Portuguese: Almeida Atualizada

Malayalam

Job

4

1Então respondeu Elifaz, o temanita, e disse:
1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Se alguém intentar falar-te, enfadarte-ás? Mas quem poderá conter as palavras?
2നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാല്‍ നീ മുഷിയുമോ? എന്നാല്‍ വാക്കടക്കുവാന്‍ ആര്‍ക്കും കഴിയും?
3Eis que tens ensinado a muitos, e tens fortalecido as mãos fracas.
3നീ പലരേയും ഉപദേശിച്ചു തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4As tuas palavras têm sustentado aos que cambaleavam, e os joelhos desfalecentes tens fortalecido.
4വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാല്‍ നീ ഉറപ്പിച്ചിരിക്കുന്നു.
5Mas agora que se trata de ti, te enfadas; e, tocando-te a ti, te desanimas.
5ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
6Porventura não está a tua confiança no teu temor de Deus, e a tua esperança na integridade dos teus caminhos?
6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലത നിന്റെ പ്രത്യാശയല്ലയോ?
7Lembra-te agora disto: qual o inocente que jamais pereceu? E onde foram os retos destruídos?
7ഔര്‍ത്തു നോക്കുകനിര്‍ദ്ദോഷിയായി നശിച്ചവന്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
8Conforme tenho visto, os que lavram iniquidade e semeiam o mal segam o mesmo.
8ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍ അതു തന്നേ കൊയ്യുന്നു.
9Pelo sopro de Deus perecem, e pela rajada da sua ira são consumidos.
9ദൈവത്തിന്റെ ശ്വാസത്താല്‍ അവര്‍ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല്‍ മുടിഞ്ഞുപോകുന്നു.
10Cessa o rugido do leão, e a voz do leão feroz; os dentes dos leõezinhos se quebram.
10സിംഹത്തിന്റെ ഗര്‍ജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
11Perece o leão velho por falta de presa, e os filhotes da leoa andam dispersos.
11സിംഹം ഇരയില്ലായ്കയാല്‍ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു;
12Ora, uma palavra se me disse em segredo, e os meus ouvidos perceberam um sussurro dela.
12എന്റെ അടുക്കല്‍ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയില്‍ കടന്നു.
13Entre pensamentos nascidos de visões noturnas, quando cai sobre os homens o sono profundo,
13മനുഷ്യര്‍ക്കും ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ള മനോഭാവനകളില്‍ ഭയവും നടുക്കവും എന്നെ പിടിച്ചു.
14sobrevieram-me o espanto e o tremor, que fizeram estremecer todos os meus ossos.
14എന്റെ അസ്ഥികള്‍ ഒക്കെയും കുലുങ്ങിപ്പോയി.
15Então um espírito passou por diante de mim; arrepiaram-se os cabelos do meu corpo.
15ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹര്‍ഷം ഭവിച്ചു.
16Parou ele, mas não pude discernir a sua aparencia; um vulto estava diante dos meus olhos; houve silêncio, então ouvi uma voz que dizia:
16ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന്‍ കേട്ടതെന്തെന്നാല്‍
17Pode o homem mortal ser justo diante de Deus? Pode o varão ser puro diante do seu Criador?
17മര്‍ത്യന്‍ ദൈവത്തിലും നീതിമാന്‍ ആകുമോ? നരന്‍ സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?
18Eis que Deus não confia nos seus servos, e até a seus anjos atribui loucura;
18ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന്‍ കുറ്റം ആരോപിക്കുന്നു.
19quanto mais aos que habitam em casas de lodo, cujo fundamento está no pó, e que são esmagados pela traça!
19പൊടിയില്‍നിന്നുത്ഭവിച്ചു മണ്പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍ എത്ര അധികം!
20Entre a manhã e a tarde são destruidos; perecem para sempre sem que disso se faça caso.
20ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര്‍ തകര്‍ന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എന്നേക്കും നശിക്കുന്നു.
21Se dentro deles é arrancada a corda da sua tenda, porventura não morrem, e isso sem atingir a sabedoria?
21അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവര്‍ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?