Portuguese: Almeida Atualizada

Malayalam

Isaiah

63

1Quem é este, que vem de Edom, de Bozra, com vestiduras tintas de escarlate? este que é glorioso no seu traje, que marcha na plenitude da sua força? Sou eu, que falo em justiça, poderoso para salvar.
1എദോമില്‍ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ നിന്നു വരുന്നോരിവന്‍ ആര്‍‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില്‍ നടകൊള്ളുന്നോരിവന്‍ ആര്‍‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നേ
2Por que está vermelha a tua vestidura, e as tuas vestes como as daquele que pisa no lagar?
2നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്‍ തു? നിന്റെ വസ്ത്രം മുന്‍ തിരിച്ചകൂ ചവിട്ടുന്നവന്‍ റേതുപോലെ ഇരിക്കുന്നതെന്‍ തു?
3Eu sozinho pisei no lagar, e dos povos ninguém houve comigo; eu os pisei na minha ira, e os esmaguei no meu furor, e o seu sangue salpicou as minhas vestes, e manchei toda a minha vestidura.
3ഞാന്‍ ഏകനായി മുന്‍ തിരിച്ചകൂ ചവിട്ടി; ജാതികളില്‍ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാന്‍ അവരെ ചവിട്ടി, എന്റെ ക്രോധത്തില്‍ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തില്‍ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു
4Porque o dia da vingança estava no meu coração, e o ano dos meus remidos é chegado.
4ഞാന്‍ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു
5Olhei, mas não havia quem me ajudasse; e admirei-me de não haver quem me sustivesse; pelo que o meu próprio braço me trouxe a vitória; e o meu furor é que me susteve.
5ഞാന്‍ നോക്കി എങ്കിലും സഹായിപ്പാന്‍ ആരുമില്ലായിരുന്നു; ഞാന്‍ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാന്‍ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു
6Pisei os povos na minha ira, e os embriaguei no meu furor; e derramei sobre a terra o seu sangue.
6ഞാന്‍ എന്റെ കോപത്തില്‍ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തില്‍ അവരെ തകര്‍ത്തു, അവരുടെ രക്തത്തെ ഞാന്‍ നിലത്തു വീഴ്ത്തിക്കളഞ്ഞു
7Celebrarei as benignidades do Senhor, e os louvores do Senhor, consoante tudo o que o Senhor nos tem concedido, e a grande bondade para com a casa de Israel, bondade que ele lhes tem concedido segundo as suas misericórdias, e segundo a multidão das suas benignidades.
7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവന്‍ യിസ്രായേല്‍ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീര്‍‍ത്തിക്കും
8Porque dizia: Certamente eles são meu povo, filhos que não procederão com falsidade; assim ele se fez o seu Salvador.
8അവര്‍‍ എന്റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നേ എന്നു പറഞ്ഞു അവന്‍ അവര്‍‍കൂ രക്ഷിതാവായിത്തീര്‍‍ന്നു
9Em toda a angústia deles foi ele angustiado, e o anjo da sua presença os salvou; no seu amor, e na sua compaixão ele os remiu; e os tomou, e os carregou todos os dias da antigüidade.
9അവരുടെ കഷ്ടതയില്‍ ഒക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു
10Eles, porém, se rebelaram, e contristaram o seu santo Espírito; pelo que se lhes tornou em inimigo, e ele mesmo pelejou contra eles.
10എന്നാല്‍ അവര്‍‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവന്‍ അവര്‍‍കൂ ശത്രുവായ്തീര്‍‍ന്നു താന്‍ തന്നേ അവരോടു യുദ്ധം ചെയ്തു
11Todavia se lembrou dos dias da antigüidade, de Moisés, e do seu povo, dizendo: Onde está aquele que os fez subir do mar com os pastores do seu rebanho? Onde está o que pôs no meio deles o seu santo Espírito?
11അപ്പോള്‍ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഔര്‍ത്തു പറഞ്ഞതുഅവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തില്‍ നിന്നു കരേറുമാറാക്കിയവന്‍ എവിടെ? അവരുടെ ഉള്ളില്‍ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവന്‍ എവിടെ?
12Aquele que fez o seu braço glorioso andar � mão direita de Moisés? que fendeu as águas diante deles, para fazer para si um nome eterno?
12തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കല്‍ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുന്‍ പില്‍ വെള്ളം വിഭാഗിക്കയും
13Aquele que os guiou pelos abismos, como a um cavalo no deserto, de modo que nunca tropeçaram?
13അവര്‍‍ ഇടറാതവണ്ണം മരുഭൂമിയില്‍ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളില്‍ കൂടി നടത്തുകയും ചെയ്തവന്‍ എവിടെ?
14Como ao gado que desce ao vale, o Espírito do Senhor lhes deu descanso; assim guiaste o teu povo, para te fazeres um nome glorioso.
14താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി
15Atenta lá dos céus e vê, lá da tua santa e gloriosa habitação; onde estão o teu zelo e as tuas obras poderosas? A ternura do teu coração e as tuas misericórdias para comigo estancaram.
15സ്വര്‍‍ഗ്ഗത്തില്‍ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷണതയും വീര്‍യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു
16Mas tu és nosso Pai, ainda que Abraão não nos conhece, e Israel não nos reconhece; tu, ó Senhor, és nosso Pai; nosso Redentor desde a antigüidade é o teu nome.
16നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്റെ നാമം
17Por que, ó Senhor, nos fazes errar dos teus caminhos? Por que endureces o nosso coração, para te não temermos? Faze voltar, por amor dos teus servos, as tribos da tua herança.
17യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍‍നിമിത്തം മടങ്ങിവരേണമേ
18Só por um pouco de tempo o teu santo povo a possuiu; os nossos adversários pisaram o teu santuário.
18നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്‍ ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു
19Somos feitos como aqueles sobre quem tu nunca dominaste, e como os que nunca se chamaram pelo teu nome.
19ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍‍ന്നിരിക്കുന്നു