1Disse mais o Senhor a Moisés:
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
2Fala aos filhos de Israel, dizendo: Se uma mulher conceber e tiver um menino, será imunda sete dias; assim como nos dias da impureza da sua enfermidade, será imunda.
2നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.
3E no dia oitavo se circuncidará ao menino a carne do seu prepúcio.
3എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം.
4Depois permanecerá ela trinta e três dias no sangue da sua purificação; em nenhuma coisa sagrada tocará, nem entrará no santuário até que se cumpram os dias da sua purificação.
4പിന്നെ അവള്‍ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
5Mas, se tiver uma menina, então sera imunda duas semanas, como na sua impureza; depois permanecerá sessenta e seis dias no sangue da sua purificação.
5പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം.
6E, quando forem cumpridos os dias da sua purificação, seja por filho ou por filha, trará um cordeiro de um ano para holocausto, e um pombinho ou uma rola para oferta pelo pecado, � porta da tenda da revelação, o ao sacerdote,
6മകന്നു വേണ്ടിയോ മകള്‍ക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സുപ്രായമുള്ള ആട്ടിന്‍ കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിത തന്റെ അടുക്കല്‍ കൊണ്ടുവരേണം.
7o qual o oferecerá perante o Senhor, e fará, expiação por ela; então ela será limpa do fluxo do seu sangue. Esta é a lei da que der � luz menino ou menina.
7അവന്‍ അതു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നിട്ടു അവള്‍ ശുദ്ധയാകും. ഇതു ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം.
8Mas, se as suas posses não bastarem para um cordeiro, então tomará duas rolas, ou dois pombinhos: um para o holocausto e outro para a oferta pelo pecado; assim o sacerdote fará expiação por ela, e ela será limpa.
8ആട്ടിന്‍ കുട്ടിക്കു അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവള്‍ ശുദ്ധയാകും.