Portuguese: Almeida Atualizada

Malayalam

Joshua

6

1Ora, Jericó se conservava rigorosamente fechada por causa dos filhos de Israel; ninguém saía nem entrava.
1എന്നാല്‍ യെരീഹോവിനെ യിസ്രായേല്‍മക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
2Então disse o Senhor a Josué: Olha, entrego na tua mão Jericó, o seu rei e os seus homens valorosos.
2യഹോവ യോശുവയോടു കല്പിച്ചതുഞാന്‍ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
3Vós, pois, todos os homens de guerra, rodeareis a cidade, contornando-a uma vez por dia; assim fareis por seis dias.
3നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
4Sete sacerdotes levarão sete trombetas de chifres de carneiros adiante da arca; e no sétimo dia rodeareis a cidade sete vezes, e os sacerdotes tocarão as trombetas.
4ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും വേണം.
5E será que, fazendo-se sonido prolongado da trombeta, e ouvindo vós tal sonido, todo o povo dará um grande brado; então o muro da cidade cairá rente com o chão, e o povo subirá, cada qual para o lugar que lhe ficar defronte:
5അവര്‍ ആട്ടിന്‍ കൊമ്പു നീട്ടിയൂതുകയും നിങ്ങള്‍ കാഹളനാദം കേള്‍ക്കയും ചെയ്യുമ്പോള്‍ ജനമൊക്കെയും ഉച്ചത്തില്‍ ആര്‍പ്പിടേണം; അപ്പോള്‍ പട്ടണമതില്‍ വീഴും; ജനം ഔരോരുത്തന്‍ നേരെ കയറുകയും വേണം.
6Chamou, pois, Josué, filho de Num, aos sacerdotes, e disse-lhes: Levai a arca do pacto, e sete sacerdotes levem sete trombetas de chifres de carneiros, adiante da arca do Senhor.
6നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടുനിയമപെട്ടകം എടുപ്പിന്‍ ; ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.
7E disse ao povo: Passai e rodeai a cidade; e marchem os homens armados adiante da arca do Senhor.
7ജനത്തോടു അവന്‍ നിങ്ങള്‍ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിന്‍ ; ആയുധപാണികള്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം എന്നു പറഞ്ഞു.
8Assim, pois, se fez como Josué dissera ao povo: os sete sacerdotes, levando as sete trombetas adiante do Senhor, passaram, e tocaram-nas; e a arca do pacto do Senhor os seguia.
8യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാര്‍ യഹോവയുടെ മുമ്പില്‍ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
9E os homens armados iam adiante dos sacerdotes que tocavam as trombetas, e a retaguarda seguia após a arca, os sacerdotes sempre tocando as trombetas.
9ആയുധപാണികള്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പില്‍ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.
10Josué tinha dado ordem ao povo, dizendo: Não gritareis, nem fareis ouvir a vossa voz, nem sairá palavra alguma da vossa boca, até o dia em que eu vos disser: gritai! Então gritareis.
10യോശുവ ജനത്തോടുആര്‍പ്പിടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നാള്‍വരെ നിങ്ങള്‍ ആര്‍പ്പിടരുതു; ഒച്ചകേള്‍പ്പിക്കരുതു; വായില്‍നിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആര്‍പ്പിടാം എന്നു കല്പിച്ചു.
11Assim fizeram a arca do Senhor rodear a cidade, contornando-a uma vez; então entraram no arraial, e ali passaram a noite.
11അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവര്‍ പാളയത്തിലേക്കു വന്നു പാളയത്തില്‍ പാര്‍ത്തു.
12Josué levantou-se de madrugada, e os sacerdotes tomaram a arca do Senhor.
12യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകം എടുത്തു.
13Os sete sacerdotes que levavam as sete trombetas de chifres de carneiros adiante da arca da Senhor iam andando, tocando as trombetas; os homens armados iam adiante deles, e a retaguarda seguia atrás da arca do Senhor, os sacerdotes sempre tocando as trombetas.
13ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികള്‍ അവരുടെ മുമ്പില്‍ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.
14E rodearam a cidade uma vez no segundo dia, e voltaram ao arraial. Assim fizeram por seis dias.
14രണ്ടാം ദിവസം അവര്‍ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവര്‍ ആറു ദിവസം ചെയ്തു;
15No sétimo dia levantaram-se bem de madrugada, e da mesma maneira rodearam a cidade sete vezes; somente naquele dia rodearam-na sete vezes.
15ഏഴാം ദിവസമോ അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തില്‍ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവര്‍ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
16E quando os sacerdotes pela sétima vez tocavam as trombetas, disse Josué ao povo: Gritai, porque o Senhor vos entregou a cidade.
16ഏഴാംപ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതിയപ്പോള്‍ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാല്‍ആര്‍പ്പിടുവിന്‍ ; യഹോവ പട്ടണം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
17A cidade, porém, com tudo quanto nela houver, será danátema ao Senhor; somente a prostituta Raabe viverá, ela e todos os que com ela estiverem em casa, porquanto escondeu os mensageiros que enviamos.
17ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്‍പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
18Mas quanto a vós, guardai-vos do anátema, para que, depois de o terdes feito tal, não tomeis dele coisa alguma, e não façais anátema o arraial de Israel, e o perturbeis.
18എന്നാല്‍ നിങ്ങള്‍ ശപഥംചെയ്തിരിക്കെ ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്തിട്ടു യിസ്രായേല്‍പാളയത്തിന്നു ശാപവും അനര്‍ത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
19Contudo, toda a prata, e o ouro, e os vasos de bronze e de ferro, são consagrados ao Senhor; irão para o tesouro do Senhor.
19വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവേക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തില്‍ ചേരേണം.
20Gritou, pois, o povo, e os sacerdotes tocaram as trombetas; ouvindo o povo o sonido da trombeta, deu um grande brado, e o muro caiu rente com o chão, e o povo subiu � cidade, cada qual para o lugar que lhe ficava defronte, e tomaram a cidade:
20അനന്തരം ജനം ആര്‍പ്പിടുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തില്‍ ആര്‍പ്പിട്ടപ്പോള്‍ മതില്‍ വീണു; ജനം ഔരോരുത്തന്‍ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
21E destruíram totalmente, ao fio da espada, tudo quanto havia na cidade, homem e mulher, menino e velho, bois, ovelhas e jumentos.
21പുരുഷന്‍ , സ്ത്രീ, ബാലന്‍ , വൃദ്ധന്‍ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ അശേഷം സംഹരിച്ചു.
22Então disse Josué aos dois homens que tinham espiado a terra: Entrai na casa da prostituta, e tirai-a dali com tudo quanto tiver, como lhe prometestes com juramento.
22എന്നാല്‍ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവവേശ്യയുടെ വീട്ടില്‍ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവള്‍ക്കുള്ള സകലത്തെയും നിങ്ങള്‍ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
23Entraram, pois, os mancebos espias, e tiraram Raabe, seu pai, sua mãe, seus irmãos, e todos quantos lhe pertenciam; e, trazendo todos os seus parentes, os puseram fora do arraial de Israel.
23അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാര്‍ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവള്‍ക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാര്‍ച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേല്‍പാളയത്തിന്നു പുറത്തു പാര്‍പ്പിച്ചു.
24A cidade, porém, e tudo quanto havia nela queimaram a fogo; tão-somente a prata, e o ouro, e os vasos de bronze e de ferro, colocaram-nos no tesouro da casa do Senhor.
24പിന്നെ അവര്‍ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാല്‍ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍വെച്ചു.
25Assim Josué poupou a vida � prostituta Raabe, � família de seu pai, e a todos quantos lhe pertenciam; e ela ficou habitando no meio de Israel até o dia de hoje, porquanto escondera os mensageiros que Josué tinha enviado a espiar a Jericó.
25യെരീഹോവിനെ ഒറ്റുനോക്കുവാന്‍ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്‍ക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവള്‍ ഇന്നുവരെയും യിസ്രായേലില്‍ പാര്‍ക്കുംന്നു.
26Também nesse tempo Josué os esconjurou, dizendo: Maldito diante do Senhor seja o homem que se levantar e reedificar esta cidade de Jericó; com a perda do seu primogênito a fundará, e com a perda do seu filho mais novo lhe colocará as portas.
26അക്കാലത്തു യോശുവ ശപഥം ചെയ്തുഈ യെരീഹോപട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവന്‍ ; അവന്‍ അതിന്റെ അടിസ്ഥാനമിടുമ്പോള്‍ അവന്റെ മൂത്തമകന്‍ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോള്‍ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
27Assim era o Senhor com Josué; e corria a sua fama por toda a terra.
27അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീര്‍ത്തി ദേശത്തു എല്ലാടവും പരന്നു.