Portuguese: Almeida Atualizada

Malayalam

John

9

1E passando Jesus, viu um homem cego de nascença.
1അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
2Perguntaram-lhe os seus discípulos: Rabi, quem pecou, este ou seus pais, para que nascesse cego?
2അവന്റെ ശിഷ്യന്മാര്‍ അവനോടുറബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.
3Respondeu Jesus: Nem ele pecou nem seus pais; mas foi para que nele se manifestem as obras de Deus.
3അതിന്നു യേശുഅവന്‍ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കല്‍ വെളിവാകേണ്ടതിന്നത്രേ.
4Importa que façamos as obras daquele que me enviou, enquanto é dia; vem a noite, quando ninguém pode trabalhar.
4എന്നെ അയച്ചവന്റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു;
5Enquanto estou no mundo, sou a luz do mundo.
5ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6Dito isto, cuspiu no chão e com a saliva fez lodo, e untou com lodo os olhos do cego,
6ഇങ്ങനെ പറഞ്ഞിട്ടു അവന്‍ നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേല്‍ പൂശി
7e disse-lhe: Vai, lava-te no tanque de Siloé (que significa Enviado). E ele foi, lavou-se, e voltou vendo.
7നീ ചെന്നു ശിലോഹാംകുളത്തില്‍ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. അവന്‍ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
8Então os vizinhos e aqueles que antes o tinham visto, quando mendigo, perguntavam: Não é este o mesmo que se sentava a mendigar?
8അയല്‍ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരുംഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവന്‍ എന്നു പറഞ്ഞു.
9Uns diziam: É ele. E outros: Não é, mas se parece com ele. Ele dizia: Sou eu.
9അവന്‍ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവന്‍ എന്നു മറ്റുചിലരും പറഞ്ഞു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.
10Perguntaram-lhe, pois: Como se te abriram os olhos?
10അവര്‍ അവനോടുനിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവന്‍
11Respondeu ele: O homem que se chama Jesus fez lodo, untou-me os olhos, e disse-me: Vai a Siloé e lava-te. Fui, pois, lavei-me, e fiquei vendo.
11യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്റെ കണ്ണിന്മേല്‍ പൂശിശിലോഹാംകുളത്തില്‍ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാന്‍ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
12E perguntaram-lhe: Onde está ele? Respondeu: Não sei.
12അവന്‍ എവിടെ എന്നു അവര്‍ അവനോടു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല എന്നു അവന്‍ പറഞ്ഞു.
13Levaram aos fariseus o que fora cego.
13കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി.
14Ora, era sábado o dia em que Jesus fez o lodo e lhe abriu os olhos.
14യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളില്‍ ആയിരുന്നു.
15Então os fariseus também se puseram a perguntar-lhe como recebera a vista. Respondeu-lhes ele: Pôs-me lodo sobre os olhos, lavei-me e vejo.
15അവന്‍ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോടുഅവന്‍ എന്റെ കണ്ണിന്മേല്‍ ചേറു തേച്ചു ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
16Por isso alguns dos fariseus diziam: Este homem não é de Deus; pois não guarda o sábado. Diziam outros: Como pode um homem pecador fazer tais sinais? E havia dissensão entre eles.
16പരീശന്മാരില്‍ ചിലര്‍ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി.
17Tornaram, pois, a perguntar ao cego: Que dizes tu a respeito dele, visto que te abriu os olhos? E ele respondeu: É profeta.
17അവര്‍ പിന്നെയും കുരുടനോടുനിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നുഅവന്‍ ഒരു പ്രവാചകന്‍ എന്നു അവന്‍ പറഞ്ഞു.
18Os judeus, porém, não acreditaram que ele tivesse sido cego e recebido a vista, enquanto não chamaram os pais do que fora curado,
18കാഴ്ചപ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല.
19e lhes perguntaram: É este o vosso filho, que dizeis ter nascido cego? Como, pois, vê agora?
19കുരുടനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന്നു ഇപ്പോള്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അവര്‍ അവരോടു ചോദിച്ചു.
20Responderam seus pais: Sabemos que este é o nosso filho, e que nasceu cego;
20അവന്റെ അമ്മയപ്പന്മാര്‍ഇവന്‍ ഞങ്ങളുടെ മകന്‍ എന്നും കുരുടനായി ജനിച്ചവന്‍ എന്നും ഞങ്ങള്‍ അറിയുന്നു.
21mas como agora vê, não sabemos; ou quem lhe abriu os olhos, nós não sabemos; perguntai a ele mesmo; tem idade; ele falará por si mesmo.
21എന്നാല്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആര്‍ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിന്‍ ; അവന്നു പ്രായം ഉണ്ടല്ലോ അവന്‍ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
22Isso disseram seus pais, porque temiam os judeus, porquanto já tinham estes combinado que se alguém confessasse ser Jesus o Cristo, fosse expulso da sinagoga.
22യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു
23Por isso é que seus pais disseram: Tem idade, perguntai-lho a ele mesmo.
23അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിന്‍ എന്നു പറഞ്ഞതു.
24Então chamaram pela segunda vez o homem que fora cego, e lhe disseram: Dá glória a Deus; nós sabemos que esse homem é pecador.
24കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചുദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യന്‍ പാപി എന്നു ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു.
25Respondeu ele: Se é pecador, não sei; uma coisa sei: eu era cego, e agora vejo.
25അതിന്നു അവന്‍ അവന്‍ പാപിയോ അല്ലയോ എന്നു ഞാന്‍ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാന്‍ കുരുടനായിരുന്നു, ഇപ്പോള്‍ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.
26Perguntaram-lhe pois: Que foi que te fez? Como te abriu os olhos?
26അവര്‍ അവനോടുഅവന്‍ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.
27Respondeu-lhes: Já vo-lo disse, e não atendestes; para que o quereis tornar a ouvir? Acaso também vós quereis tornar-vos discípulos dele?
27അതിന്നു അവന്‍ ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍പ്പാന്‍ ഇച്ഛിക്കുന്നതു എന്തു? നിങ്ങള്‍ക്കും അവന്റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.
28Então o injuriaram, e disseram: Discípulo dele és tu; nós porém, somos discípulos de Moisés.
28അപ്പോള്‍ അവര്‍ അവനെ ശകാരിച്ചുനീ അവന്റെ ശിഷ്യന്‍ ; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍.
29Sabemos que Deus falou a Moisés; mas quanto a este, não sabemos donde é.
29മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങള്‍ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.
30Respondeu-lhes o homem: Nisto, pois, está a maravilha: não sabeis donde ele é, e entretanto ele me abriu os olhos;
30ആ മനുഷ്യന്‍ അവരോടുഎന്റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്നു എന്നു നിങ്ങള്‍ അറിയാത്തതു ആശ്ചയ്യം.
31sabemos que Deus não ouve a pecadores; mas, se alguém for temente a Deus, e fizer a sua vontade, a esse ele ouve.
31പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്നും നാം അറിയുന്നു.
32Desde o princípio do mundo nunca se ouviu que alguém abrisse os olhos a um cego de nascença.
32കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല.
33Se este não fosse de Deus, nada poderia fazer.
33ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവന്‍ അല്ലെങ്കില്‍ അവന്നു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു ഉത്തരം പറഞ്ഞു.
34Replicaram-lhe eles: Tu nasceste todo em pecados, e vens nos ensinar a nós? E expulsaram-no.
34അവര്‍ അവനോടുനീ മുഴുവനും പാപത്തില്‍ പിറന്നവന്‍ ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
35Soube Jesus que o haviam expulsado; e achando-o perguntou- lhe: Crês tu no Filho do homem?
35അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോള്‍നീ ദൈവപുത്രനില്‍ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
36Respondeu ele: Quem é, senhor, para que nele creia?
36അതിന്നു അവന്‍ യജമാനനേ, അവന്‍ ആര്‍ ആകുന്നു? ഞാന്‍ അവനില്‍ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
37Disse-lhe Jesus: Já o viste, e é ele quem fala contigo.
37യേശു അവനോടുനീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവന്‍ അവന്‍ തന്നേ എന്നു പറഞ്ഞു.
38Disse o homem: Creio, Senhor! E o adorou.
38ഉടനെ അവന്‍ കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39Prosseguiu então Jesus: Eu vim a este mundo para juízo, a fim de que os que não vêem vejam, e os que vêem se tornem cegos.
39കാണാത്തവര്‍ കാണ്മാനും കാണുന്നവര്‍ കുരുടര്‍ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു.
40Alguns fariseus que ali estavam com ele, ouvindo isso, perguntaram-lhe: Porventura somos nós também cegos?
40അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
41Respondeu-lhes Jesus: Se fosseis cegos, não teríeis pecado; mas como agora dizeis: Nós vemos, permanece o vosso pecado.
41യേശു അവരോടു നിങ്ങള്‍ കുരുടര്‍ ആയിരുന്നു എങ്കില്‍ നിങ്ങള്‍ക്കു പാപം ഇല്ലായിരുന്നു; എന്നാല്‍ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലക്കുന്നു എന്നു പറഞ്ഞു.