Portuguese: Almeida Atualizada

Malayalam

Mark

7

1Foram ter com Jesus os fariseus, e alguns dos escribas vindos de Jerusalém,
1യെരൂശലേമില്‍ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കല്‍ വന്നു കൂടി.
2e repararam que alguns dos seus discípulos comiam pão com as mãos impuras, isto é, por lavar.
2അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ ശുദ്ധിയില്ലാത്ത എന്നുവെച്ചാല്‍, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവര്‍ കണ്ടു.
3Pois os fariseus, e todos os judeus, guardando a tradição dos anciãos, não comem sem lavar as mãos cuidadosamente;
3പരീശന്മാരും യെഹൂദന്മാര്‍ ഒക്കെയും പൂര്‍വ്വന്മാരുടെ സന്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
4e quando voltam do mercado, se não se purificarem, não comem. E muitas outras coisas há que receberam para observar, como a lavagem de copos, de jarros e de vasos de bronze.
4ചന്തയില്‍ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവര്‍ക്കും ചട്ടമായിരിക്കുന്നു.
5Perguntaram-lhe, pois, os fariseus e os escribas: Por que não andam os teus discípulos conforme a tradição dos anciãos, mas comem o pão com as mãos por lavar?
5അങ്ങനെ പരീശന്മാരും ശാസ്ത്രിമാരുംനിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വന്മാരുടെ സന്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
6Respondeu-lhes: Bem profetizou Isaías acerca de vós, hipócritas, como está escrito: Este povo honra-me com os lábios; o seu coração, porém, está longe de mim;
6അവന്‍ അവരോടു ഉത്തരം പറഞ്ഞതുകപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”
7mas em vão me adoram, ensinando doutrinas que são preceitos de homens.
7“മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
8Vós deixais o mandamento de Deus, e vos apegais � tradição dos homens.
8നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സന്പ്രദായം പ്രമാണിക്കുന്നു;
9Disse-lhes ainda: Bem sabeis rejeitar o mandamento de deus, para guardardes a vossa tradição.
9പിന്നെ അവരോടു പറഞ്ഞതുനിങ്ങളുടെ സംപ്രദായം പ്രമാണിപ്പാന്‍ വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.
10Pois Moisés disse: Honra a teu pai e a tua mãe; e: Quem maldisser ao pai ou � mãe, certamente morrerá.
10നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
11Mas vós dizeis: Se um homem disser a seu pai ou a sua mãe: Aquilo que poderías aproveitar de mim é Corbã, isto é, oferta ao Senhor,
11നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്‍ത്ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു.
12não mais lhe permitis fazer coisa alguma por seu pai ou por sua mãe,
12തന്റെ അപ്പന്നോ അമ്മെക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല.
13invalidando assim a palavra de Deus pela vossa tradição que vós transmitistes; também muitas outras coisas semelhantes fazeis.
13ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.
14E chamando a si outra vez a multidão, disse-lhes: Ouvi-me vós todos, e entendei.
14പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടുഎല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ .
15Nada há fora do homem que, entrando nele, possa contaminá-lo; mas o que sai do homem, isso é que o contamina.
15പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
16[Se alguém tem ouvidos para ouvir, ouça.]
16(കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു.
17Depois, quando deixou a multidão e entrou em casa, os seus discípulos o interrogaram acerca da parábola.
17അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
18Respondeu-lhes ele: Assim também vós estais sem entender? Não compreendeis que tudo o que de fora entra no homem não o pode contaminar,
18അവന്‍ അവരോടുഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
19porque não lhe entra no coração, mas no ventre, e é lançado fora? Assim declarou puros todos os alimentos.
19അതു അവന്റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
20E prosseguiu: O que sai do homem , isso é que o contamina.
20മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
21Pois é do interior, do coração dos homens, que procedem os maus pensamentos, as prostituições, os furtos, os homicídios, os adultérios,
21അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
22a cobiça, as maldades, o dolo, a libertinagem, a inveja, a blasfêmia, a soberba, a insensatez;
22കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
23todas estas más coisas procedem de dentro e contaminam o homem.
23ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു.
24Levantando-se dali, foi para as regiões de Tiro e Sidom. E entrando numa casa, não queria que ninguém o soubesse, mas não pode ocultar-se;
24അവന്‍ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിര്‍നാട്ടില്‍ ചെന്നു ഒരു വീട്ടില്‍ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല.
25porque logo, certa mulher, cuja filha estava possessa de um espírito imundo, ouvindo falar dele, veio e prostrou-se-lhe aos pés;
25അശുദ്ധാത്മാവു ബാധിച്ച ചെറിയ മകള്‍ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്‍ക്കല്‍ വീണു.
26(ora, a mulher era grega, de origem siro-fenícia) e rogava-lhe que expulsasse de sua filha o demônio.
26അവള്‍ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവള്‍ അവനോടു അപേക്ഷിച്ചു.
27Respondeu-lhes Jesus: Deixa que primeiro se fartem os filhos; porque não é bom tomar o pão dos filhos e lança-lo aos cachorrinhos.
27യേശു അവളോടുമുമ്പെ മക്കള്‍ക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
28Ela, porém, replicou, e disse-lhe: Sim, Senhor; mas também os cachorrinhos debaixo da mesa comem das migalhas dos filhos.
28അവള്‍ അവനോടുഅതേ, കര്‍ത്താവേ, ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
29Então ele lhe disse: Por essa palavra, vai; o demônio já saiu de tua filha.
29അവന്‍ അവളോടുഈ വാക്കുനിമിത്തം പൊയ്ക്കൊള്‍കഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.
30E, voltando ela para casa, achou a menina deitada sobre a cama, e que o demônio já havia saído.
30അവള്‍ വീട്ടില്‍ വന്നാറെ, മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
31Tendo Jesus partido das regiões de Tiro, foi por Sidom até o mar da Galiléia, passando pelas regiões de Decápolis.
31അവന്‍ വീണ്ടും സോരിന്റെ അതിര്‍ വിട്ടു സീദോന്‍ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവില്‍കൂടി ഗലീലക്കടല്പുറത്തു വന്നു.
32E trouxeram-lhe um surdo, que falava dificilmente; e rogaram-lhe que pusesse a mão sobre ele.
32അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു, അവന്റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
33Jesus, pois, tirou-o de entre a multidão, � parte, meteu-lhe os dedos nos ouvidos e, cuspindo, tocou-lhe na língua;
33അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
34e erguendo os olhos ao céu, suspirou e disse-lhe: Efatá; isto é Abre-te.
34സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടുതുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
35E abriram-se-lhe os ouvidos, a prisão da língua se desfez, e falava perfeitamente.
35ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു.
36Então lhes ordenou Jesus que a ninguém o dissessem; mas, quando mais lho proibia, tanto mais o divulgavam.
36ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി
37E se maravilhavam sobremaneira, dizendo: Tudo tem feito bem; faz até os surdos ouvir e os mudos falar.
37അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.