Portuguese: Almeida Atualizada

Malayalam

Joshua

18

1Ora, toda a congregação dos filhos de Israel, havendo conquistado a terra, se reuniu em Siló, e ali armou a tenda da revelação.
1അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്‍ത്തി; ദേശം അവര്‍ക്കും കീഴടങ്ങിയിരുന്നു.
2E dentre os filhos de Israel restavam sete tribos que ainda não tinham repartido a sua herança.
2എന്നാല്‍ യിസ്രായേല്‍മക്കളില്‍ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ ശേഷിച്ചിരുന്നു.
3Disse, pois, Josué aos filhos de Israel: Até quando sereis remissos em entrardes para possuir a terra que o Senhor Deus de vossos pais vos deu?
3യോശുവ യിസ്രായേല്‍മക്കളോടു പറഞ്ഞതെന്തെന്നാല്‍നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന്‍ പോകുന്നതിന്നു നിങ്ങള്‍ എത്രത്തോളം മടിച്ചിരിക്കും?
4Designai vós a três homens de cada tribo, e eu os enviarei; e eles sairão a percorrer a terra, e a demarcarão segundo as suas heranças, e voltarão a ter comigo.
4ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന്‍ ; ഞാന്‍ അവരെ അയക്കും; അവര്‍ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്‍ക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കല്‍ മടങ്ങിവരേണം.
5Reparti-la-ão em sete partes; Judá ficará no seu termo da banda do sul; e a casa de José ficará no seu termo da banda do norte.
5അതു ഏഴു പങ്കായി ഭാഗിക്കേണംയെഹൂദാ തന്റെ അതിര്‍ക്കകത്തു തെക്കു പാര്‍ത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിര്‍ക്കകത്തു വടക്കു പാര്‍ത്തുകൊള്ളട്ടെ.
6Sim, vós demarcareis a terra em sete partes, e me trareis a mim a sua descrição; eu vos lançarei as sortes aqui perante o Senhor nosso Deus.
6അങ്ങനെ നിങ്ങള്‍ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ . ഞാന്‍ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടും.
7Porquanto os levitas não têm parte no meio de vós, porque o sacerdócio do Senhor é a sua herança; e Gade, Rúben e a meia tribo de Manassés já receberam a sua herança além do Jordão para o oriente, a qual lhes deu Moisés, servo do Senhor.
7ലേവ്യര്‍ക്കും നിങ്ങളുടെ ഇടയില്‍ ഔഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്‍ക്കും കൊടുത്തിട്ടുള്ള അവകാശം യോര്‍ദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.
8Então aqueles homens se aprontaram para saírem; e Josué deu ordem a esses que iam demarcar a terra, dizendo: Ide, percorrei a terra, e demarcai-a; então vinde ter comigo; e aqui em Siló vos lançarei as sortes perante o Senhor.
8അങ്ങനെ ആ പുരുഷന്മാര്‍ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍ പോയവരോടു യോശുവനിങ്ങള്‍ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാന്‍ ഇവിടെ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കല്‍ മടങ്ങിവരികയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
9Foram, pois, aqueles homens e, passando pela terra, a demarcaram em sete partes segundo as suas cidades, descrevendo-a num livro; e voltaram a Josué, ao arraial em Siló.
9അവര്‍ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തില്‍ അതു ഏഴു ഭാഗമായി എഴുതി ശീലോവില്‍ യോശുവയുടെ അടുക്കല്‍ പാളയത്തിലേക്കു മടങ്ങിവന്നു.
10Então Josué lhes lançou as sortes em Siló, perante o Senhor; e ali repartiu Josué a terra entre os filhos de Israel, conforme as suas divisões.
10അപ്പോള്‍ യോശുവ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു അവര്‍ക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
11E surgiu a sorte da tribo dos filhos de Benjamim, segundo as suas famílias, e coube-lhe o território da sua sorte entre os filhos de Judá e os filhos de José.
11ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
12O seu termo ao norte, partindo do Jordão, vai até a saliência ao norte de Jericó e, subindo pela região montanhosa para o ocidente, chega até o deserto de Bete-Áven;
12വടക്കുഭാഗത്തു അവരുടെ വടക്കെ അതിര്‍ യോര്‍ദ്ദാങ്കല്‍ തുടങ്ങി വടക്കു യെരീഹോവിന്റെ പാര്‍ശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടില്‍കൂടി കയറി ബേത്ത്-ആവെന്‍ മരുഭൂമിയിങ്കല്‍ അവസാനിക്കുന്നു.
13dali passa até Luz, ao lado de Luz (que é Betel) para o sul; e desce a Atarote-Adar, junto ao monte que está ao sul de Bete-Horom de baixo;
13അവിടെനിന്നു ആ അതിര്‍ ബേഥേല്‍ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
14e vai este termo virando, pelo lado ocidental, para o sul desde o monte que está defronte de Bete-Horom; e chega a Quiriate-Baal (que é Quiriate-Jearim), cidade dos filhos de Judá. Esta é a sua fronteira ocidental.
14പിന്നെ ആ അതിര്‍ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതല്‍ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാലയിങ്കല്‍ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം
15A sua fronteira meridional começa desde a extremidade de Quiriate-Jearim, e dali se estende até Efrom, até a fonte das águas de Neftoa;
15തെക്കെഭാഗം കിര്‍യ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
16desce � extremidade do monte que está fronteiro ao vale de Ben-Hinom, que está no vale dos refains, para o norte; também desce ao vale de Hinom da banda dos jebuseus para o sul; e desce ainda até En-Rogel;
16പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില്‍ കൂടി തെക്കോട്ടു യെബൂസ്യപര്‍വ്വതത്തിന്റെ പാര്‍ശ്വംവരെയും ഏന്‍ -രോഗേല്‍വരെയും ഇറങ്ങി
17passando para o norte, chega a En-Semes, e dali sai a Gelilote, que está defronte da subida de Adumim; desce � pedra de Boã, filho de Rúben;
17വടക്കോട്ടു തിരിഞ്ഞു ഏന്‍ -ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
18segue para o norte, margeando a Arabá, e desce ainda até a Arabá;
18അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
19segue dali para o norte, ladeando Bete-Hogla; e os seus extremos chegam � baía setentrional do Mar Salgado, na extremidade meridional do Jordão. Esse é o termo do sul.
19പിന്നെ ആ അതിര്‍ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
20E o Jordão é o seu termo oriental. Essa é a herança dos filhos de Benjamim, pelos seus termos ao redor, segundo as suas famílias.
20ഇതു തെക്കെ അതിര്‍, അതിന്റെ കിഴക്കെ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്‍.
21Ora, as cidades da tribo dos filhos de Benjamim, segundo as suas famílias, são: Jericó, Bete-Hogla, Emeque-Queziz,
21എന്നാല്‍ ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,
22Bete-Arabá, Zemaraim, Betel,
22ബേത്ത്-അരാബ, സെമാറയീം, ബേഥേല്‍,
23Avim, Pará, Ofra,
23അവ്വീം, പാര, ഒഫ്ര,
24Quefar-Ha-Amonai. Ofni e Gaba; doze cidades e as suas aldeias.
24കെഫാര്‍-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
25Gibeão, Ramá, Beerote,
25ഗിബെയോന്‍ , രാമ, ബേരോത്ത്,
26Mizpe, Cefira, Moza,
26മിസ്പെ, കെഫീര, മോസ,
27Requem, Irpeel, Tarala,
27രേക്കെം, യിര്‍പ്പേല്‍, തരല,
28Zela, Elefe e Jebus (esta é Jerusalém), Gibeá e Quiriate; catorze cidades e as suas aldeias. Essa é a herança dos filhos de Benjamim, segundo as suas familias.
28സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്‍യ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.