1No princípio era o Verbo, e o Verbo estava com Deus, e o Verbo era Deus.
1ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2Ele estava no princípio com Deus.
2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.
3Todas as coisas foram feitas por intermédio dele, e sem ele nada do que foi feito se fez.
3സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
4Nele estava a vida, e a vida era a luz dos homens;
4അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5a luz resplandece nas trevas, e as trevas não prevaleceram contra ela.
5വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6Houve um homem enviado de Deus, cujo nome era João.
6ദൈവം അയച്ചിട്ടു ഒരു മനുഷ്യന്‍ വന്നു; അവന്നു യോഹന്നാന്‍ എന്നു പേര്‍.
7Este veio como testemunha, a fim de dar testemunho da luz, para que todos cressem por meio dele.
7അവന്‍ സാക്ഷ്യത്തിന്നായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന്‍ തന്നേ വന്നു.
8Ele não era a luz, mas veio para dar testemunho da luz.
8അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
9Pois a verdadeira luz, que alumia a todo homem, estava chegando ao mundo.
9ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10Estava ele no mundo, e o mundo foi feito por intermédio dele, e o mundo não o conheceu.
10അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11Veio para o que era seu, e os seus não o receberam.
11അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
12Mas, a todos quantos o receberam, aos que crêem no seu nome, deu-lhes o poder de se tornarem filhos de Deus;
12അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.
13os quais não nasceram do sangue, nem da vontade da carne, nem da vontade do varão, mas de Deus.
13അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.
14E o Verbo se fez carne, e habitou entre nós, cheio de graça e de verdade; e vimos a sua glória, como a glória do unigênito do Pai.
14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
15João deu testemunho dele, e clamou, dizendo: Este é aquele de quem eu disse: O que vem depois de mim, passou adiante de mim; porque antes de mim ele já existia.
15യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചുഎന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ എന്നു വിളിച്ചു പറഞ്ഞു.
16Pois todos nós recebemos da sua plenitude, e graça sobre graça.
16അവന്റെ നിറവില്‍ നിന്നു നമുക്കു എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.
17Porque a lei foi dada por meio de Moisés; a graça e a verdade vieram por Jesus Cristo.
17ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18Ninguém jamais viu a Deus. O Deus unigênito, que está no seio do Pai, esse o deu a conhecer.
18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19E este foi o testemunho de João, quando os judeus lhe enviaram de Jerusalém sacerdotes e levitas para que lhe perguntassem: Quem és tu?
19നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു;
20Ele, pois, confessou e não negou; sim, confessou: Eu não sou o Cristo.
20ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
21Ao que lhe perguntaram: Pois que? És tu Elias? Respondeu ele: Não sou. És tu o profeta? E respondeu: Não.
21പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നുഅല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നുഅല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.
22Disseram-lhe, pois: Quem és? para podermos dar resposta aos que nos enviaram; que dizes de ti mesmo?
22അവര്‍ അവനോടുനീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
23Respondeu ele: Eu sou a voz do que clama no deserto: Endireitai o caminho do Senhor, como disse o profeta Isaías.
23അതിന്നു അവന്‍ യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെകര്‍ത്താവിന്റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.
24E os que tinham sido enviados eram dos fariseus.
24അയക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.
25Então lhe perguntaram: Por que batizas, pois, se tu não és o Cristo, nem Elias, nem o profeta?
25എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.
26Respondeu-lhes João: Eu batizo em água; no meio de vós está um a quem vós não conheceis.
26അതിന്നു യോഹന്നാന്‍ ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നിലക്കുന്നുണ്ടു;
27aquele que vem depois de mim, de quem eu não sou digno de desatar a correia da alparca.
27എന്റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു.
28Estas coisas aconteceram em Betânia, além do Jordão, onde João estava batizando.
28ഇതു യോര്‍ദ്ദന്നക്കാരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.
29No dia seguinte João viu a Jesus, que vinha para ele, e disse: Eis o Cordeiro de Deus, que tira o pecado do mundo.
29പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30este é aquele de quem eu disse: Depois de mim vem um varão que passou adiante de mim, porque antes de mim ele já existia.
30എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
31Eu não o conhecia; mas, para que ele fosse manifestado a Israel, é que vim batizando em água.
31ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32E João deu testemunho, dizendo: Vi o Espírito descer do céu como pomba, e repousar sobre ele.
32യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞതുആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്റെ മേല്‍ വസിച്ചു.
33Eu não o conhecia; mas o que me enviou a batizar em água, esse me disse: Aquele sobre quem vires descer o Espírito, e sobre ele permanecer, esse é o que batiza no Espírito Santo.
33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോടുആരുടെമേല്‍ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു.
34Eu mesmo vi e já vos dei testemunho de que este é o Filho de Deus.
34അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35No dia seguinte João estava outra vez ali, com dois dos seus discípulos
35പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്‍
36e, olhando para Jesus, que passava, disse: Eis o Cordeiro de Deus!
36കടന്നുപോകുന്ന യേശുവിനെ നോക്കീട്ടുഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
37Aqueles dois discípulos ouviram-no dizer isto, e seguiram a Jesus.
37അവന്‍ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു.
38Voltando-se Jesus e vendo que o seguiam, perguntou-lhes: Que buscais? Disseram-lhe eles: rabi (que, traduzido, quer dizer Mestre), onde pousas?
38യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു.
39Respondeu-lhes: Vinde, e vereis. Foram, pois, e viram onde pousava; e passaram o dia com ele; era cerca da hora décima.
39അവന്‍ അവരോടുവന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.
40André, irmão de Simão Pedro, era um dos dois que ouviram João falar, e que seguiram a Jesus.
40യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
41Ele achou primeiro a seu irmão Simão, e disse-lhe: Havemos achado o Messias (que, traduzido, quer dizer Cristo).
41അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടുഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
42E o levou a Jesus. Jesus, fixando nele o olhar, disse: Tu és Simão, filho de João, tu serás chamado Cefas (que quer dizer Pedro).
42അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കിനീ യോഹന്നാന്റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
43No dia seguinte Jesus resolveu partir para a Galiléia, e achando a Felipe disse-lhe: Segue-me.
43പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
44Ora, Felipe era de Betsaida, cidade de André e de Pedro.
44ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.
45Felipe achou a Natanael, e disse-lhe: Acabamos de achar aquele de quem escreveram Moisés na lei, e os profetas: Jesus de Nazaré, filho de José.
45ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടുന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു.
46Perguntou-lhe Natanael: Pode haver coisa bem vinda de Nazaré? Disse-lhe Felipe: Vem e vê.
46നഥനയേല്‍ അവനോടുനസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടുവന്നു കാണ്‍ക എന്നു പറഞ്ഞു.
47Jesus, vendo Natanael aproximar-se dele, disse a seu respeito: Eis um verdadeiro israelita, em quem não há dolo!
47നഥനയേല്‍ തന്റെ അടുക്കല്‍ വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍ ; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
48Perguntou-lhe Natanael: Donde me conheces? Respondeu-lhe Jesus: Antes que Felipe te chamasse, eu te vi, quando estavas debaixo da figueira.
48നഥനയേല്‍ അവനോടുഎന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നുഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
49Respondeu-lhe Natanael: Rabi, tu és o Filho de Deus, tu és rei de Israel.
49നഥനയേല്‍ അവനോടുറബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
50Ao que lhe disse Jesus: Porque te disse: Vi-te debaixo da figueira, crês? coisas maiores do que estas verás.
50യേശു അവനോടുഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
51E acrescentou: Em verdade, em verdade vos digo que vereis o céu aberto, e os anjos de Deus subindo e descendo sobre o Filho do homem.
51ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നുസ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.