Portuguese: Almeida Atualizada

Malayalam

Isaiah

48

1Ouvi isto, casa de Jacó, que vos chamais do nome de Israel, e saístes dos lombos de Judá, que jurais pelo nome do Senhor, e fazeis menção do Deus de Israel, mas não em verdade nem em justiça.
1യിസ്രായേല്‍ എന്ന പേര്‍ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തില്‍നിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍ .
2E até da santa cidade tomam o nome, e se firmam sobre o Deus de Israel; o Senhor dos exércitos é o seu nome.
2അവര്‍ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
3Desde a antigüidade anunciei as coisas que haviam de ser; da minha boca é que saíram, e eu as fiz ouvir; de repente as pus por obra, e elas aconteceram.
3പൂര്‍വ്വകാര്യങ്ങളെ ഞാന്‍ പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായില്‍നിന്നു പുറപ്പെട്ടു; ഞാന്‍ അവയെ കേള്‍പ്പിച്ചു; പെട്ടെന്നു ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.
4Porque eu sabia que és obstinado, que a tua cerviz é um nervo de ferro, e a tua testa de bronze.
4നീ കഠിനന്‍ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റിതാമ്രം എന്നും ഞാന്‍ അറികകൊണ്ടു
5Há muito tas anunciei, e as manifestei antes que acontecessem, para que não dissesses: O meu ídolo fez estas coisas, ou a minha imagem de escultura, ou a minha imagem de fundição as ordenou.
5ഞാന്‍ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന്‍ നിന്നെ കേള്‍പ്പിച്ചുമിരിക്കുന്നു.
6Já o tens ouvido; olha bem para tudo isto; porventura não o anunciarás? Desde agora te mostro coisas novas e ocultas, que não sabias.
6നീ കേട്ടിട്ടുണ്ടു; ഇപ്പോള്‍ എല്ലാം കണ്ടുകൊള്‍ക; നിങ്ങള്‍ തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതല്‍ ഞാന്‍ പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേള്‍പ്പിക്കുന്നു.
7São criadas agora, e não de há muito, e antes deste dia não as ouviste, para que não digas: Eis que já eu as sabia.
7ഞാന്‍ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോള്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.
8Tu nem as ouviste, nem as conheceste, nem tampouco há muito foi aberto o teu ouvido; porque eu sabia que procedeste muito perfidamente, e que eras chamado transgressor desde o ventre.
8നീ കേള്‍ക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്‍ഭംമുതല്‍ വിശ്വാസവഞ്ചകന്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞു.
9Por amor do meu nome retardo a minha ira, e por causa do meu louvor me contenho para contigo, para que eu não te extermine.
9എന്റെ നാമംനിമിത്തം ഞാന്‍ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാന്‍ അടങ്ങിയിരിക്കുന്നു.
10Eis que te purifiquei, mas não como a prata; provei-te na fornalha da aflição,
10ഇതാ, ഞാന്‍ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന്‍ നിന്നെ കഷ്ടതയുടെ ചൂളയില്‍ ആകുന്നു ശോധന കഴിച്ചതു.
11Por amor de mim, por amor de mim o faço; porque como seria profanado o meu nome? A minha glória não a darei a outrem,
11എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
12Escuta-me, ó Jacó, e tu, ó Israel, a quem chamei; eu sou o mesmo, eu o primeiro, eu também o último.
12യാക്കോബേ, ഞാന്‍ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേള്‍ക്ക; ഞാന്‍ അനന്യന്‍ ; ഞാന്‍ ആദ്യനും ഞാന്‍ അന്ത്യനും ആകുന്നു.
13Também a minha mão fundou a terra, e a minha destra estendeu os céus; quando eu os chamo, eles aparecem juntos.
13എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാന്‍ വിളിക്കുമ്പോള്‍ അവ ഒക്കെയും ഉളവായ്‍വരുന്നു.
14Ajuntai-vos todos vós, e ouvi: Quem, dentre eles, tem anunciado estas coisas? Aquele a quem o Senhor amou executará a sua vontade contra Babilônia, e o seu braço será contra os caldeus.
14നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍ ; അവരില്‍ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവര്‍ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
15Eu, eu o tenho dito; também já o chamei; eu o trouxe, e o seu caminho será próspero.
15ഞാന്‍ , ഞാന്‍ തന്നേ പ്രസ്താവിക്കുന്നു; ഞാന്‍ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.
16Chegai-vos a mim, ouvi isto: Não falei em segredo desde o princípio; desde o tempo em que aquilo se fez, eu estava ali; e agora o Senhor Deus me enviou juntamente com o seu Espírito.
16നിങ്ങള്‍ അടുത്തുവന്നു ഇതു കേള്‍പ്പിന്‍ ; ഞാന്‍ ആദിമുതല്‍ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതല്‍ ഞാന്‍ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കര്‍ത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17Assim diz o Senhor, o teu Redentor, o Santo de Israel: Eu sou o Senhor, o teu Deus, que te ensina o que é útil, e te guia pelo caminho em que deves andar.
17യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന്‍ തന്നേ.
18Ah! se tivesses dado ouvidos aos meus mandamentos! então seria a tua paz como um rio, e a tua justiça como as ondas do mar;
18അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കില്‍ കൊള്ളായിരുന്നു! എന്നാല്‍ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
19também a tua descendência teria sido como a areia, e os que procedem das tuas entranhas como os seus grãos; o seu nome nunca seria cortado nem destruído de diante de mim.
19നിന്റെ സന്തതി മണല്‍പോലെയും നിന്റെ ഗര്‍ഭഫലം മണല്‍തരിപോലെയും ആകുമായിരുന്നു. നിന്റെ പേര്‍ എന്റെ മുമ്പില്‍നിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.
20Saí de Babilônia, fugi de entre os caldeus. E anunciai com voz de júbilo, fazei ouvir isto, e levai-o até o fim da terra; dizei: O Senhor remiu a seu servo Jacó;
20ബാബേലില്‍നിന്നു പുറപ്പെടുവിന്‍ ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഔടിപ്പോകുവിന്‍ ഇതു പ്രസ്താവിച്ചു കേള്‍പ്പിപ്പിന്‍ ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന്‍ ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന്‍ .
21e não tinham sede, quando os levava pelos desertos; fez-lhes correr água da rocha; fendeu a rocha, e as águas jorraram.
21അവന്‍ അവരെ ശൂന്യപ്രദേശങ്ങളില്‍കൂടി നടത്തിയപ്പോള്‍ അവര്‍ക്കും ദാഹിച്ചില്ല; അവന്‍ അവര്‍ക്കുംവേണ്ടി പാറയില്‍നിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടിപുറപ്പെട്ടു.
22Não há paz para os ímpios, diz o Senhor.
22ദുഷ്ടന്മാര്‍ക്കും സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.