � espada os seus príncipes, por causa da insolência da sua língua; este será o seu escárnio na terra do Egito.
16അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.