1Depois de Abimeleque levantou-se, para livrar a Israel, Tola, filho de Puva, filho de Dodó, homem de Issacar, que habitava em Samir, na região montanhosa de Efraim.
1അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.
2Ele julgou a Israel vinte e três anos; e morreu, e foi sepultado em Samir.
2അവന്‍ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില്‍ അവനെ അടക്കംചെയ്തു.
3Depois dele levantou-se Jair, gileadita, que julgou a Israel vinte e dois anos.
3അവന്റെ ശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
4Ele tinha trinta filhos, que cavalgavam sobre trinta jumentos; e tinham estes trinta cidades, que se chamam Havote-Jair, até a dia de hoje, as quais estão na terra de Gileade.
4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.
5Morreu Jair, e foi sepultado em Camom.
5യായീര്‍ മരിച്ചു കാമോനില്‍ അവനെ അടക്കംചെയ്തു.
6Então tornaram os filhos de Israel a fazer e que era mau aos olhos do Senhor, e serviram aos baalins, e �s astarotes, e aos deuses da Síria, e aos de Sidom, e de Moabe, e dos amonitas, e dos filisteus; e abandonaram o Senhor, e não o serviram.
6യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
7Pelo que a ira do Senhor se acendeu contra Israel, e ele os vendeu na mão dos filisteus e na mão dos amonitas,
7അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.
8os quais naquele mesmo ano começaram a vexá-los e oprimi-los. Por dezoito anos oprimiram a todos os filhos de Israel que estavam dalém do Jordão, na terra dos amorreus, que é em Gileade.
8അവര്‍ അന്നുമുതല്‍ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
9E os amonitas passaram o Jordão, para pelejar também contra Judá e Benjamim, e contra a casa de Efraim, de maneira que Israel se viu muito angustiado.
9അമ്മോന്യര്‍ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേല്‍ വളരെ കഷ്ടത്തില്‍ ആയി.
10Então os filhos de Israel clamaram ao Senhor, dizendo: Pecamos contra ti, pois abandonamos o nosso Deus, e servimos aos baalins.
10യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
11O Senhor, porém, respondeu aos filhos de Israel: Porventura não vos livrei eu dos egipcios, dos amorreus, dos amonitas e dos filisteus?
11യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്തതുമിസ്രയീമ്യര്‍, അമോര്‍യ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കയ്യില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
12Também os sidônios, os amalequitas e os maonitas vos oprimiram; e, quando clamastes a mim, não vos livrei da sua mão?
12സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കയ്യില്‍നിന്നും രക്ഷിച്ചു.
13Contudo vós me deixastes a mim e servistes a outros deuses, pelo que não vos livrarei mais.
13എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.
14Ide e clamai aos deuses que escolhestes; que eles vos livrem no tempo da vossa angústia.
14നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
15Mas os filhos de Israel disseram ao Senhor: Pecamos; fazes-nos conforme tudo quanto te parecer bem; tão-somente te rogamos que nos livres hoje.
15യിസ്രായേല്‍മക്കള്‍ യഹോവയോടുഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
16E tiraram os deuses alheios do meio de si, e serviram ao Senhor, que se moveu de compaixão por causa da desgraça de Israel.
16അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.
17Depois os amonitas se reuniram e acamparam em Gileade; também os filhos de Israel, reunindo-se, acamparam em Mizpá.
17അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദില്‍ പാളയമിറങ്ങി; യിസ്രായേല്‍ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍ പാളയമിറങ്ങി.
18Então o povo, isto é, os príncipes de Gileade disseram uns aos outros: Quem será o varão que começará a peleja contra os amonitas? esse será o chefe de todos os habitantes de Gileade.
18ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില്‍ തമ്മില്‍അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍? അവന്‍ ഗിലെയാദിലെ സകലനിവാസികള്‍ക്കും തലവനാകും എന്നു പറഞ്ഞു.