1Logo depois disso, andava Jesus de cidade em cidade, e de aldeia em aldeia, pregando e anunciando o evangelho do reino de Deus; e iam com ele os doze,
1അനന്തരം അവന്‍ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
2bem como algumas mulheres que haviam sido curadas de espíritos malignos e de enfermidades: Maria, chamada Madalena, da qual tinham saído sete demônios.
2അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3Joana, mulher de Cuza, procurador de Herodes, Susana, e muitas outras que os serviam com os seus bens.
3ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവര്‍ക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.
4Ora, ajuntando-se uma grande multidão, e vindo ter com ele gente de todas as cidades, disse Jesus por parábola:
4പിന്നെ വലിയോരു പുരുഷാരവും ഔരോ പട്ടണത്തില്‍നിന്നു അവന്റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞതുവിതെക്കുന്നവന്‍ വിത്തു വിതെപ്പാന്‍ പുറപ്പെട്ടു.
5Saiu o semeador a semear a sua semente. E quando semeava, uma parte da semente caiu � beira do caminho; e foi pisada, e as aves do céu a comeram.
5വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
6Outra caiu sobre pedra; e, nascida, secou-se porque não havia umidade.
6മറ്റു ചിലതു പാറമേല്‍ വീണു മുളെച്ചു നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി.
7E outra caiu no meio dos espinhos; e crescendo com ela os espinhos, sufocaram-na.
7മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8Mas outra caiu em boa terra; e, nascida, produziu fruto, cem por um. Dizendo ele estas coisas, clamava: Quem tem ouvidos para ouvir, ouça.
8മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടുകേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9Perguntaram-lhe então seus discípulos o que significava essa parábola.
9അവന്റെ ശിഷ്യന്മാര്‍ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവന്‍ പറഞ്ഞതു
10Respondeu ele: A vós é dado conhecer os mistérios do reino de Deus; mas aos outros se fala por parábolas; para que vendo, não vejam, e ouvindo, não entendam.
10ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവര്‍ക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
11É, pois, esta a parábola: A semente é a palavra de Deus.
11ഉപമയുടെ പൊരുളോവിത്തു ദൈവവചനം;
12Os que estão � beira do caminho são os que ouvem; mas logo vem o Diabo e tira-lhe do coração a palavra, para que não suceda que, crendo, sejam salvos.
12വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാചു വന്നു അവരുടെ ഹൃദയത്തില്‍ നിന്നു വചനം എടുത്തുകളയുന്നു.
13Os que estão sobre a pedra são os que, ouvindo a palavra, a recebem com alegria; mas estes não têm raiz, apenas crêem por algum tempo, mas na hora da provação se desviam.
13പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍ വാങ്ങിപ്പോകയും ചെയ്യുന്നു.
14A parte que caiu entre os espinhos são os que ouviram e, indo seu caminho, são sufocados pelos cuidados, riquezas, e deleites desta vida e não dão fruto com perfeição.
14മുള്ളിന്നിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15Mas a que caiu em boa terra são os que, ouvindo a palavra com coração reto e bom, a retêm e dão fruto com perseverança.
15നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ.
16Ninguém, pois, acende uma candeia e a cobre com algum vaso, ou a põe debaixo da cama; mas põe-na no velador, para que os que entram vejam a luz.
16വിളകൂ കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു.
17Porque não há coisa encoberta que não haja de manifestar-se, nem coisa secreta que não haja de saber-se e vir � luz.
17വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18Vede, pois, como ouvis; porque a qualquer que tiver lhe será dado, e a qualquer que não tiver, até o que parece ter lhe será tirado.
18ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19Vieram, então, ter com ele sua mãe e seus irmãos, e não podiam aproximar-se dele por causa da multidão.
19അവന്റെ അമ്മയും സഹോദരന്മാരും
20Foi-lhe dito: Tua mãe e teus irmãos estão lá fora, e querem ver-te.
20അവന്റെ അടുക്കല്‍ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാന്‍ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന്‍ ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലര്‍ അവനോടു അറിയിച്ചു.
21Ele, porém, lhes respondeu: Minha mãe e meus irmãos são estes que ouvem a palavra de Deus e a observam.
21അവരോടു അവന്‍ എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
22Ora, aconteceu certo dia que entrou num barco com seus discípulos, e disse-lhes: Passemos � outra margem do lago. E partiram.
22ഒരു ദിവസം അവന്‍ ശിഷ്യന്മാരുമായി പടകില്‍ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
23Enquanto navegavam, ele adormeceu; e desceu uma tempestade de vento sobre o lago; e o barco se enchia de água, de sorte que perigavam.
23അവര്‍ നീക്കി ഔടുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി
24Chegando-se a ele, o despertaram, dizendo: Mestre, Mestre, estamos perecendo. E ele, levantando-se, repreendeu o vento e a fúria da água; e cessaram, e fez-se bonança.
24തടാകത്തില്‍ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകില്‍ വെള്ളം നിറഞ്ഞിട്ടു അവര്‍ പ്രാണഭയത്തിലായി അടുക്കെ ചെന്നുനാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു
25Então lhes perguntou: Onde está a vossa fé? Eles, atemorizados, admiraram-se, dizendo uns aos outros: Quem, pois, é este, que até aos ventos e � água manda, e lhe obedecem?
25നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടുഇവന്‍ ആര്‍? അവന്‍ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു.
26Apontaram � terra dos gerasenos, que está defronte da Galiléia.
26അവര്‍ ഗലീലകൂ നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു.
27Logo que saltou em terra, saiu-lhe ao encontro um homem da cidade, possesso de demônios, que havia muito tempo não vestia roupa, nem morava em casa, mas nos sepulcros.
27അവന്‍ കരെക്കു ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചോരു മനുഷ്യന്‍ പട്ടണത്തില്‍ നിന്നു വന്നു എതിര്‍പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു.
28Quando ele viu a Jesus, gritou, prostrou-se diante dele, e com grande voz exclamou: Que tenho eu contigo, Jesus, Filho do Deus Altíssimo? Rogo-te que não me atormentes.
28അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29Porque Jesus ordenara ao espírito imundo que saísse do homem. Pois já havia muito tempo que se apoderara dele; e guardavam-no preso com grilhões e cadeias; mas ele, quebrando as prisões, era impelido pelo demônio para os desertos.
29അവന്‍ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാന്‍ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന്‍ ബന്ധനങ്ങളെ തകര്‍ക്കയും ഭൂതം അവനെ കാടുകളിലേക്കു ഔടിക്കയും ചെയ്യും.
30Perguntou-lhe Jesus: Qual é o teu nome? Respondeu ele: Legião; porque tinham entrado nele muitos demônios.
30യേശു അവനോടുനിന്റെ പേര്‍ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന്‍ എന്നു അവന്‍ പറഞ്ഞു.
31E rogavam-lhe que não os mandasse para o abismo.
31പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
32Ora, andava ali pastando no monte uma grande manada de porcos; rogaram-lhe, pois que lhes permitisse entrar neles, e lho permitiu.
32അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു.
33E tendo os demônios saído do homem, entraram nos porcos; e a manada precipitou-se pelo despenhadeiro no lago, e afogou-se.
33ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു.
34Quando os pastores viram o que acontecera, fugiram, e foram anunciá-lo na cidade e nos campos.
34ഈ സംഭവിച്ചതു മേയക്കുന്നവര്‍ കണ്ടിട്ടു ഔടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35Saíram, pois, a ver o que tinha acontecido, e foram ter com Jesus, a cujos pés acharam sentado, vestido e em perfeito juízo, o homem de quem havia saído os demônios; e se atemorizaram.
35സംഭവിച്ചതു കാണ്മാന്‍ അവര്‍ പുറപ്പെട്ടു യേശുവിന്റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
36Os que tinham visto aquilo contaram-lhes como fora curado o endemoninhado.
36ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവര്‍ അവരോടു അറിയിച്ചു.
37Então todo o povo da região dos gerasenos rogou-lhe que se retirasse deles; porque estavam possuídos de grande medo. Pelo que ele entrou no barco, e voltou.
37ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകുകയറി മടങ്ങിപ്പോന്നു.
38Pedia-lhe, porém, o homem de quem haviam saído os demônios que o deixasse estar com ele; mas Jesus o despediu, dizendo:
38ഭൂതങ്ങള്‍ വിട്ടുപോയ ആള്‍ അവനോടുകൂടെ ഇരിപ്പാന്‍ അനുവാദം ചോദിച്ചു.
39Volta para tua casa, e conta tudo quanto Deus te fez. E ele se retirou, publicando por toda a cidade tudo quanto Jesus lhe fizera.
40യേശു മടങ്ങിവന്നപ്പോള്‍ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര്‍ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
40Quando Jesus voltou, a multidão o recebeu; porque todos o estavam esperando.
41അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന്‍ വന്നു യേശുവിന്റെ കാല്‍ക്കല്‍ വീണു.
41E eis que veio um homem chamado Jairo, que era chefe da sinagoga; e prostrando-se aos pés de Jesus, rogava-lhe que fosse a sua casa;
42അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
42porque tinha uma filha única, de cerca de doze anos, que estava � morte. Enquanto, pois, ele ia, apertavam-no as multidões.
43അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്‍ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന്‍ കഴിയാത്തവളുമായോരു സ്ത്രീ
43E certa mulher, que tinha uma hemorragia havia doze anos [e gastara com os médicos todos os seus haveres] e por ninguém pudera ser curada,
44പുറകില്‍ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
44chegando-se por detrás, tocou-lhe a orla do manto, e imediatamente cessou a sua hemorragia.
45എന്നെ തൊട്ടതു ആര്‍ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോള്‍ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
45Perguntou Jesus: Quem é que me tocou? Como todos negassem, disse-lhe Pedro: Mestre, as multidões te apertam e te oprimem.
46യേശുവോഒരാള്‍ എന്നെ തൊട്ടു; എങ്കല്‍നിന്നു ശക്തി പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു എന്നു പറഞ്ഞു.
46Mas disse Jesus: Alguém me tocou; pois percebi que de mim saiu poder.
47താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു, അവനെ തൊട്ട സംഗതിയും തല്‍ക്ഷണം സൌഖ്യമായതും സകലജനവും കേള്‍ക്കെ അറിയിച്ചു.
47Então, vendo a mulher que não passara despercebida, aproximou-se tremendo e, prostrando-se diante dele, declarou-lhe perante todo o povo a causa por que lhe havia tocado, e como fora imediatamente curada.
48അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
48Disse-lhe ele: Filha, a tua fé te salvou; vai-te em paz.
49അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
49Enquanto ainda falava, veio alguém da casa do chefe da sinagoga dizendo: A tua filha já está morta; não incomodes mais o Mestre.
50യേശു അതുകേട്ടാറെഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
50Jesus, porém, ouvindo-o, respondeu-lhe: Não temas: crê somente, e será salva.
51വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍ , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല.
51Tendo chegado � casa, a ninguém deixou entrar com ele, senão a Pedro, João, Tiago, e o pai e a mãe da menina.
52എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്‍കരയേണ്ടാ, അവള്‍ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവന്‍ പറഞ്ഞു.
52E todos choravam e pranteavam; ele, porém, disse: Não choreis; ela não está morta, mas dorme.
53അവരോ അവള്‍ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
53E riam-se dele, sabendo que ela estava morta.
54എന്നാല്‍ അവന്‍ അവളുടെ കൈകൂ പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
54Então ele, tomando-lhe a mão, exclamou: Menina, levanta-te.
55അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു.
55E o seu espírito voltou, e ela se levantou imediatamente; e Jesus mandou que lhe desse de comer.
56അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു.
56E seus pais ficaram maravilhados; e ele mandou-lhes que a ninguém contassem o que havia sucedido.