1Então Jó, respondendo, disse:
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Oxalá de fato se pesasse a minhá magoa, e juntamente na balança se pusesse a minha calamidade!
2അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്‍! എന്റെ വിപത്തു സ്വരൂപിച്ചു തുലാസില്‍ വെച്ചെങ്കില്‍!
3Pois, na verdade, seria mais pesada do que a areia dos mares; por isso é que as minhas palavras têm sido temerárias.
3അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
4Porque as flechas do Todo-Poderoso se cravaram em mim, e o meu espírito suga o veneno delas; os terrores de Deus se arregimentam contra mim.
4സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
5Zurrará o asno montês quando tiver erva? Ou mugirá o boi junto ao seu pasto?:
5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?
6Pode se comer sem sal o que é insípido? Ou há gosto na clara do ovo?
6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?
7Nessas coisas a minha alma recusa tocar, pois são para mim qual comida repugnante.
7തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8Quem dera que se cumprisse o meu rogo, e que Deus me desse o que anelo!
8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കില്‍! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കില്‍!
9que fosse do agrado de Deus esmagar-me; que soltasse a sua mão, e me exterminasse!
9എന്നെ തകര്‍ക്കുംവാന്‍ ദൈവം പ്രസാദിച്ചെങ്കില്‍! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍!
10Isto ainda seria a minha consolação, e exultaria na dor que não me poupa; porque não tenho negado as palavras do Santo.
10അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില്‍ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;
11Qual é a minha força, para que eu espere? Ou qual é o meu fim, para que me porte com paciência?
11ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?
12É a minha força a força da pedra? Ou é de bronze a minha carne?
12എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?
13Na verdade não há em mim socorro nenhum. Não me desamparou todo o auxílio eficaz?
13ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?
14Ao que desfalece devia o amigo mostrar compaixão; mesmo ao que abandona o temor do Todo-Poderoso.
14ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല്‍ അവന്‍ സര്‍വ്വശക്തന്റെ ഭയം ത്യജിക്കും.
15Meus irmãos houveram-se aleivosamente, como um ribeiro, como a torrente dos ribeiros que passam,
15എന്റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍പോലെ തന്നേ.
16os quais se turvam com o gelo, e neles se esconde a neve;
16നീര്‍ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍ ഉരുകി കാണാതെപോകുന്നു.
17no tempo do calor vão minguando; e quando o calor vem, desaparecem do seu lugar.
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.
18As caravanas se desviam do seu curso; sobem ao deserto, e perecem.
18സ്വാര്‍ത്ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില്‍ ചെന്നു നശിച്ചുപോകുന്നു.
19As caravanas de Tema olham; os viandantes de Sabá por eles esperam.
19തേമയുടെ സ്വാര്‍ത്ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.
20Ficam envergonhados por terem confiado; e, chegando ali, se confundem.
20പ്രതീക്ഷിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.
21Agora, pois, tais vos tornastes para mim; vedes a minha calamidade e temeis.
21നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.
22Acaso disse eu: Dai-me um presente? Ou: Fazei-me uma oferta de vossos bens?
22എനിക്കു കൊണ്ടുവന്നു തരുവിന്‍ ; നിങ്ങളുടെ സമ്പത്തില്‍നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍ ;
23Ou: Livrai-me das mãos do adversário? Ou: Resgatai-me das mãos dos opressores ?
23വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?
24Ensinai-me, e eu me calarei; e fazei-me entender em que errei.
24എന്നെ ഉപദേശിപ്പിന്‍ ; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതില്‍ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന്‍ .
25Quão poderosas são as palavras da boa razão! Mas que é o que a vossa argüição reprova?
25നേരുള്ള വാക്കുകള്‍ക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?
26Acaso pretendeis reprovar palavras, embora sejam as razões do desesperado como vento?
26വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള്‍ കാറ്റിന്നു തുല്യമത്രേ.
27Até quereis lançar sortes sobre o órfão, e fazer mercadoria do vosso amigo.
27അനാഥന്നു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.
28Agora, pois, por favor, olhai para, mim; porque de certo � vossa face não mentirei.
28ഇപ്പോള്‍ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന്‍ ; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?
29Mudai de parecer, peço-vos, não haja injustiça; sim, mudai de parecer, que a minha causa é justa.
29ഒന്നുകൂടെ നോക്കുവിന്‍ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍ ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
30Há iniqüidade na minha língua? Ou não poderia o meu paladar discernir coisas perversas?
30എന്റെ നാവില്‍ അനീതിയുണ്ടോ? എന്റെവായി അനര്‍ത്ഥം തിരിച്ചറികയില്ലയോ?