1Perece o justo, e não há quem se importe com isso; os homens compassivos são arrebatados, e não há ninguém que entenda. Pois o justo é arrebatado da calamidade,
1നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല
2entra em paz; descansam nas suas camas todos os que andam na retidão.
2അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്‍ താന്റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു
3Mas chegai-vos aqui, vós os filhos da agoureira, linhagem do adúltero e da prostituta.
3ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്‍ തതിയേ; ഇങ്ങോട്ടു അടുത്തുവരുവിന്‍
4De quem fazeis escárnio? Contra quem escancarais a boca, e deitais para fora a língua? Porventura não sois vós filhos da transgressão, estirpe da falsidade,
4നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങള്‍ വായ്പിളര്‍ന്നു നാകൂ നീട്ടുന്നതു? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്‍ തതിയും അല്ലയോ?
5que vos inflamais junto aos terebintos, debaixo de toda árvore verde, e sacrificais os filhos nos vales, debaixo das fendas dos penhascos?
5നിങ്ങള്‍ കരുവേലങ്ങള്‍ക്കരികത്തും ഔരോ പച്ചമരത്തിന്‍ കീഴിലും ജ്വലിച്ചു, പാറപ്പിളര്‍പ്പുകള്‍ക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ
6Por entre as pedras lisas do vale está o teu quinhão; estas, estas são a tua sorte; também a estas derramaste a tua libação e lhes ofereceste uma oblação. Contentar-me-ia com estas coisas?
6തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഔഹരി; അതിന്നല്ലോ നീ പാനീയ ബലി പകര്‍ന്നു ഭോജനബലി അര്‍പ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?
7sobre um monte alto e levantado puseste a tua cama; e lá subiste para oferecer sacrifícios.
7പൊക്കവും ഉയരവും ഉള്ള മലയില്‍ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാന്‍ കയറിച്ചെന്നു
8Detrás das portas e dos umbrais colocaste o teu memorial; pois te descobriste a outro que não a mim, e subiste, e alargaste a tua cama; e fizeste para ti um pacto com eles; amaste a sua cama, onde quer que a viste.
8കതകിന്നും കട്ടിളെക്കും പുറകില്‍ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവര്‍കൂ നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടന്‍ പടി ചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു
9E foste ao rei com óleo, e multiplicaste os teus perfumes, e enviaste os teus embaixadores para longe, e te abateste até o Seol.
9നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കല്‍ ചെന്നു, നിന്റെ പരിമളവര്‍ഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു
10Na tua comprida viagem te cansaste; contudo não disseste: Não há esperança; achaste com que renovar as tuas forças; por isso não enfraqueceste.
10വഴിയുടെ ദൂരംകൊണ്ടു നീ തളര്‍ന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല
11Mas de quem tiveste receio ou medo, para que mentisses, e não te lembrasses de mim, nem te importasses? Não é porventura porque eu me calei, e isso há muito tempo, e não me temes?
11കപടം കാണിപ്പാനും എന്നെ ഔര്‍ക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാന്‍ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?
12Eu publicarei essa justiça tua; e quanto �s tuas obras, elas não te aproveitarão.
12നിന്റെ നീതി ഞാന്‍ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല
13Quando clamares, livrem-te os ídolos que ajuntaste; mas o vento a todos levará, e um assopro os arrebatará; mas o que confia em mim possuirá a terra, e herdarão o meu santo monte.
13നീ നിലവിളിക്കുന്‍ പോള്‍ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാല്‍ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവന്‍ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപര്‍വ്വതത്തെ കൈവശമാക്കും
14E dir-se-á: Aplanai, aplanai, preparai e caminho, tirai os tropeços do caminho do meu povo.
14നികത്തുവിന്‍ , നികത്തുവിന്‍ , വഴി ഒരുക്കുവിന്‍ ; എന്റെ ജനത്തിന്റെ വഴിയില്‍ നിന്നു ഇടര്‍ച്ച നീക്കിക്കളവിന്‍ എന്നു അവന്‍ അരുളിച്ചെയ്യുന്നു
15Porque assim diz o Alto e o Excelso, que habita na eternidade e cujo nome é santo: Num alto e santo lugar habito, e também com o contrito e humilde de espírito, para vivificar o espírito dos humildes, e para vivificar o coração dos contritos.
15ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്‍ യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു
16Pois eu não contenderei para sempre, nem continuamente ficarei irado; porque de mim procede o espírito, bem como o fôlego da vida que eu criei.
16ഞാന്‍ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കില്‍ അവരുടെ ആത്മാവും ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുന്‍ പില്‍ നിന്നു ക്ഷയിച്ചു പോകുമല്ലോ
17Por causa da iniqüidade da sua avareza me indignei e o feri; escondi-me, e indignei-me; mas, rebelando-se, ele seguiu o caminho do seu coração.
17അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാന്‍ കോപിച്ചു അവരെ അടിച്ചു; ഞാന്‍ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവര്‍ തിരിഞ്ഞു തങ്ങള്‍ക്കു തോന്നിയ വഴിയില്‍ നടന്നു
18Tenho visto os seus caminhos, mas eu o sararei; também o guiarei, e tornarei a dar-lhe consolação, a ele e aos que o pranteiam.
18ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൌഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍കൂ, അവരുടെ ദുഃഖിതന്മാര്‍കൂ തന്നേ, വീണ്ടും ആശ്വാസം വരുത്തും;
19Eu crio o fruto dos lábios; paz, paz, para o que está longe, e para o que está perto diz o Senhor; e eu o sararei.
19ഞാന്‍ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാന്‍ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു
20Mas os ímpios são como o mar agitado; pois não pode estar quieto, e as suas águas lançam de si lama e lodo.
20ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു
21Não há paz para os ímpios, diz o meu Deus.
21ദുഷ്ടന്മാര്‍കൂ സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു