Portuguese: Almeida Atualizada

Malayalam

Luke

17

1Disse Jesus a seus discípulos: É impossível que não venham tropeços, mas ai daquele por quem vierem!
1അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.
2Melhor lhe fora que se lhe pendurasse ao pescoço uma pedra de moinho e fosse lançado ao mar, do que fazer tropeçar um destes pequeninos.
2അവന്‍ ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരിക്കല്ലു അവന്റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നതു അവന്നു നന്നു.
3Tende cuidado de vós mesmos; se teu irmão pecar, repreende-o; e se ele se arrepender, perdoa-lhe.
3സൂക്ഷിച്ചുകൊള്‍വിന്‍ ; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക.
4Mesmo se pecar contra ti sete vezes no dia, e sete vezes vier ter contigo, dizendo: Arrependo-me; tu lhe perdoarás.
4ദിവസത്തില്‍ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കല്‍ വന്നുഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോടു ക്ഷമിക്ക.
5Disseram então os apóstolos ao Senhor: Aumenta-nos a fé.
5അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടുഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.
6Respondeu o Senhor: Se tivésseis fé como um grão de mostarda, diríeis a esta amoreira: Desarraiga-te, e planta-te no mar; e ela vos obedeceria.
6അതിന്നു കര്‍ത്താവു പറഞ്ഞതുനിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടുവേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.
7Qual de vós, tendo um servo a lavrar ou a apascentar gado, lhe dirá, ao voltar ele do campo: chega-te já, e reclina-te � mesa?
7നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍നീ ക്ഷണത്തില്‍ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല
8Não lhe dirá antes: Prepara-me a ceia, e cinge-te, e serve-me, até que eu tenha comido e bebido, e depois comerás tu e beberás?
8എനിക്കു അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക എന്നു പറകയില്ലയോ?
9Porventura agradecerá ao servo, porque este fez o que lhe foi mandado?
9തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?
10Assim também vós, quando fizerdes tudo o que vos for mandado, dizei: Somos servos inúteis; fizemos somente o que devíamos fazer.
10അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷംഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന്‍ .
11E aconteceu que, indo ele a Jerusalém, passava pela divisa entre a Samária e a Galiléia.
11അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍
12Ao entrar em certa aldeia, saíram-lhe ao encontro dez leprosos, os quais pararam de longe,
12ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു
13e levantaram a voz, dizendo: Jesus, Mestre, tem compaixão de nós!
13അകലെ നിന്നുകൊണ്ടുയേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
14Ele, logo que os viu, disse-lhes: Ide, e mostrai-vos aos sacerdotes. E aconteceu que, enquanto iam, ficaram limpos.
14അവന്‍ അവരെ കണ്ടിട്ടുനിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു.
15Um deles, vendo que fora curado, voltou glorificando a Deus em alta voz;
15അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
16e prostrou-se com o rosto em terra aos pés de Jesus, dando-lhe graças; e este era samaritano.
16അവനോ ശമര്യക്കാരന്‍ ആയിരുന്നു
17Perguntou, pois, Jesus: Não foram limpos os dez? E os nove, onde estão?
17പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ?
18Não se achou quem voltasse para dar glória a Deus, senão este estrangeiro?
18ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു
19E disse-lhe: Levanta-te, e vai; a tua fé te salvou.
19എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
20Sendo Jesus interrogado pelos fariseus sobre quando viria o reino de Deus, respondeu-lhes: O reino de Deus não vem com aparência exterior;
20ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്നുദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;
21nem dirão: Ei-lo aqui! ou: Eí-lo ali! pois o reino de Deus está dentro de vós.
21ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ എന്നു അവന്‍ ഉത്തരം പറഞ്ഞു.
22Então disse aos discípulos: Dias virão em que desejareis ver um dos dias do Filho do homem, e não o vereis.
22പിന്നെ അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുനിങ്ങള്‍ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാന്‍ ആഗ്രഹിക്കുന്ന കാലം വരും;
23Dir-vos-ão: Ei-lo ali! ou: Ei-lo aqui! não vades, nem os sigais;
23കാണുകയില്ലതാനും. അന്നു നിങ്ങളോടുഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന്‍ ചെല്ലുകയുമരുതു.
24pois, assim como o relâmpago, fuzilando em uma extremidade do céu, ilumina até a outra extremidade, assim será também o Filho do homem no seu dia.
24മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്റെ ദിവസത്തില്‍ ആകും.
25Mas primeiro é necessário que ele padeça muitas coisas, e que seja rejeitado por esta geração.
25എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
26Como aconteceu nos dias de Noé, assim também será nos dias do Filho do homem.
26നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
27Comiam, bebiam, casavam e davam-se em casamento, até o dia em que Noé entrou na arca, e veio o dilúvio e os destruiu a todos.
27നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.
28Como também da mesma forma aconteceu nos dias de Ló: comiam, bebiam, compravam, vendiam, plantavam e edificavam;
28ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
29mas no dia em que Ló saiu de Sodoma choveu do céu fogo e enxofre, e os destruiu a todos;
29എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
30assim será no dia em que o Filho do homem se há de manifestar.
30മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും.
31Naquele dia, quem estiver no eirado, tendo os seus bens em casa, não desça para tirá-los; e, da mesma sorte, o que estiver no campo, não volte para trás.
31അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
32Lembrai-vos da mulher de Ló.
32ലോത്തിന്റെ ഭാര്യയെ ഔര്‍ത്തുകൊള്‍വിന്‍ .
33Qualquer que procurar preservar a sua vida, perdê-la-á, e qualquer que a perder, conservá-la-á.
33തന്റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
34Digo-vos: Naquela noite estarão dois numa cama; um será tomado, e o outro será deixado.
34ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.
35Duas mulheres estarão juntas moendo; uma será tomada, e a outra será deixada.
35രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;
36[Dois homens estarão no campo; um será tomado, e o outro será deixado.]
36മറ്റവളെ ഉപേക്ഷിക്കും (രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും) എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
37Perguntaram-lhe: Onde, Senhor? E respondeu-lhes: Onde estiver o corpo, aí se ajuntarão também os abutres.
37അവര്‍ അവനോടുകര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്നുശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്നു അവന്‍ പറഞ്ഞു.