Portuguese: Almeida Atualizada

Malayalam

Job

12

1Então Jó respondeu, dizendo:
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Sem dúvida vós sois o povo, e convosco morrerá a sabedoria.
2ഔഹോ, നിങ്ങള്‍ ആകുന്നു വിദ്വജ്ജനം! നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനം മരിക്കും.
3Mas eu tenho entendimento como, vos; eu não vos sou inferior. Quem não sabe tais coisas como essas?
3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാള്‍ ഞാന്‍ അധമനല്ല; ആര്‍ക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?
4Sou motivo de riso para os meus amigos; eu, que invocava a Deus, e ele me respondia: o justo e reto servindo de irrisão!
4ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാന്‍ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീര്‍ന്നു; നീതിമാനും നഷ്കളങ്കനുമായവന്‍ തന്നേ പരിഹാസവിഷയമായിത്തീര്‍ന്നു.
5No pensamento de quem está seguro há desprezo para a desgraça; ela está preparada para aquele cujos pés resvalam.
5വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാല്‍ ഇടറുന്നവര്‍ക്കും അതു ഒരുങ്ങിയിരിക്കുന്നു.
6As tendas dos assoladores têm descanso, e os que provocam a Deus estão seguros; os que trazem o seu deus na mão!
6പിടിച്ചുപറിക്കാരുടെ കൂടാരങ്ങള്‍ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവര്‍ നിര്‍ഭയമായ്‍വസിക്കുന്നു; അവരുടെ കയ്യില്‍ ദൈവം എത്തിച്ചുകൊടുക്കുന്നു.
7Mas, pergunta agora �s alimárias, e elas te ensinarão; e �s aves do céu, e elas te farão saber;
7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
8ou fala com a terra, e ela te ensinará; até os peixes o mar to declararão.
8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
9Qual dentre todas estas coisas não sabe que a mão do Senhor fez isto?
9യഹോവയുടെ കൈ ഇതു പ്രര്‍ത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്‍?
10Na sua mão está a vida de todo ser vivente, e o espírito de todo o gênero humano.
10സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവര്‍ഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യില്‍ ഇരിക്കുന്നു.
11Porventura o ouvido não prova as palavras, como o paladar prova o alimento?
11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ?
12Com os anciãos está a sabedoria, e na longura de dias o entendimento.
12വൃദ്ധന്മാരുടെ പക്കല്‍ ജ്ഞാനവും വയോധികന്മാരില്‍ വിവേകവും ഉണ്ടു.
13Com Deus está a sabedoria e a força; ele tem conselho e entendimento.
13ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍, ആലോചനയും വിവേകവും അവന്നുള്ളതു.
14Eis que ele derriba, e não se pode reedificar; ele encerra na prisão, e não se pode abrir.
14അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല.
15Ele retém as águas, e elas secam; solta-as, e elas inundam a terra.
15അവന്‍ വെള്ളം തടുത്തുകളഞ്ഞാല്‍ അതു വറ്റിപ്പോകുന്നു; അവന്‍ വിട്ടയച്ചാല്‍ അതു ഭൂമിയെ മറിച്ചുകളയുന്നു.
16Com ele está a força e a sabedoria; são dele o enganado e o enganador.
16അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവര്‍.
17Aos conselheiros leva despojados, e aos juízes faz desvairar.
17അവന്‍ മന്ത്രിമാരെ കവര്‍ച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18Solta o cinto dos reis, e lhes ata uma corda aos lombos.
18രാജാക്കന്മാര്‍ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.
19Aos sacerdotes leva despojados, e aos poderosos transtorna.
19അവന്‍ പുരോഹിതന്മാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
20Aos que são dignos da confiança emudece, e tira aos anciãos o discernimento.
20അവന്‍ വിശ്വസ്തന്മാര്‍ക്കും വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
21Derrama desprezo sobre os príncipes, e afrouxa o cinto dos fortes.
21അവന്‍ പ്രഭുക്കന്മാരുടെമേല്‍ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
22Das trevas descobre coisas profundas, e traz para a luz a sombra da morte.
22അവന്‍ അഗാധകാര്യങ്ങളെ അന്ധകാരത്തില്‍ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തില്‍ വരുത്തുന്നു.
23Multiplica as nações e as faz perecer; alarga as fronteiras das nações, e as leva cativas.
23അവന്‍ ജാതികളെ വര്‍ദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന്‍ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
24Tira o entendimento aos chefes do povo da terra, e os faz vaguear pelos desertos, sem caminho.
24അവന്‍ ഭൂവാസികളില്‍ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;
25Eles andam nas trevas �s apalpadelas, sem luz, e ele os faz cambalear como um ébrio.
25അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിനടക്കുന്നു; അവന്‍ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.