Portuguese: Almeida Atualizada

Malayalam

Judges

15

1Alguns dias depois disso, durante a ceifa do trigo, Sansão, levando um cabrito, foi visitar a sua mulher, e disse: Entrarei na câmara de minha mulher. Mas o pai dela não o deixou entrar,
1കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോന്‍ ഒരു കോലാട്ടിന്‍ കുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാന്‍ ചെന്നുശയനഗൃഹത്തില്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ
2dizendo-lhe: Na verdade, pensava eu que de todo a aborrecias; por isso a dei ao teu companheiro. Não é, porém, mais formosa do que ela a sua irmã mais nova? Toma-a, pois, em seu lugar.
2നിനക്കു അവളില്‍ കേവലം അനിഷ്ടമായി എന്നു ഞാന്‍ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയല്ലോ? അവള്‍ മറ്റവള്‍ക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
3Então Sansão lhes disse: De agora em diante estarei sem culpa para com os filisteus, quando lhes fizer algum mal.
3അതിന്നു ശിംശോന്‍ ഇപ്പോള്‍ ഫെലിസ്ത്യര്‍ക്കും ഒരു ദോഷം ചെയ്താല്‍ ഞാന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
4E Sansão foi, apanhou trezentas raposas, tomou fachos e, juntando as raposas cauda a cauda, pôs-lhes um facho entre cada par de caudas.
4ശിംശോന്‍ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാല്‍ ചേര്‍ത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയില്‍ ഔരോ പന്തംവെച്ചു കെട്ടി.
5E tendo chegado fogo aos fachos, largou as raposas nas searas dos filisteus:, e assim abrasou tanto as medas como o trigo ainda em pé as vinhas e os olivais.
5പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
6Perguntaram os filisteus: Quem fez isto? Respondeu-se-lhes: Sansão, o genro do timnita, porque este lhe tomou a sua mulher, e a deu ao seu companheiro. Subiram, pois, os filisteus, e queimaram a fogo a ela e a seu pai.
6ഇതു ചെയ്തതു ആര്‍ എന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകന്‍ ശിംശോന്‍ ; അവന്റെ ഭാര്യയെ അവന്‍ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവര്‍ക്കും അറിവുകിട്ടി; ഫെലിസ്ത്യര്‍ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
7Disse-lhes Sansão: É assim que fazeis? pois só cessarei quando me houver vingado de vós.
7അപ്പോള്‍ ശിംശോന്‍ അവരോടുനിങ്ങള്‍ ഈവിധം ചെയ്യുന്നു എങ്കില്‍ ഞാന്‍ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.
8E de todo os desbaratou, infligindo-lhes grande mortandade. Então desceu, e habitou na fenda do penhasco de Etã.
8അവരെ കഠിനമായി അടിച്ചു തുടയും നടുവും തകര്‍ത്തുകളഞ്ഞു. പിന്നെ അവന്‍ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തില്‍ പാര്‍ത്തു.
9Então os filisteus subiram, acamparam-se em Judá, e estenderam-se por Leí.
9എന്നാല്‍ ഫെലിസ്ത്യര്‍ ചെന്നു യെഹൂദയില്‍ പാളയമിറങ്ങി ലേഹിയില്‍ എല്ലാം പരന്നു.
10Perguntaram-lhes os homens de Judá: Por que subistes contra nós. E eles responderam: Subimos para amarrar a Sansão, para lhe fazer como ele nos fez.
10നിങ്ങള്‍ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യര്‍ ചോദിച്ചു. ശിംശോന്‍ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള്‍ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാന്‍ വന്നിരിക്കുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
11Então três mil homens de Judá desceram até a fenda do penhasco de Etã, e disseram a Sansão: Não sabias tu que os filisteus dominam sobre nós? por que, pois, nos fizeste isto? E ele lhes disse: Assim como eles me fizeram a mim, eu lhes fiz a eles.
11അപ്പോള്‍ യെഹൂദയില്‍നിന്നു മൂവായിരംപേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കല്‍ ചെന്നു ശിംശോനോടുഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്നു അവന്‍ അവരോടു പറഞ്ഞു.
12Tornaram-lhe eles: Descemos para amarrar-te, a fim de te entregar nas mãos dos filisteus. Disse-lhes Sansão: Jurai-me que vós mesmos não me acometereis.
12അവര്‍ അവനോടുഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോന്‍ അവരോടുനിങ്ങള്‍ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‍വിന്‍ എന്നു പറഞ്ഞു.
13Eles lhe responderam: Não, não te mataremos, mas apenas te amarraremos, e te entregaremos nas mãos deles. E amarrando-o com duas cordas novas, tiraram-no do penhasco.
13അവര്‍ അവനോടുഇല്ല; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യില്‍ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവര്‍ രണ്ടു പുതിയ കയര്‍കൊണ്ടു അവനെ കെട്ടി പാറയില്‍നിന്നു കൊണ്ടുപോയി.
14Quando ele chegou a Leí, os filisteus lhe saíram ao encontro, jubilando. Então o Espírito do Senhor se apossou dele, e as cordas que lhe ligavam os braços se tornaram como fios de linho que estão queimados do fogo, e as suas amarraduras se desfizeram das suas mãos.
14അവന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ടു ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂല്‍പോലെ ആയി; അവന്റെ ബന്ധനങ്ങള്‍ കൈമേല്‍നിന്നു ദ്രവിച്ചുപോയി.
15E achou uma queixada fresca de jumento e, estendendo a mão, tomou-a e com ela matou mil homens.
15അവന്‍ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
16Disse Sansão: Com a queixada de um jumento montões e mais montões! Sim, com a queixada de um jumento matei mil homens.
16കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാന്‍ സംഹരിച്ചു എന്നു ശിംശോന്‍ പറഞ്ഞു.
17E acabando ele de falar, lançou da sua mão a queixada; e chamou-se aquele lugar Ramá-Leí.
17ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവന്‍ താടിയെല്ലു കയ്യില്‍ നിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
18Depois, como tivesse grande sede, clamou ao Senhor, e disse: Pela mão do teu servo tu deste este grande livramento; e agora morrerei eu de sede, e cairei nas mãos destes incircuncisos?
18പിന്നെ അവന്‍ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചുഅടിയന്റെ കയ്യാല്‍ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ചു അഗ്രചര്‍മ്മികളുടെ കയ്യില്‍ വീഴേണമോ എന്നു പറഞ്ഞു.
19Então o Senhor abriu a fonte que está em Leí, e dela saiu água; e Sansão, tendo bebido, recobrou alento, e reviveu; pelo que a fonte ficou sendo chamada En-Hacore, a qual está em Leí até o dia de hoje.
19അപ്പോള്‍ ദൈവം ലേഹിയില്‍ ഒരു കുഴി പിളരുമാറാക്കി, അതില്‍നിന്നു വെള്ളം പുറപ്പെട്ടു; അവന്‍ കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു ഏന്‍ --ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയില്‍ ഉണ്ടു.
20E julgou a Israel, nos dias dos filisteus, vinte anos.
20അവന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.