1Agora, ajunta-te em tropas, ó filha de tropas; pôr-se-á cerco contra nós; ferirão com a vara no queixo ao juiz de Israel.
1ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.
2Mas tu, Belém Efrata, posto que pequena para estar entre os milhares de Judá, de ti é que me sairá aquele que há de reinar em Israel, e cujas saídas são desde os tempos antigos, desde os dias da eternidade.
2നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
3Portanto os entregará até o tempo em que a que está de parto tiver dado � luz; então o resto de seus irmãos voltará aos filhos de Israel.
3അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരില്‍ ശേഷിപ്പുള്ളവര്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിവരും.
4E ele permanecerá, e apascentará o povo na força do Senhor, na excelência do nome do Senhor seu Deus; e eles permanecerão, porque agora ele será grande até os fins da terra.
4എന്നാല്‍ അവന്‍ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവന്‍ നിര്‍ഭയം വസിക്കും; അവന്‍ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5E este será a nossa paz. Quando a Assíria entrar em nossa terra, e quando pisar em nossos palácios, então suscitaremos contra ela sete pastores e oito príncipes dentre os homems.
5അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളില്‍ ചവിട്ടുമ്പോള്‍ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.
6Esses consumirão a terra da Assíria � espada, e a terra de Ninrode nas suas entradas. Assim ele nos livrará da Assíria, quando entrar em nossa terra, e quando calcar os nossos termos.
6അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും.
7E o resto de Jacó estará no meio de muitos povos, como orvalho da parte do Senhor, como chuvisco sobre a erva, que não espera pelo homem, nem aguarda filpios de homens.
7യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
8Tambem o resto de Jacó estará entre as nações, no meio de muitos povos, como um leão entre os animais do bosque, como um leão novo entre os rebanhos de ovelhas, o qual, quando passar, as pisará e despedaçará, sem que haja quem as livre.
8യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
9A tua mão será exaltada sobre os teus adversários e serão exterminados todos os seus inimigos.
9നിന്റെ കൈ നിന്റെ വൈരികള്‍ക്കുമീതെ ഉയര്‍ന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
10Naquele dia, diz o Senhor, exterminarei do meio de ti os teus cavalos, e destrurei os teus carros;
10അന്നാളില്‍ ഞാന്‍ നിന്റെ കുതിരകളെ നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
11destruirei as cidade da tua terra, e derribarei todas as tuas fortalezas.
11ഞാന്‍ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.
12Tirarei as feitiçarias da tua mão, e não terás adivinhadores;
12ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യില്‍നിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്കു ഇനി ഉണ്ടാകയുമില്ല.
13arrancarei do meio de ti as tuas imagens esculpidas e as tuas colunas; e nao adorarás mais a obra das tuas mãos.
13ഞാന്‍ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
14Do meio de ti arrancarei os teus aserins, e destruirei as tuas cidades.
14ഞാന്‍ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവില്‍നിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.
15E com ira e com furor exercerei vingança sobre as nações que não obedeceram.
15ഞാന്‍ ജാതികളോടു അവര്‍ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടും കൂടെ പ്രതികാരം ചെയ്യും.