1Bel se encurva, Nebo se abaixa; os seus ídolos são postos sobre os animais, sobre as bestas; essas cargas que costumáveis levar são pesadas para as bestas já cansadas.
1ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങള്‍ എടുത്തുകൊണ്ടു നടക്കുന്നവ ഒരു ചുമടും തളര്‍ന്ന മൃഗങ്ങള്‍ക്കു ഭാരവും ആയിത്തീര്‍ന്നിരിക്കുന്നു.
2Eles juntamente se abaixam e se encurvam; não podem salvar a carga, mas eles mesmos vão para o cativeiro.
2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാന്‍ കഴിയാതെ അവ തന്നേ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
3Ouvi-me, ó casa de Jacó, e todo o resto da casa de Israel, vós que por mim tendes sido carregados desde o ventre, que tendes sido levados desde a madre.
3ഗര്‍ഭംമുതല്‍ വഹിക്കപ്പെട്ടവരും ഉദരംമുതല്‍ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേല്‍ഗൃഹത്തില്‍ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ .
4Até a vossa velhice eu sou o mesmo, e ainda até as cãs eu vos carregarei; eu vos criei, e vos levarei; sim, eu vos carregarei e vos livrarei.
4നിങ്ങളുടെ വാര്‍ദ്ധക്യംവരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരെക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ ചെയ്തിരിക്കുന്നു; ഞാന്‍ വഹിക്കയും ഞാന്‍ ചുമന്നു വിടുവിക്കയും ചെയ്യും.
5A quem me assemelhareis, e com quem me igualareis e me comparareis, para que sejamos semelhantes?
5നിങ്ങള്‍ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മില്‍ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?
6Os que prodigalizam o ouro da bolsa, e pesam a prata nas balanças, assalariam o ourives, e ele faz um deus; e diante dele se prostram e adora,
6അവര്‍ സഞ്ചിയില്‍നിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സില്‍ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവന്‍ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവര്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
7Eles o tomam sobre os ombros, o levam, e o colocam no seu lugar, e ali permanece; do seu lugar não se pode mover; e, se recorrem a ele, resposta nenhuma dá, nem livra alguém da sua tribulação.
7അവര്‍ അതിനെ തോളില്‍ എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിര്‍ത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നിലക്കുന്നു; അതിനോടു നിലവിളിച്ചാല്‍ അതു ഉത്തരം പറയുന്നില്ല; കഷ്ടത്തില്‍നിന്നു രക്ഷിക്കുന്നതുമില്ല.
8Lembrai-vos, disto, e considerai; trazei-o � memória, ó transgressores.
8ഇതു ഔര്‍ത്തു സ്ഥിരത കാണിപ്പിന്‍ ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിന്‍ .
9Lembrai-vos das coisas passadas desde a antigüidade; que eu sou Deus, e não há outro; eu sou Deus, e não há outro semelhante a mim;
9പണ്ടുള്ള പൂര്‍വ്വകാര്യങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
10que anuncio o fim desde o princípio, e desde a antigüidade as coisas que ainda não sucederam; que digo: O meu conselho subsistirá, e farei toda a minha vontade;
10ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാന്‍ പറയുന്നു.
11chamando do oriente uma ave de rapina, e dum país remoto o homem do meu conselho; sim, eu o disse, e eu o cumprirei; formei esse propósito, e também o executarei.
11ഞാന്‍ കിഴക്കുനിന്നു ഒരു റാഞ്ചന്‍ പക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാന്‍ പ്രസ്താവിച്ചിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കും; ഞാന്‍ നിരൂപിച്ചിരിക്കുന്നു; ഞാന്‍ അനുഷ്ഠിക്കും.
12Ouvi-me, ó duros de coração, os que estais longe da justiça.
12നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേള്‍പ്പിന്‍ . ഞാന്‍ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാന്‍ സീയോനില്‍ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നലകും.
13Faço chegar a minha justiça; e ela não está longe, e a minha salvação não tardará; mas estabelecerei a salvação em Sião, e em Israel a minha glória.