1Se voltares, ó Israel, diz o Senhor, se voltares para mim e tirares as tuas abominações de diante de mim, e não andares mais vagueando;
1യിസ്രായേലേ, നീ മനംതിരിയുമെങ്കില്‍ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊള്‍ക എന്നു യഹോവയുടെ അരുളപ്പാടു; നിന്റെ മ്ളേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയുമെങ്കില്‍ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.
2e se jurares: Como vive o Senhor, na verdade, na justiça e na retidão; então nele se bendirão as nações, e nele se gloriarão.
2യഹോവയാണ എന്നു നീ പരമാര്‍ത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള്‍ അവനില്‍ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനില്‍ പുകഴുകയും ചെയ്യും.
3Porque assim diz o Senhor aos homens de Judá e a Jerusalém: Lavrai o vosso terreno alqueivado, e não semeeis entre espinhos.
3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ മുള്ളുകളുടെ ഇടയില്‍ വിതെക്കാതെ തരിശുനിലം ഉഴുവിന്‍ .
4Circuncidai-vos ao Senhor, e tirai os prepúcios do vosso coração, ó homens de Judá e habitadores de Jerusalém, para que a minha indignação não venha a sair como fogo, e arda de modo que ninguém o possa apagar, por causa da maldade das vossas obras.
4യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍ .
5Anunciai em Judá, e publicai em Jerusalém; e dizei: Tocai a trombeta na terra; gritai em alta voz, dizendo: Ajuntai-vos, e entremos nas cidades fortificadas.
5യെഹൂദയില്‍ അറിയിച്ചു യെരൂശലേമില്‍ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍ ; കൂടിവരുവിന്‍ ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിന്‍ .
6Arvorai um estandarte no caminho para Sião; buscai refúgio, não demoreis; porque eu trago do norte um mal, sim, uma grande destruição.
6സീയോന്നു കൊടി ഉയര്‍ത്തുവിന്‍ ; നില്‍ക്കാതെ ഔടിപ്പോകുവിന്‍ ; ഞാന്‍ വടക്കുനിന്നു അനര്‍ത്ഥവും വലിയ നാശവും വരുത്തും.
7Subiu um leão da sua ramada, um destruidor de nações; ele já partiu, saiu do seu lugar para fazer da tua terra uma desolação, a fim de que as tuas cidades sejam assoladas, e ninguém habite nelas.
7സിംഹം പള്ളക്കാട്ടില്‍ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.
8Por isso cingi-vos de saco, lamentai, e uivai, porque o ardor da ira do Senhor não se desviou de nós.
8ഇതു നിമിത്തം രട്ടുടുപ്പിന്‍ ; വിലപിച്ചു മുറയിടുവിന്‍ ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
9Naquele dia, diz o Senhor, desfalecerá o coração do rei e o coração dos príncipes; os sacerdotes pasmarão, e os profetas se maravilharão.
9അന്നാളില്‍ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാര്‍ ഭ്രമിച്ചും പ്രവാചകന്മാര്‍ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.
10Então disse eu: Ah, Senhor Deus! verdadeiramente trouxeste grande ilusão a este povo e a Jerusalém, dizendo: Tereis paz; entretanto a espada penetra-lhe até a alma.
10അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, പ്രാണനില്‍ വാള്‍ കടന്നിരിക്കെ നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.
11Naquele tempo se dirá a este povo e a Jerusalém: Um vento abrasador, vindo dos altos escalvados no deserto, aproxima-se da filha do meu povo, não para cirandar, nem para alimpar,
11ആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാല്‍മരുഭൂമിയിലെ മൊട്ടക്കുന്നുകളില്‍നിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ ഊതും.
12mas um vento forte demais para isto virá da minha parte; agora também pronunciarei eu juízos contra eles.
12ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാല്‍ വരും; ഞാന്‍ ഇപ്പോള്‍ തന്നേ അവരോടു ന്യായവാദം കഴിക്കും.
13Eis que vem subindo como nuvens, como o redemoinho são os seus carros; os seus cavalos são mais ligeiros do que as águias. Ai de nós! pois estamos arruinados!
13ഇതാ, അവന്‍ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകള്‍ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
14Lava o teu coração da maldade, ó Jerusalém, para que sejas salva; até quando permanecerão em ti os teus maus pensamentos?
14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്റെ ഉള്ളില്‍ ഇരിക്കും.
15Porque uma voz anuncia desde Dã, e proclama a calamidade desde o monte de Efraim.
15ദാനില്‍നിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയില്‍നിന്നു അനര്‍ത്ഥത്തെ പ്രസിദ്ധമാക്കുന്നു.
16Anunciai isto �s nações; eis, proclamai contra Jerusalém que vigias vêm de uma terra remota; eles levantam a voz contra as cidades de Judá.
16ജാതികളോടു പ്രസ്താവിപ്പിന്‍ ; ഇതാ, കോട്ടവളയുന്നവര്‍ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരെ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന്‍ .
17Como guardas de campo estão contra ela ao redor; porquanto ela se rebelou contra mim, diz o Senhor.
17അവള്‍ എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവര്‍ വയലിലെ കാവല്‍ക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
18O teu caminho e as tuas obras te trouxeram essas coisas; essa e a tua iniquidade, e amargosa é, chegando até o coração.
18നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.
19Ah, entranhas minhas, entranhas minhas! Eu me torço em dores! Paredes do meu coração! O meu coração se aflige em mim. Não posso calar; porque tu, ó minha alma, ouviste o som da trombeta e o alarido da guerra.
19അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികള്‍! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.
20Destruição sobre destruição se apregoa; porque já toda a terra está assolada; de repente são destruídas as minhas tendas, e as minhas cortinas num momento.
20നാശത്തിന്മേല്‍ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തില്‍ എന്റെ തിരശ്ശീലകളും കവര്‍ച്ചയായ്പോയി.
21Até quando verei o estandarte, e ouvirei a voz da trombeta?
21എത്രത്തോളം ഞാന്‍ കൊടി കണ്ടു കാഹളധ്വനി കേള്‍ക്കേണ്ടിവരും?
22Deveras o meu povo é insensato, já me não conhece; são filhos obtusos, e não entendidos; são sábios para fazerem o mal, mas não sabem fazer o bem.
22എന്റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ത്ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്കും അറിഞ്ഞുകൂടാ.
23Observei a terra, e eis que era sem forma e vazia; também os céus, e não tinham a sua luz.
23ഞാന്‍ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു.
24Observei os montes, e eis que estavam tremendo; e todos os outeiros estremeciam.
24ഞാന്‍ പര്‍വ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു.
25Observei e eis que não havia homem algum, e todas as aves do céu tinham fugido.
25ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികള്‍ ഒക്കെയും പറന്നു പോയിരുന്നു.
26Vi também que a terra fértil era um deserto, e todas as suas cidades estavam derrubadas diante do Senhor, diante do furor da sua ira.
26ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായ്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
27Pois assim diz o Senhor: Toda a terra ficará assolada; de todo, porém, não a consumirei.
27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാന്‍ മുഴുവനായി മുടിച്ചുകളകയില്ല.
28Por isso lamentará a terra, e os céus em cima se enegrecerão; porquanto assim o disse eu, assim o propus, e não me arrependi, nem me desviarei disso.
28ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാന്‍ നിര്‍ണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അനുതപിക്കയില്ല, പിന്‍ മാറുകയുമില്ല.
29Ao clamor dos cavaleiros e dos flecheiros fogem todas as cidades; entram pelas matas, e trepam pelos penhascos; todas as cidades ficam desamparadas, e já ninguém habita nelas.
29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഔടിപ്പോകുന്നു; അവര്‍ പള്ളക്കാടുകളില്‍ ചെന്നു പാറകളിന്മേല്‍ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാര്‍ക്കുംന്നതുമില്ല.
30Agora, pois, ó assolada, que farás? Embora te vistas de escarlate, e te adornes com enfeites de ouro, embora te pintes em volta dos olhos com antimônio, debalde te farias bela; os teus amantes te desprezam, e procuram tirar-te a vida.
30ഇങ്ങനെ ശൂന്യമായ്പോകുമ്പോള്‍ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണില്‍ മഷി എഴുതിയാലും വ്യര്‍ത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാര്‍ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു.
31Pois ouvi uma voz, como a de mulher que está de parto, a angústia como a de quem dá � luz o seu primeiro filho; a voz da filha de Sião, ofegante, que estende as mãos, dizendo: Ai de mim agora! porque a minha alma desfalece por causa dos assassinos.
31ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂല്‍കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയുംകൊണ്ടുഅയ്യോ കഷ്ടം! എന്റെ പ്രാണന്‍ കുലപാതകന്മാരുടെ മുമ്പില്‍ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍ പുത്രിയുടെ ശബ്ദം തന്നേ.