1Então Jesus tornou a falar-lhes por parábolas, dizendo:
1യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍
2O reino dos céus é semelhante a um rei que celebrou as bodas de seu filho.
2“സ്വര്‍ഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
3Enviou os seus servos a chamar os convidados para as bodas, e estes não quiseram vir.
3അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.
4Depois enviou outros servos, ordenando: Dizei aos convidados: Eis que tenho o meu jantar preparado; os meus bois e cevados já estão mortos, e tudo está pronto; vinde �s bodas.
4പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
5Eles, porém, não fazendo caso, foram, um para o seu campo, outro para o seu negócio;
5അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
6e os outros, apoderando-se dos servos, os ultrajaram e mataram.
6ശേഷമുള്ളവര്‍ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
7Mas o rei encolerizou-se; e enviando os seus exércitos, destruiu aqueles homicidas, e incendiou a sua cidade.
7രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
8Então disse aos seus servos: As bodas, na verdade, estão preparadas, mas os convidados não eram dignos.
8പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
9Ide, pois, pelas encruzilhadas dos caminhos, e a quantos encontrardes, convidai-os para as bodas.
9ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.
10E saíram aqueles servos pelos caminhos, e ajuntaram todos quantos encontraram, tanto maus como bons; e encheu-se de convivas a sala nupcial.
10ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
11Mas, quando o rei entrou para ver os convivas, viu ali um homem que não trajava veste nupcial;
11വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു
12e perguntou-lhe: Amigo, como entraste aqui, sem teres veste nupcial? Ele, porém, emudeceu.
12സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.
13Ordenou então o rei aos servos: Amarrai-o de pés e mãos, e lançai-o nas trevas exteriores; ali haverá choro e ranger de dentes.
13രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
14Porque muitos são chamados, mas poucos escolhidos.
14വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
15Então os fariseus se retiraram e consultaram entre si como o apanhariam em alguma palavra;
15അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
16e enviaram-lhe os seus discípulos, juntamente com os herodianos, a dizer; Mestre, sabemos que és verdadeiro, e que ensinas segundo a verdade o caminho de Deus, e de ninguém se te dá, porque não olhas a aparência dos homens.
16തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
17Dize-nos, pois, que te parece? É lícito pagar tributo a César, ou não?
17നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.
18Jesus, porém, percebendo a sua malícia, respondeu: Por que me experimentais, hipócritas?
18യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
19Mostrai-me a moeda do tributo. E eles lhe apresentaram um denário.
19കരത്തിന്നുള്ള നാണയം കാണിപ്പിന്‍” എന്നു പറഞ്ഞു; അവര്‍ അവന്റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.
20Perguntou-lhes ele: De quem é esta imagem e inscrição?
20അവന്‍ അവരോടു“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു.
21Responderam: De César. Então lhes disse: Dai, pois, a César o que é de César, e a Deus o que é de Deus.
21“എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍” എന്നു അവര്‍ അവരോടു പറഞ്ഞു.
22Ao ouvirem isso, ficaram admirados; e, deixando-o, se retiraram.
22അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
23No mesmo dia vieram alguns saduceus, que dizem não haver ressurreição, e o interrogaram, dizendo:
23പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു
24Mestre, Moisés disse: Se morrer alguém, não tendo filhos, seu irmão casará com a mulher dele, e suscitará descendência a seu irmão.
24ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
25Ora, havia entre nós sete irmãos: o primeiro, tendo casado, morreu: e, não tendo descendência, deixou sua mulher a seu irmão;
25എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
26da mesma sorte também o segundo, o terceiro, até o sétimo.
26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ.
27depois de todos, morreu também a mulher.
27എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.
28Portanto, na ressurreição, de qual dos sete será ela esposa, pois todos a tiveram?
28എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
29Jesus, porém, lhes respondeu: Errais, não compreendendo as Escrituras nem o poder de Deus;
29അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
30pois na ressurreição nem se casam nem se dão em casamento; mas serão como os anjos no céu.
30പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
31E, quanto � ressurreição dos mortos, não lestes o que foi dito por Deus:
31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?
32Eu sou o Deus de Abraão, o Deus de Isaque, e o Deus de Jacó? Ora, ele não é Deus de mortos, mas de vivos.
32ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
33E as multidões, ouvindo isso, se maravilhavam da sua doutrina.
33പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു.
34Os fariseus, quando souberam, que ele fizera emudecer os saduceus, reuniram-se todos;
34സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,
35e um deles, doutor da lei, para o experimentar, interrogou- o, dizendo:
35അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു
36Mestre, qual é o grande mandamento na lei?
36ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
37Respondeu-lhe Jesus: Amarás ao Senhor teu Deus de todo o teu coração, de toda a tua alma, e de todo o teu entendimento.
37യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.
38Este é o grande e primeiro mandamento.
38ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം
39E o segundo, semelhante a este, é: Amarás ao teu próximo como a ti mesmo.
39കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
40Destes dois mandamentos dependem toda a lei e os profetas.
40ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
41Ora, enquanto os fariseus estavam reunidos, interrogou-os Jesus, dizendo:
41പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു
42Que pensais vós do Cristo? De quem é filho? Responderam-lhe: De Davi.
42“ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു?” അവന്‍ ആരുടെ പുത്രന്‍ എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.
43Replicou-lhes ele: Como é então que Davi, no Espírito, lhe chama Senhor, dizendo:
43അവന്‍ അവരോടു“എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”
44Disse o Senhor ao meu Senhor: Assenta-te � minha direita, até que eu ponha os teus inimigos de baixo dos teus pés?
44“ 'ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക' എന്നു കര്‍ത്താവു എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.
45Se Davi, pois, lhe chama Senhor, como é ele seu filho?
45അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;
46E ninguém podia responder-lhe palavra; nem desde aquele dia jamais ousou alguém interrogá-lo.
46അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.