Portuguese: Almeida Atualizada

Malayalam

John

18

1Tendo Jesus dito isto, saiu com seus discípulos para o outro lado do ribeiro de Cedrom, onde havia um jardim, e com eles ali entrou.
1ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോന്‍ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതില്‍ അവനും ശിഷ്യന്മാരും കടന്നു.
2Ora, Judas, que o traía, também conhecia aquele lugar, porque muitas vezes Jesus se reunira ali com os discípulos.
2അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
3Tendo, pois, Judas tomado a coorte e uns guardas da parte dos principais sacerdotes e fariseus, chegou ali com lanternas archotes e armas.
3അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
4Sabendo, pois, Jesus tudo o que lhe havia de suceder, adiantou-se e perguntou-lhes: A quem buscais?
4യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നുനിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
5Responderam-lhe: A Jesus, o nazareno. Disse-lhes Jesus: Sou eu. E Judas, que o traía, também estava com eles.
5നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
6Quando Jesus lhes disse: Sou eu, recuaram, e cairam por terra.
6ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു.
7Tornou-lhes então a perguntar: A quem buscais? e responderam: A Jesus, o nazareno.
7നിങ്ങള്‍ ആരെ തിരയുന്നു എന്നു അവന്‍ പിന്നെയും അവരോടു ചോദിച്ചതിന്നു അവര്‍നസറായനായ യേശുവിനെ എന്നു പറഞ്ഞു.
8Replicou-lhes Jesus: Já vos disse que sou eu; se, pois, é a mim que buscais, deixai ir estes;
8ഞാന്‍ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
9para que se cumprisse a palavra que dissera: Dos que me tens dado, nenhum deles perdi.
9നീ എനിക്കു തന്നവരില്‍ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവന്‍ പറഞ്ഞ വാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു.
10Então Simão Pedro, que tinha uma espada, desembainhou-a e feriu o servo do sumo sacerdote, cortando-lhe a orelha direita. O nome do servo era Malco.
10ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍.
11Disse, pois, Jesus a Pedro: Mete a tua espada na bainha; não hei de beber o cálice que o Pai me deu?
11യേശു പത്രൊസിനോടുവാള്‍ ഉറയില്‍ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
12Então a coorte, e o comandante, e os guardas dos judeus prenderam a Jesus, e o maniataram.
12പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
13E conduziram-no primeiramente a Anás; pois era sogro de Caifás, sumo sacerdote naquele ano.
13ഒന്നാമതു ഹന്നാവിന്റെ അടുക്കല്‍ കൊണ്ടുപോയി; അവന്‍ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പന്‍ ആയിരുന്നു.
14Ora, Caifás era quem aconselhara aos judeus que convinha morrer um homem pelo povo.
14കയ്യഫാവോജനത്തിനുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവന്‍ തന്നേ.
15Simão Pedro e outro discípulo seguiam a Jesus. Este discípulo era conhecido do sumo sacerdote, e entrou com Jesus no pátio do sumo sacerdote,
15ശിമോന്‍ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യന്‍ മഹാപുരോഹിതന്നു പരിചയമുള്ളവന്‍ ആകയാല്‍ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.
16enquanto Pedro ficava da parte de fora, � porta. Saiu, então, o outro discípulo que era conhecido do sumo sacerdote, falou � porteira, e levou Pedro para dentro.
16പത്രൊസ് വാതില്‍ക്കല്‍ പുറത്തു നിലക്കുമ്പോള്‍, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യന്‍ പുറത്തുവന്നു വാതില്കാവല്‍ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.
17Então a porteira perguntou a Pedro: Não és tu também um dos discípulos deste homem? Respondeu ele: Não sou.
17വാതില്‍ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടുനീയും ഈ മനുഷ്യന്റെ ശിഷ്യന്മാരില്‍ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവന്‍ പറഞ്ഞു.
18Ora, estavam ali os servos e os guardas, que tinham acendido um braseiro e se aquentavam, porque fazia frio; e também Pedro estava ali em pé no meio deles, aquentando-se.
18അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു.
19Então o sumo sacerdote interrogou Jesus acerca dos seus discípulos e da sua doutrina.
19മഹാപുരോഹിതന്‍ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
20Respondeu-lhe Jesus: Eu tenho falado abertamente ao mundo; eu sempre ensinei nas sinagogas e no templo, onde todos os judeus se congregam, e nada falei em oculto.
20അതിന്നു യേശുഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു;
21Por que me perguntas a mim? pergunta aos que me ouviram o que é que lhes falei; eis que eles sabem o que eu disse.
21രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
22E, havendo ele dito isso, um dos guardas que ali estavam deu uma bofetada em Jesus, dizendo: É assim que respondes ao sumo sacerdote?
22അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍ മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
23Respondeu-lhe Jesus: Se falei mal, dá testemunho do mal; mas, se bem, por que me feres?
23യേശു അവനോടുഞാന്‍ ദോഷമായി സംസാരിച്ചു എങ്കില്‍ തെളിവു കൊടുക്ക; അല്ലെങ്കില്‍ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
24Então Anás o enviou, maniatado, a Caifás, o sumo sacerdote.
24ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കല്‍ അയച്ചു.
25E Simão Pedro ainda estava ali, aquentando-se. Perguntaram- lhe, pois: Não és também tu um dos seus discípulos? Ele negou, e disse: Não sou.
25ശിമോന്‍ പത്രൊസ് തീ കാഞ്ഞുനിലക്കുമ്പോള്‍നീയും അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലയോ എന്നു ചിലര്‍ അവനോടു ചോദിച്ചു; അല്ല എന്നു അവന്‍ മറുത്തുപറഞ്ഞു.
26Um dos servos do sumo sacerdote, parente daquele a quem Pedro cortara a orelha, disse: Não te vi eu no jardim com ele?
26മഹാപുരോഹിതന്റെ ദാസന്മാരില്‍ വെച്ച പത്രൊസ് കാതറുത്തവന്റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു.
27Pedro negou outra vez, e imediatamente o galo cantou.
27പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി ക്കുകി!
28Depois conduziram Jesus da presença de Caifás para o pretório; era de manhã cedo; e eles não entraram no pretório, para não se contaminarem, mas poderem comer a páscoa.
28പുലര്‍ച്ചെക്കു അവര്‍ യേശുവിനെ കയ്യഫാവിന്റെ അടുക്കല്‍ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല.
29Então Pilatos saiu a ter com eles, e perguntou: Que acusação trazeis contra este homem?
29പീലാത്തൊസ് അവരുടെ അടുക്കല്‍ പുറത്തുവന്നുഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.
30Responderam-lhe: Se ele não fosse malfeitor, não to entregaríamos.
30കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്നു അവര്‍ അവനോടു ഉത്തരം പറഞ്ഞു.
31Disse-lhes, então, Pilatos: Tomai-o vós, e julgai-o segundo a vossa lei. Disseram-lhe os judeus: A nós não nos é lícito tirar a vida a ninguém.
31പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിന്‍ എന്നു പറഞ്ഞതിന്നു യെഹൂദന്മാര്‍ അവനോടുമരണശിക്ഷെക്കുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞു.
32Isso foi para que se cumprisse a palavra que dissera Jesus, significando de que morte havia de morrer.
32യേശു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു.
33Pilatos, pois, tornou a entrar no pretório, chamou a Jesus e perguntou-lhe: És tu o rei dos judeus?
33പീലാത്തൊസ് പിന്നെയും ആസ്ഥാനത്തില്‍ ചെന്നു യേശുവിനെ വിളിച്ചുനീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
34Respondeu Jesus: Dizes isso de ti mesmo, ou foram outros que to disseram de mim?
34അതിന്നു ഉത്തരമായി യേശുഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവര്‍ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
35Replicou Pilatos: Porventura sou eu judeu? O teu povo e os principais sacerdotes entregaram-te a mim; que fizeste?
35പീലാത്തൊസ് അതിന്നു ഉത്തരമായിഞാന്‍ യെഹൂദനോ? നിന്റെ ജനവും മഹാപുരോഗിതന്മാരും നിന്നെ നിന്റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു
36Respondeu Jesus: O meu reino não é deste mundo; se o meu reino fosse deste mundo, pelejariam os meus servos, para que eu não fosse entregue aos judeus; entretanto o meu reino não é daqui.
36എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
37Perguntou-lhe, pois, Pilatos: Logo tu és rei? Respondeu Jesus: Tu dizes que eu sou rei. Eu para isso nasci, e para isso vim ao mundo, a fim de dar testemunho da verdade. Todo aquele que é da verdade ouve a minha voz.
37പീലാത്തൊസ് അവനോടുഎന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു.
38Perguntou-lhe Pilatos: Que é a verdade? E dito isto, de novo saiu a ter com os judeus, e disse-lhes: Não acho nele crime algum.
38പീലാത്തൊസ് അവനോടുസത്യം എന്നാല്‍ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.
39Tendes, porém, por costume que eu vos solte alguém por ocasião da páscoa; quereis, pois, que vos solte o rei dos judeus?
39എന്നാല്‍ പെസഹയില്‍ ഞാന്‍ നിങ്ങള്‍ക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവര്‍ പിന്നെയും
40Então todos tornaram a clamar dizendo: Este não, mas Barrabás. Ora, Barrabás era salteador.
40ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവര്‍ച്ചക്കാരന്‍ ആയിരുന്നു.