Portuguese: Almeida Atualizada

Malayalam

Judges

17

1Havia um homem da região montanhosa de Efraim, cujo nome era Mica.
1എഫ്രയീംമലനാട്ടില്‍ മീഖാവു എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു.
2Disse este a sua mãe: As mil e cem moedas de prata que te foram tiradas, por cuja causa lançaste maldições, e acerca das quais também me falaste, eis que esse dinheiro está comigo, eu o tomei. Então disse sua mãe: Bendito do Senhor seja meu filho!
2അവന്‍ തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു അവന്റെ അമ്മ പറഞ്ഞു.
3E ele restituiu as mil e cem moedas de prata a sua mãe; porém ela disse: Da minha mão dedico solenemente este dinheiro ao Senhor a favor de meu filho, para fazer uma imagem esculpida e uma de fundição; de sorte que agora to tornarei a dar.
3അവന്‍ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മകൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ ഞാന്‍ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവേക്കു നേര്‍ന്നിരിക്കുന്നു; ആകയാല്‍ ഞാന്‍ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
4Quando ele restituiu o dinheiro a sua mãe, ela tomou duzentas moedas de prata, e as deu ao ourives, o qual fez delas uma imagem esculpida e uma de fundição, as quais ficaram em casa de Mica.
4അവന്‍ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.
5Ora, tinha este homem, Mica, uma casa de deuses; e fez um éfode e terafins, e consagrou um de seus filhos, que lhe serviu de sacerdote.
5മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന്‍ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരില്‍ ഒരുത്തനെ കരപൂരണം കഴിച്ചു; അവന്‍ അവന്റെ പുരോഹിതനായ്തീര്‍ന്നു.
6Naquelas dias não havia rei em Israel; cada qual fazia o que parecia bem aos seus olhos.
6അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ ബോധിച്ചതു പോലെ നടന്നു.
7E havia um mancebo de Belém de Judá, da família de Judá, que era levita, e peregrinava ali.
7യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്‍നിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന്‍ ലേവ്യനും അവിടെ വന്നുപാര്‍ത്തവനുമത്രേ.
8Este homem partiu da cidade de Belém de Judá para peregrinar onde quer que achasse conveniente. Seguindo ele o seu caminho, chegou � região montanhosa de Efraim, � casa de Mica,
8തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍ വേണ്ടി അവന്‍ യെഹൂദയിലെ ബേത്ത്ളേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തില്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്റെ വീടുവരെ എത്തി.
9o qual lhe perguntou: Donde vens? E ele lhe respondeu: Sou levita de Belém de Judá, e vou peregrinar onde achar conveniente.
9മീഖാവു അവനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു വരുന്ന ഒരു ലേവ്യന്‍ ആകുന്നു; തരം കിട്ടുന്നേടത്തു പാര്‍പ്പാന്‍ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
10Então lhe disse Mica: Fica comigo, e sê-me por pai e sacerdote; e cada ano te darei dez moedas de prata, o vestuário e o sustento. E o levita entrou.
10മീഖാവു അവനോടുനീ എന്നോടുകൂടെ പാര്‍ത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്കു ആണ്ടില്‍ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന്‍ അകത്തു ചെന്നു.
11Consentiu, pois, o levita em ficar com aquele homem, e lhe foi como um de seus filhos.
11അവനോടുകൂടെ പാര്‍പ്പാന്‍ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരില്‍ ഒരുത്തനെപ്പോലെ ആയ്തീര്‍ന്നു.
12E Mica consagrou o levita, e o mancebo lhe serviu de sacerdote, e ficou em sua casa.
12മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീര്‍ന്നു മീഖാവിന്റെ വീട്ടില്‍ പാര്‍ത്തു.
13Então disse Mica: Agora sei que o Senhor me fará bem, porquanto tenho um levita por sacerdote.
13ഒരു ലേവ്യന്‍ എനിക്കു പുരോഹിതനായിരിക്കയാല്‍ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോള്‍ തീര്‍ച്ചതന്നേ എന്നു മീഖാവു പറഞ്ഞു.