1Não se turbe o vosso coração; credes em Deus, crede também em mim.
1നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍ , എന്നിലും വിശ്വസിപ്പിന്‍ .
2Na casa de meu Pai há muitas moradas; se não fosse assim, eu vo-lo teria dito; vou preparar-vos lugar.
2എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ടു; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.
3E, se eu for e vos preparar lugar, virei outra vez, e vos tomarei para mim mesmo, para que onde eu estiver estejais vós também.
3ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും
4E para onde eu vou vós conheceis o caminho.
4ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു.
5Disse-lhe Tomé: Senhor, não sabemos para onde vais; e como podemos saber o caminho?
5തോമാസ് അവനോടുകര്‍ത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു
6Respondeu-lhe Jesus: Eu sou o caminho, e a verdade, e a vida; ninguém vem ao Pai, senão por mim.
6ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
7Se vós me conhecêsseis a mim, também conheceríeis a meu Pai; e já desde agora o conheceis, e o tendes visto.
7നിങ്ങള്‍ എന്നെ അറിഞ്ഞു എങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതല്‍ നിങ്ങള്‍ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
8Disse-lhe Felipe: Senhor, mostra-nos o Pai, e isso nos basta.
8ഫിലിപ്പോസ് അവനോടുകര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു.
9Respondeu-lhe Jesus: Há tanto tempo que estou convosco, e ainda não me conheces, Felipe? Quem me viu a mim, viu o Pai; como dizes tu: Mostra-nos o Pai?
9യേശു അവനോടു പറഞ്ഞതുഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
10Não crês tu que eu estou no Pai, e que o Pai está em mim? As palavras que eu vos digo, não as digo por mim mesmo; mas o Pai, que permanece em mim, é quem faz as suas obras.
10ഞാന്‍ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില്‍ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
11Crede-me que eu estou no Pai, e que o Pai está em mim; crede ao menos por causa das mesmas obras.
11ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍ ; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍ .
12Em verdade, em verdade vos digo: Aquele que crê em mim, esse também fará as obras que eu faço, e as fará maiores do que estas; porque eu vou para o Pai;
12ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു; ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതുകൊണ്ടു അതില്‍ വലിയതും അവന്‍ ചെയ്യും.
13e tudo quanto pedirdes em meu nome, eu o farei, para que o Pai seja glorificado no Filho.
13നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തുതരും.
14Se me pedirdes alguma coisa em meu nome, eu a farei.
14നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന്‍ ചെയ്തുതരും.
15Se me amardes, guardareis os meus mandamentos.
15നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും.
16E eu rogarei ao Pai, e ele vos dará outro Ajudador, para que fique convosco para sempre.
16എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും.
17a saber, o Espírito da verdade, o qual o mundo não pode receber; porque não o vê nem o conhece; mas vós o conheceis, porque ele habita convosco, e estará em vós.
17ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
18Não vos deixarei órfãos; voltarei a vós.
18ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും.
19Ainda um pouco, e o mundo não me verá mais; mas vós me vereis, porque eu vivo, e vós vivereis.
19കുറഞ്ഞോന്നു കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.
20Naquele dia conhecereis que estou em meu Pai, e vós em mim, e eu em vós.
20ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്നു നിങ്ങള്‍ അന്നു അറിയും.
21Aquele que tem os meus mandamentos e os guarda, esse é o que me ama; e aquele que me ama será amado de meu Pai, e eu o amarei, e me manifestarei a ele.
21എന്റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.
22Perguntou-lhe Judas (não o Iscariotes): O que houve, Senhor, que te hás de manifestar a nós, e não ao mundo?
22ഈസ്കര്‍യ്യോത്താവല്ലാത്ത യൂദാ അവനോടുകര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്തുവാന്‍ പോകുന്നതു എന്നു ചോദിച്ചു.
23Respondeu-lhe Jesus: Se alguém me amar, guardará a minha palavra; e meu Pai o amará, e viremos a ele, e faremos nele morada.
23യേശു അവനോടു എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്നു അവനോടുകൂടെ വാസം ചെയ്യും.
24Quem não me ama, não guarda as minhas palavras; ora, a palavra que estais ouvindo não é minha, mas do Pai que me enviou.
24എന്നെ സ്നേഹിക്കാത്തവന്‍ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
25Estas coisas vos tenho falado, estando ainda convosco.
25ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
26Mas o Ajudador, o Espírito Santo a quem o Pai enviará em meu nome, esse vos ensinará todas as coisas, e vos fará lembrar de tudo quanto eu vos tenho dito.
26എങ്കിലും പിതാവു എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്‍മ്മപ്പെടുത്തുകയും ചെയ്യും.
27Deixo-vos a paz, a minha paz vos dou; eu não vo-la dou como o mundo a dá. Não se turbe o vosso coração, nem se atemorize.
27സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
28Ouvistes que eu vos disse: Vou, e voltarei a vós. Se me amásseis, alegrar-vos-íeis de que eu vá para o Pai; porque o Pai é maior do que eu.
28ഞാന്‍ പോകയും നിങ്ങളുടെ അടുക്കല്‍ മടങ്ങിവരിയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ.
29Eu vo-lo disse agora, antes que aconteça, para que, quando acontecer, vós creiais.
29അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
30Já não falarei muito convosco, porque vem o príncipe deste mundo, e ele nada tem em mim;
30ഞാന്‍ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
31mas, assim como o Pai me ordenou, assim mesmo faço, para que o mundo saiba que eu amo o Pai. Levantai-vos, vamo-nos daqui.
31എങ്കിലും ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിന്‍ ; നാം പോക.