1Quando alguém fizer ao Senhor uma oferta de cereais, a sua oferta será de flor de farinha; deitará nela azeite, e sobre ela porá incenso;
1ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.
2e a trará aos filhos de Arão, os sacerdotes, um dos quais lhe tomará um punhado da flor de farinha e do azeite com todo o incenso, e o queimará sobre o altar por oferta memorial, oferta queimada, de cheiro suave ao Senhor.
2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ അതുകൊണ്ടു വരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.
3O que restar da oferta de cereais pertencerá a Arão e a seus filhos; é coisa santíssima entre as ofertas queimadas ao Senhor.
3എന്നാല്‍ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം. യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതു അതിവിശുദ്ധം.
4Quando fizerdes oferta de cereais assada ao forno, será de bolos ázimos de flor de farinha, amassados com azeite, e coscorões ázimos untados com azeite.
4അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
5E se a tua oferta for oferta de cereais assada na assadeira, será de flor de farinha sem fermento, amassada com azeite.
5നിന്റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
6Em pedaços a partirás, e sobre ela deitarás azeite; é oferta de cereais.
6അതു കഷണംകഷണമായി നുറക്കി അതിന്മേല്‍ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
7E se a tua oferta for oferta de cereais cozida na frigideira, far-se-á de flor de farinha com azeite.
7നിന്റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
8Então trarás ao Senhor a oferta de cereais que for feita destas coisas; e será apresentada ao sacerdote, o qual a levará ao altar.
8ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവേക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലുകയും അവന്‍ അതു യാഗപീഠത്തിങ്കല്‍ കൊണ്ടുപോകയും വേണം.
9E o sacerdote tomará da oferta de cereais o memorial dela, e o queimará sobre o altar; é oferta queimada, de cheiro suave ao Senhor.
9പുരോഹിതന്‍ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
10E o que restar da oferta de cereais pertencerá a Arão e a seus filhos; é coisa santíssima entre as ofertas queimadas ao Senhor.
10ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം; അതു യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം.
11Nenhuma oferta de cereais, que fizerdes ao Senhor, será preparada com fermento; porque não queimareis fermento algum nem mel algum como oferta queimada ao Senhor.
11നിങ്ങള്‍ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
12Como oferta de primícias oferecê-los-eis ao Senhor; mas sobre o altar não subirão por cheiro suave.
12അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവേക്കു അര്‍പ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേല്‍ അവ കയറരുതു.
13Todas as suas ofertas de cereais temperarás com sal; não deixarás faltar a elas o sal do pacto do teu Deus; em todas as tuas ofertas oferecerás sal.
13നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.
14Se fizeres ao Senhor oferta de cereais de primícias, oferecerás, como oferta de cereais das tuas primícias, espigas tostadas ao fogo, isto é, o grão trilhado de espigas verdes.
14നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവേക്കു കഴിക്കുന്നു എങ്കില്‍ കതിര്‍ ചുട്ടു ഉതിര്‍ത്ത മണികള്‍ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണം.
15Sobre ela deitarás azeite, e lhe porás por cima incenso; é oferta de cereais.
15അതിന്മേല്‍ എണ്ണ ഒഴിച്ചു അതിന്‍ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.
16O sacerdote queimará o memorial dela, isto é, parte do grão trilhado e parte do azeite com todo o incenso; é oferta queimada ao Senhor.
16ഉതിര്‍ത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവേക്കു ഒരു ദഹനയാഗം.