Portuguese: Almeida Atualizada

Malayalam

Leviticus

20

1Disse mais o Senhor a Moisés:
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
2Também dirás aos filhos de Israel: Qualquer dos filhos de Israel, ou dos estrangeiros peregrinos em Israel, que der de seus filhos a Moloque, certamente será morto; o povo da terra o apedrejará.
2നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
3Eu porei o meu rosto contra esse homem, e o extirparei do meio do seu povo; porquanto eu de seus filhos a Moloque, assim contaminando o meu santuário e profanando o meu santo nome.
3അവന്‍ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല്‍ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന്‍ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും.
4E, se o povo da terra de alguma maneira esconder os olhos para não ver esse homem, quando der de seus filhos a Moloque, e não matar,
4അവന്‍ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോള്‍ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാല്‍
5eu porei o meu rosto contra esse homem, e contra a sua família, e o extirparei do meio do seu povo, bem como a todos os que forem após ele, prostituindo-se após Moloque.
5ഞാന്‍ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‍വാന്‍ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും.
6Quanto �quele que se voltar para os que consultam os mortos e para os feiticeiros, prostituindo-se após eles, porei o meu rosto contra aquele homem, e o extirparei do meio do seu povo.
6വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാന്‍ പോകുന്നവന്റെ നേരെയും ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും.
7Portanto santificai-vos, e sede santos, pois eu sou o Senhor vosso Deus.
7ആകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിന്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8Guardai os meus estatutos, e cumpri-os. Eu sou o Senhor, que vos santifico.
8എന്റെ ചട്ടങ്ങള്‍ പ്രമാണിച്ചു ആചരിപ്പിന്‍ ; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9Qualquer que amaldiçoar a seu pai ou a sua mãe, certamente será morto; amaldiçoou a seu pai ou a sua mãe; o seu sangue será sobre ele.
9അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; അവന്‍ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേല്‍ ഇരിക്കും.
10O homem que adulterar com a mulher de outro, sim, aquele que adulterar com a mulher do seu próximo, certamente será morto, tanto o adúltero, como a adúltera.
10ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
11O homem que se deitar com a mulher de seu pai terá descoberto a nudez de seu pai; ambos os adúlteros certamente serão mortos; o seu sangue será sobre eles.
11അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.
12Se um homem se deitar com a sua nora, ambos certamente serão mortos; cometeram uma confusão; o seu sangue será sobre eles.
12ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും.
13Se um homem se deitar com outro homem, como se fosse com mulher, ambos terão praticado abominação; certamente serão mortos; o seu sangue será sobre eles.
13സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ളേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.
14Se um homem tomar uma mulher e a mãe dela, é maldade; serão queimados no fogo, tanto ele quanto elas, para que não haja maldade no meio de vós.
14ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം.
15Se um homem se ajuntar com um animal, certamente será morto; também matareis o animal.
15ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
16Se uma mulher se chegar a algum animal, para ajuntar-se com ele, matarás a mulher e bem assim o animal; certamente serão mortos; o seu sangue será sobre eles:
16ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.
17Se um homem tomar a sua irmã, por parte de pai, ou por parte de mãe, e vir a nudez dela, e ela a dele, é torpeza; portanto serão extirpados aos olhos dos filhos do seu povo; terá descoberto a nudez de sua irmã; levará sobre si a sua iniqüidade.
17ഒരു പുരഷന്‍ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്റെ കുറ്റം വഹിക്കും.
18Se um homem se deitar com uma mulher no tempo da enfermidade dela, e lhe descobrir a nudez, descobrindo-lhe também a fonte, e ela descobrir a fonte do seu sangue, ambos serão extirpados do meio do seu povo.
18ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാല്‍ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം.
19Não descobrirás a nudez da irmã de tua mãe, ou da irmã de teu pai, porquanto isso será descobrir a sua parenta chegada; levarão sobre si a sua iniqüidade.
19നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവന്‍ തന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും.
20Se um homem se deitar com a sua tia, terá descoberto a nudez de seu tio; levarão sobre si o seu pecado; sem filhos morrerão.
20ഒരു പുരുഷന്‍ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാല്‍ അവന്‍ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം.
21Se um homem tomar a mulher de seu irmão, é imundícia; terá descoberto a nudez de seu irmão; sem filhos ficarão.
21ഒരുത്തന്‍ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാല്‍ അതു മാലിന്യം; അവന്‍ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതിയില്ലാത്തവര്‍ ആയിരിക്കേണം.
22Guardareis, pois, todos os meus estatutos e todos os meus preceitos, e os cumprireis; a fim de que a terra, para a qual eu vos levo, para nela morardes, não vos vomite.
22ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
23E não andareis nos costumes dos povos que eu expulso de diante de vós; porque eles fizeram todas estas coisas, e eu os abominei.
23ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു.
24Mas a vós vos tenho dito: Herdareis a sua terra, e eu vo-la darei para a possuirdes, terra que mana leite e mel. Eu sou o Senhor vosso Deus, que vos separei dos povos.
24നിങ്ങള്‍ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന്‍ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ അതിനെ നിങ്ങള്‍ക്കു തരും; ഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
25Fareis, pois, diferença entre os animais limpos e os imundos, e entre as aves imundas e as limpas; e não fareis abomináveis as vossas almas por causa de animais, ou de aves, ou de qualquer coisa de tudo de que está cheia a terra, as quais coisas apartei de vós como imundas.
25ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.
26E sereis para mim santos; porque eu, o Senhor, sou santo, e vos separei dos povos, para serdes meus.
26നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു.
27O homem ou mulher que consultar os mortos ou for feiticeiro, certamente será morto. Serão apedrejados, e o seu sangue será sobre eles.
27വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന്‍ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും.