Portuguese: Almeida Atualizada

Malayalam

Isaiah

13

1Oráculo acerca de Babilônia, que Isaías, filho de Amoz, recebeu numa visão.
1ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം
2Alçai uma bandeira sobre o monte escalvado; levantai a voz para eles; acenai-lhes com a mão, para que entrem pelas portas dos príncipes.
2മൊട്ടക്കുന്നിന്മേല്‍ കൊടി ഉയര്‍ത്തുവിന്‍ ; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്‍ത്തി അവരെ കൈ കാട്ടി വിളിപ്പിന്‍ .
3Eu dei ordens aos meus consagrados; sim, já chamei os meus valentes para executarem a minha ira, os que exultam arrogantemente.
3ഞാന്‍ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാന്‍ എന്റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.
4Eis um tumulto sobre os montes, como o de grande multidão! Eis um tumulto de reinos, de nações congregadas! O Senhor dos exércitos passa em revista o exército para a guerra.
4ബഹുജനത്തിന്റെ ഘോഷംപോലെ പര്‍വ്വതങ്ങളില്‍ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
5Vêm duma terra de longe, desde a extremidade do céu, o Senhor e os instrumentos da sua indignação, para destruir toda aquela terra.
5ദേശത്തെ ഒക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
6Uivai, porque o dia do Senhor está perto; virá do Todo-Poderoso como assolação.
6യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍ ; അതു സര്‍വ്വശക്തങ്കല്‍നിന്നു സര്‍വ്വനാശംപോലെ വരുന്നു.
7Pelo que todas as mãos se debilitarão, e se derreterá o coração de todos os homens.
7അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
8E ficarão desanimados; e deles se apoderarão dores e ais; e se angustiarão, como a mulher que está de parto; olharão atônitos uns para os outros; os seus rostos serão rostos flamejantes.
8അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കും പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
9Eis que o dia do Senhor vem, horrendo, com furor e ira ardente; para pôr a terra em assolação e para destruir do meio dela os seus pecadores.
9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍നിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
10Pois as estrelas do céu e as suas constelações não deixarão brilhar a sua luz; o sol se escurecerá ao nascer, e a lua não fará resplandecer a sua luz.
10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന്‍ ഉദയത്തിങ്കല്‍ തന്നേ ഇരുണ്ടു പോകും; ചന്ദ്രന്‍ പ്രകാശം നലകുകയുമില്ല.
11E visitarei sobre o mundo a sua maldade, e sobre os ímpios a sua iniqüidade; e farei cessar a arrogância dos atrevidos, e abaterei a soberba dos cruéis.
11ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
12Farei que os homens sejam mais raros do que o ouro puro, sim mais raros do que o ouro fino de Ofir.
12ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീര്‍തങ്കത്തെക്കാളും ദുര്‍ല്ലഭമാക്കും.
13Pelo que farei estremecer o céu, e a terra se movera do seu lugar, por causa do furor do Senhor dos exércitos, e por causa do dia da sua ardente ira.
13അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും;
14E como a corça quando é perseguida, e como a ovelha que ninguém recolhe, assim cada um voltará para o seu povo, e cada um fugirá para a sua terra.
14ഔടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഔരോരുത്തന്‍ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഔരോരുത്തന്‍ താന്താന്റെ സ്വദേശത്തിലേക്കു ഔടിപ്പോകും.
15Todo o que for achado será traspassado; e todo o que for apanhado, cairá � espada.
15കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാല്‍ വീഴും.
16E suas crianças serão despedaçadas perante os seus olhos; as suas casas serão saqueadas, e as suas mulheres violadas.
16അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചുതകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
17Eis que suscitarei contra eles os medos, que não farão caso da prata, nem tampouco no ouro terão prazer.
17ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.
18E os seus arcos despedaçarão aos mancebos; e não se compadecerão do fruto do ventre; os seus olhos não pouparão as crianças.
18അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോടു അവകൂ കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.
19E Babilônia, a glória dos reinos, o esplendor e o orgulho dos caldeus, será como Sodoma e Gomorra, quando Deus as transtornou.
19രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
20Nunca mais será habitada, nem nela morará alguém de geração em geração; nem o árabe armará ali a sua tenda; nem tampouco os pastores ali farão deitar os seus rebanhos.
20അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21Mas as feras do deserto repousarão ali, e as suas casas se encherão de horríveis animais; e ali habitarão as avestruzes, e os sátiros pularão ali.
21മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളില്‍ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തം ചെയ്യും.
22As hienas uivarão nos seus castelos, e os chacais nos seus palácios de prazer; bem perto está o seu tempo, e os seus dias não se prolongarão.
22അവരുടെ അരമനകളില്‍ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില്‍ കുറുനരികളും ഔളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.