1Naquele dia se entoará este cântico na terra de Judá: uma cidade forte temos, a que Deus pôs a salvação por muros e antemuros.
1അന്നാളില്‍ അവര്‍ യെഹൂദാദേശത്തു ഈ പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.
2Abri as portas, para que entre nela a nação justa, que observa a verdade.
2വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന്‍ .
3Tu conservarás em paz aquele cuja mente está firme em ti; porque ele confia em ti.
3സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു.
4Confiai sempre no Senhor; porque o Senhor Deus é uma rocha eterna.
4യഹോവയാം യാഹില്‍ ശാശ്വതമായോരു പാറ ഉള്ളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍ .
5porque ele tem derrubado os que habitam no alto, na cidade elevada; abate-a, abate-a até o chão; e a reduz até o pó.
5അവന്‍ ഉയരത്തില്‍ പാര്‍ക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില്‍ ഇട്ടു കളഞ്ഞിരിക്കുന്നു.
6Pisam-na os pés, os pés dos pobres, e os passos dos necessitados.
6കാല്‍ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.
7O caminho do justo é plano; tu, que és reto, nivelas a sua vereda.
7നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
8No caminho dos teus juízos, Senhor, temos esperado por ti; no teu nome e na tua memória está o desejo da nossa alma.
8അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
9Minha alma te deseja de noite; sim, o meu espírito, dentro de mim, diligentemente te busca; porque, quando os teus juízos estão na terra, os moradores do mundo aprendem justiça.
9എന്റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.
10Ainda que se mostre favor ao ímpio, ele não aprende a justiça; até na terra da retidão ele pratica a iniqüidade, e não atenta para a majestade do Senhor.
10ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.
11Senhor, a tua mão está levantada, contudo eles não a vêem; vê-la-ão, porém, e confundir-se-ão por causa do zelo que tens do teu povo; e o fogo reservado para os teus adversários os devorará.
11യഹോവേ, നിന്റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷണത അവര്‍ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
12Senhor, tu hás de estabelecer para nós a paz; pois tu fizeste para nós todas as nossas obras.
12യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്‍ക്കു വേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.
13ç Senhor Deus nosso, outros senhores além de ti têm tido o domínio sobre nós; mas, por ti só, nos lembramos do teu nome.
13ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.
14Os falecidos não tornarão a viver; os mortos não ressuscitarão; por isso os visitaste e destruíste, e fizeste perecer toda a sua memória.
14മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ചു സംഹരിക്കയും അവരുടെ ഔര്‍മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.
15Tu, Senhor, aumentaste a nação; aumentaste a nação e te fizeste glorioso; alargaste todos os confins da terra.
15നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
16Senhor, na angústia te buscaram; quando lhes sobreveio a tua correção, derramaram-se em oração.
16യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.
17Como a mulher grávida, quando está próxima a sua hora, tem dores de parto e dá gritos nas suas dores, assim fomos nós diante de ti, ó Senhor!
17യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭണി നോവുകിട്ടി തന്റെ വേദനയില്‍ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്റെ മുമ്പാകെ ആയിരുന്നു.
18Concebemos nós, e tivemos dores de parto, mas isso foi como se tivéssemos dado � luz o vento; livramento não trouxemos � terra; nem nasceram moradores do mundo.
18ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.
19Os teus mortos viverão, os seus corpos ressuscitarão; despertai e exultai, vós que habitais no pó; porque o teu orvalho é orvalho de luz, e sobre a terra das sombras fá-lo-ás cair.
19നിന്റെ മൃതന്മാര്‍ ജീവിക്കും; എന്റെ ശവങ്ങള്‍ എഴുന്നേലക്കും; പൊടിയില്‍ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍ ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
20Vem, povo meu, entra nas tuas câmaras, e fecha as tuas portas sobre ti; esconde-te só por um momento, até que passe a indignação.
20എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
21Pois eis que o Senhor está saindo do seu lugar para castigar os moradores da terra por causa da sua iniqüidade; e a terra descobrirá o seu sangue, e não encobrirá mais os seus mortos.
21യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.