Portuguese: Almeida Atualizada

Malayalam

Lamentations

3

1Eu sou o homem que viu a aflição causada pela vara do seu furor.
1ഞാന്‍ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
2Ele me guiou e me fez andar em trevas e não na luz.
2അവന്‍ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
3Deveras fez virar e revirar a sua mão contra mim o dia todo.
3അതേ, അവന്‍ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
4Fez envelhecer a minha carne e a minha pele; quebrou-me os ossos.
4എന്റെ മാംസത്തെയും ത്വക്കിനെയും അവന്‍ ജീര്‍ണ്ണമാക്കി, എന്റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നു.
5Levantou trincheiras contra mim, e me cercou de fel e trabalho.
5അവന്‍ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
6Fez-me habitar em lugares tenebrosos, como os que estavam mortos há muito.
6ശാശ്വതമൃതന്മാരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
7Cercou-me de uma sebe de modo que não posso sair; agravou os meus grilhões.
7പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന്‍ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
8Ainda quando grito e clamo por socorro, ele exclui a minha oração.
8ഞാന്‍ ക്കുകി നിലവിളിച്ചാലും അവന്‍ എന്റെ പ്രാര്‍ത്ഥന തടുത്തുകളയുന്നു.
9Fechou os meus caminhos com pedras lavradas, fez tortuosas as minhas veredas.
9വെട്ടുകല്ലുകൊണ്ടു അവന്‍ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
10Fez-se-me como urso de emboscada, um leão em esconderijos.
10അവന്‍ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനിലക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11Desviou os meus caminhos, e fez-me em pedaços; deixou-me desolado.
11അവന്‍ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
12Armou o seu arco, e me pôs como alvo � flecha.
12അവന്‍ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
13Fez entrar nos meus rins as flechas da sua aljava.
13അവന്‍ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളില്‍ തറെപ്പിച്ചിരിക്കുന്നു.
14Fui feito um objeto de escárnio para todo o meu povo, e a sua canção o dia todo.
14ഞാന്‍ എന്റെ സര്‍വ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു.
15Encheu-me de amarguras, fartou-me de absinto.
15അവന്‍ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
16Quebrou com pedrinhas de areia os meus dentes, cobriu-me de cinza.
16അവന്‍ കല്ലുകൊണ്ടു എന്റെ പല്ലു തകര്‍ത്തു, എന്നെ വെണ്ണീരില്‍ ഇട്ടുരുട്ടിയിരിക്കുന്നു.
17Alongaste da paz a minha alma; esqueci-me do que seja a felicidade.
17നീ എന്റെ പ്രാണനെ സമാധാനത്തില്‍നിന്നു നീക്കി; ഞാന്‍ സുഖം മറന്നിരിക്കുന്നു.
18Digo, pois: Já pereceu a minha força, como também a minha esperança no Senhor.
18എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാന്‍ പറഞ്ഞു.
19Lembra-te da minha aflição e amargura, do absinto e do fel.
19നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്‍ക്കേണമേ.
20Minha alma ainda os conserva na memória, e se abate dentro de mim.
20എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ എപ്പോഴും അവയെ ഔര്‍ത്തു ഉരുകിയിരിക്കുന്നു.
21Torno a trazer isso � mente, portanto tenho esperança.
21ഇതു ഞാന്‍ ഔര്‍ക്കും; അതുകൊണ്ടു ഞാന്‍ പ്രത്യാശിക്കും.
22A benignidade do Senhor jamais acaba, as suas misericórdias não têm fim;
22നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ;
23renovam-se cada manhã. Grande é a tua fidelidade.
23അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
24A minha porção é o Senhor, diz a minha alma; portanto esperarei nele.
24യഹോവ എന്റെ ഔഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാന്‍ അവനില്‍ പ്രത്യാശവെക്കുന്നു.
25Bom é o Senhor para os que esperam por ele, para a alma que o busca.
25തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവന്‍ .
26Bom é ter esperança, e aguardar em silêncio a salvação do Senhor.
26യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
27Bom é para o homem suportar o jugo na sua mocidade.
27ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
28Que se assente ele, sozinho, e fique calado, porquanto Deus o pôs sobre ele.
28അവന്‍ അതു അവന്റെ മേല്‍ വെച്ചിരിക്ക കൊണ്ടു അവന്‍ തനിച്ചു മൌനം ആയിരിക്കട്ടെ.
29Ponha a sua boca no pó; talvez ainda haja esperança.
29അവന്‍ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
30Dê a sua face ao que o fere; farte-se de afronta.
30തന്നെ അടിക്കുന്നവന്നു അവന്‍ കവിള്‍ കാണിക്കട്ടെ; അവന്‍ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
31Pois o Senhor não rejeitará para sempre.
31കര്‍ത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
32Embora entristeça a alguém, contudo terá compaixão segundo a grandeza da sua misericordia.
32അവന്‍ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
33Porque não aflige nem entristece de bom grado os filhos dos homens.
33മനസ്സോടെയല്ലല്ലോ അവന്‍ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
34Pisar debaixo dos pés a todos os presos da terra,
34ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.
35perverter o direito do homem perante a face do Altíssimo,
35അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.
36subverter o homem no seu pleito, não são do agrado do senhor.
36മനുഷ്യനെ വ്യവഹാരത്തില്‍ തെറ്റിച്ചുകളയുന്നതും കര്‍ത്താവു കാണുകയില്ലയോ?
37Quem é aquele que manda, e assim acontece, sem que o Senhor o tenha ordenado?
37കര്‍ത്താവു കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
38Não sai da boca do Altíssimo tanto o mal como o bem?
38അത്യുന്നതന്റെ വായില്‍നിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
39Por que se queixaria o homem vivente, o varão por causa do castigo dos seus pecados?
39മനുഷ്യന്‍ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്തു? ഔരോരുത്തന്‍ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീര്‍പ്പിടട്ടെ.
40Esquadrinhemos os nossos caminhos, provemo-los, e voltemos para o Senhor.
40നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
41Levantemos os nossos corações com as mãos para Deus no céu dizendo;
41നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്‍ത്തുക.
42Nós transgredimos, e fomos rebeldes, e não perdoaste,
42ഞങ്ങള്‍ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
43Cobriste-te de ira, e nos perseguiste; mataste, não te apiedaste.
43നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടര്‍ന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
44Cobriste-te de nuvens, para que não passe a nossa oração.
44ഞങ്ങളുടെ പ്രാര്‍ത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
45Como escória e refugo nos puseste no meio dos povos.
45നീ ഞങ്ങളെ ജാതികളുടെ ഇടയില്‍ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
46Todos os nossos inimigos abriram contra nós a sua boca.
46ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളര്‍ന്നിരിക്കുന്നു.
47Temor e cova vieram sobre nós, assolação e destruição.
47പേടിയും കണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കു ഭവിച്ചിരിക്കുന്നു.
48Torrentes de águas correm dos meus olhos, por causa da destruição da filha do meu povo.
48എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം നീര്‍ത്തോടുകള്‍ എന്റെ കണ്ണില്‍നിന്നൊഴുകുന്നു.
49Os meus olhos derramam lágrimas, e não cessam, sem haver intermissão,
49യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിക്കുവോളം
50até que o Senhor atente e veja desde o céu.
50എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
51Os meus olhos me afligem, por causa de todas as filhas da minha cidade.
51എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
52Como ave me caçaram os que, sem causa, são meus inimigos.
52കാരണംകൂടാതെ എന്റെ ശത്രുക്കളായവര്‍ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
53Atiraram-me vivo na masmorra, e lançaram pedras sobre mim.
53അവര്‍ എന്റെ ജീവനെ കുണ്ടറയില്‍ ഇട്ടു നശിപ്പിച്ചു, എന്റെ മേല്‍ കല്ലു എറിഞ്ഞിരിക്കുന്നു.
54Águas correram sobre a minha cabeça; eu disse: Estou cortado.
54വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചുപോയി എന്നു ഞാന്‍ പറഞ്ഞു.
55Invoquei o teu nome, Senhor, desde a profundeza da masmorra.
55യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയില്‍നിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
56Ouviste a minha voz; não escondas o teu ouvido ao meu suspiro, ao meu clamor.
56എന്റെ നെടുവീര്‍പ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്‍ത്ഥന നീ കേട്ടിരിക്കുന്നു.
57Tu te aproximaste no dia em que te invoquei; disseste: Não temas.
57ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളില്‍ നീ അടുത്തുവന്നുഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
58Pleiteaste, Senhor, a minha causa; remiste a minha vida.
58കര്‍ത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
59Viste, Senhor, a injustiça que sofri; julga tu a minha causa.
59യഹോവേ, ഞാന്‍ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീര്‍ത്തുതരേണമേ.
60Viste toda a sua vingança, todos os seus desígnios contra mim.
60അവര്‍ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
61Ouviste as suas afrontas, Senhor, todos os seus desígnios contra mim,
61യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
62os lábios e os pensamentos dos que se levantam contra mim o dia todo.
62എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
63Observa-os ao assentarem-se e ao levantarem-se; eu sou a sua canção.
63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു.
64Tu lhes darás a recompensa, Senhor, conforme a obra das suas mãos.
64യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കും പകരം ചെയ്യേണമേ;
65Tu lhes darás dureza de coração, maldição tua sobre eles.
65നീ അവര്‍ക്കും ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവര്‍ക്കും വരട്ടെ.
66Na tua ira os perseguirás, e os destruirás de debaixo dos teus céus, ó Senhor.
66നീ അവരെ കോപത്തോടെ പിന്തുടര്‍ന്നു, യഹോവയുടെ ആകാശത്തിന്‍ കീഴില്‍നിന്നു നശിപ്പിച്ചുകളയും.