Portuguese: Almeida Atualizada

Malayalam

Numbers

16

1Ora, Corá, filho de Izar, filho de Coate, filho de Levi, juntamente com Datã e Abirão, filhos de Eliabe, e Om, filho de Pelete, filhos de Rúben, tomando certos homens,
1എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന്‍ കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍ , അബീരാം, പേലെത്തിന്റെ മകനായ ഔന്‍ എന്നിവര്‍
2levantaram-se perante Moisés, juntamente com duzentos e cinqüenta homens dos filhos de Israel, príncipes da congregação, chamados � assembléia, varões de renome;
2യിസ്രായേല്‍മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.
3e ajuntando-se contra Moisés e contra Arão, disseram-lhes: Demais é o que vos arrogais a vós, visto que toda a congregação e santa, todos eles são santos, e o Senhor está no meio deles; por que, pois, vos elevais sobre a assembléia do Senhor?
3അവന്‍ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടുമതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങള്‍ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയര്‍ത്തുന്നതു എന്തു? എന്നു പറഞ്ഞു.
4Quando Moisés ouviu isso, caiu com o rosto em terra;
4ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണുവീണു.
5depois falou a Corá e a toda a sua companhia, dizendo: Amanhã pela manhã o Senhor fará saber quem é seu, e quem é o santo, ao qual ele fará chegar a si; e aquele a quem escolher fará chegar a si.
5അവന്‍ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന്‍ ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
6Fazei isto: Corá e toda a sua companhia, tomai para vós incensários;
6കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍ ഇതു ചെയ്‍വിന്‍
7e amanhã, pondo fogo neles, sobre eles deitai incenso perante o Senhor; e será que o homem a quem o Senhor escolher, esse será o santo; demais é o que vos arrogais a vós, filhos de Levi.
7ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില്‍ അതില്‍ തീയിട്ടു ധൂപവര്‍ഗ്ഗം ഇടുവിന്‍ ; യഹോവ തിരഞ്ഞെടുക്കുന്നവന്‍ തന്നേ വിശുദ്ധന്‍ ; ലേവിപുത്രന്മാരേ, മതി, മതി!
8Disse mais Moisés a Corá: Ouvi agora, filhos de Levi!
8പിന്നെ മോശെ കോരഹിനോടു പറഞ്ഞതുലേവിപുത്രന്മാരേ, കേള്‍പ്പിന്‍ .
9Acaso é pouco para vós que o Deus de Israel vos tenha separado da congregação de Israel, para vos fazer chegar a si, a fim de fazerdes o serviço do tabernáculo do Senhor e estardes perante a congregação para ministrar-lhe,
9യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കു പോരായോ?
10e te fez chegar, e contigo todos os teus irmãos, os filhos de Levi? procurais também o sacerdócio?
10അവന്‍ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?
11Pelo que tu e toda a tua companhia estais congregados contra o Senhor; e Arão, quem é ele, para que murmureis contra ele?
11ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര്‍ ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള്‍ അഹരോന്റെ നേരെ പിറുപിറുപ്പാന്‍ തക്കവണ്ണം അവന്‍ എന്തുമാത്രമുള്ളു?
12Então Moisés mandou chamar a Datã e a Abirão, filhos de Eliabe; eles porém responderam: Não subiremos.
12പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന്‍ ആളയച്ചു; അതിന്നു അവര്‍
13É pouco, porventura, que nos tenhas feito subir de uma terra que mana leite e mel, para nos matares no deserto, para que queiras ainda fazer-te príncipe sobre nós?
13ഞങ്ങള്‍ വരികയില്ല; മരുഭൂമിയില്‍ ഞങ്ങളെ കൊല്ലുവാന്‍ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്കു അധിപതിയും ആക്കുന്നുവോ?
14Ademais, não nos introduziste em uma terra que mana leite e mel, nem nos deste campos e vinhas em herança; porventura cegarás os olhos a estes homens? Não subiremos.
14അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു.
15Então Moisés irou-se grandemente, e disse ao Senhor: Não atentes para a sua oferta; nem um só jumento tenho tomado deles, nem a nenhum deles tenho feito mal.
15അപ്പോള്‍ മോശെ ഏറ്റവും കോപിച്ചു അവന്‍ യഹോവയോടുഅവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ അവരുടെ പക്കല്‍നിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില്‍ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.
16Disse mais Moisés a Corá: Comparecei amanhã tu e toda a tua companhia perante o Senhor; tu e eles, e Arão.
16മോശെ കോരഹനോടുനീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില്‍ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.
17Tome cada um o seu incensário, e ponha nele incenso; cada um traga perante o Senhor o seu incensário, duzentos e cinqüenta incensários; também tu e Arão, cada qual o seu incensário.
17നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ധൂപകലശം എടുത്തു അവയില്‍ ധൂപവര്‍ഗ്ഗം ഇട്ടു ഒരോരുത്തന്‍ ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരുവിന്‍ ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.
18Tomou, pois, cada qual o seu incensário, e nele pôs fogo, e nele deitou incenso; e se puseram � porta da tenda da revelação com Moisés e Arão.
18അങ്ങനെ അവര്‍ ഔരോരുത്തന്‍ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതില്‍ ധൂപവര്‍ഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍നിന്നു.
19E Corá fez ajuntar contra eles toda o congregação � porta da tenda da revelação; então a glória do Senhor apareceu a toda a congregação.
19കോരഹ് അവര്‍ക്കും വിരോധമായി സര്‍വ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൂട്ടിവരുത്തി; അപ്പോള്‍ യഹോവയുടെ തേജസ്സു സര്‍വ്വസഭെക്കും പ്രത്യക്ഷമായി.
20Então disse o senhor a Moisés e a Arão:
20യഹോവ മോശെയോടും അഹരോനോടും
21Apartai-vos do meio desta congregação, para que eu, num momento, os possa consumir.
21ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നു കല്പിച്ചു.
22Mas eles caíram com os rostos em terra, e disseram: ç Deus, Deus dos espíritos de toda a carne, pecará um só homem, e indignar-te-ás tu contra toda esta congregação?
22അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
23Respondeu o Senhor a Moisés:
23അതിന്നു യഹോവ മോശെയോടു
24Fala a toda esta congregação, dizendo: Subi do derredor da habitação de Corá, Datã e Abirão.
24കോരഹ്, ദാഥാന്‍ , അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊള്‍വിന്‍ എന്നു സഭയോടു പറക എന്നു കല്പിച്ചു.
25Então Moisés levantou-se, e foi ter com Datã e Abirão; e seguiram-nos os anciãos de Israel.
25മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കല്‍ ചെന്നു; യിസ്രായേല്‍മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
26E falou � congregação, dizendo: Retirai-vos, peço-vos, das tendas desses homens ímpios, e não toqueis nada do que é seu, para que não pereçais em todos os seus pecados.
26അവന്‍ സഭയോടുഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള്‍ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്‍നിന്നു മാറിപ്പോകുവിന്‍ ; അവര്‍ക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
27Subiram, pois, do derredor da habitação de Corá, Datã e Abirão. E Datã e Abirão saíram, e se puseram � porta das suas tendas, juntamente com suas mulheres, e seus filhos e seus pequeninos.
27അങ്ങനെ അവര്‍ കോരഹ്, ദാഥാന്‍ , അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാല്‍ ദാഥാനും അബീരാമും പുറത്തു വന്നുഅവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതില്‍ക്കല്‍നിന്നു.
28Então disse Moisés: Nisto conhecereis que o Senhor me enviou a fazer todas estas obras; pois não as tenho feito de mim mesmo.
28അപ്പോള്‍ മോശെ പറഞ്ഞതുഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന്‍ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും
29Se estes morrerem como morrem todos os homens, e se forem visitados como são visitados todos os homens, o Senhor não me enviou.
29സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര്‍ മരിക്കയോ സകലമനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കും ഭവിക്കയോ ചെയ്താല്‍ യഹോവ എന്നെ അയച്ചിട്ടില്ല.
30Mas, se o Senhor criar alguma coisa nova, e a terra abrir a boca e os tragar com tudo o que é deles, e vivos descerem ao Seol, então compreendereis que estes homens têm desprezado o Senhor.
30എന്നാല്‍ യഹോവ ഒരു അപൂര്‍വ്വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്നു അവരെയും അവര്‍ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.
31E aconteceu que, acabando ele de falar todas estas palavras, a terra que estava debaixo deles se fendeu;
31അവന്‍ ഈ വാക്കുകളെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ അവരുടെ കീഴെ ഭൂമി പിളര്‍ന്നു.
32e a terra abriu a boca e os tragou com as suas famílias, como também a todos os homens que pertenciam a Corá, e a toda a sua fazenda.
32ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
33Assim eles e tudo o que era seu desceram vivos ao Seol; e a terra os cobriu, e pereceram do meio da congregação,
33അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല്‍ അടകയും അവര്‍ സഭയുടെ ഇടയില്‍നിന്നു നശിക്കയും ചെയ്തു.
34E todo o Israel, que estava ao seu redor, fugiu ao clamor deles, dizendo: não suceda que a terra nos trague também a nós.
34അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര്‍ ഒക്കെയും അവരുടെ നിലവിളി കേട്ടുഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി.
35Então saiu fogo do Senhor, e consumiu os duzentos e cinqüenta homens que ofereciam o incenso.
35അപ്പോള്‍ യഹോവയിങ്കല്‍നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
36Então disse o Senhor a Moisés:
36യഹോവ മോശെയോടു അരുളിച്ചെയ്തതു
37Dize a Eleazar, filho de Arão, o sacerdote, que tire os incensários do meio do incêndio; e espalha tu o fogo longe; porque se tornaram santos
37പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാരിനോടു അവന്‍ എരിതീയുടെ ഇടയില്‍നിന്നു ധൂപകലശങ്ങള്‍ എടുപ്പാന്‍ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;
38os incensários daqueles que pecaram contra as suas almas; deles se façam chapas, de obra batida, para cobertura do altar; porquanto os trouxeram perante o Senhor, por isso se tornaram santos; e serão por sinal aos filhos de Israel.
38പാപം ചെയ്തു തങ്ങള്‍ക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള്‍ യാഗപീഠം, പൊതിവാന്‍ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നതിനാല്‍ വിശുദ്ധമാകുന്നു; യിസ്രായേല്‍മക്കള്‍ക്കു അതു ഒരു അടയാളമായിരിക്കട്ടെ.
39Eleazar, pois, o sacerdote, tomou os incensários de bronze, os quais aqueles que foram queimados tinham oferecido; e os converteram em chapas para cobertura do altar,
39വെന്തുപോയവര്‍ ധൂപം കാട്ടിയ താമ്രകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ എടുത്തു
40para servir de memória aos filhos de Israel, a fim de que nenhum estranho, ninguém que não seja da descendência de Arão, se chegue para queimar incenso perante o Senhor, para que não seja como Corá e a sua companhia; conforme o Senhor dissera a Eleazar por intermédio de Moisés.
40അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
41Mas no dia seguinte toda oa congregação dos filhos de Israel murmurou contra Moisés e Arão, dizendo: Vós matastes o povo do Senhor.
41പിറ്റെന്നാള്‍ യിസ്രായേല്‍മക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തുനിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
42E tendo-se sublevado a congregação contra Moisés e Arão, dirigiu-se para a tenda da revelação, e eis que a nuvem a cobriu, e a glória do Senhor apareceu.
42ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള്‍ അവര്‍ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കിമേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.
43Vieram, pois, Moisés e Arão � frente da tenda da revelação.
43അപ്പോള്‍ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ ചെന്നു.
44Então disse o Senhor a Moisés:
44യഹോവ മോശെയോടുഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ;
45Levantai-vos do meio desta congregação, para que eu, num momento, a possa consumir. Então caíram com o rosto em terra.
45ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.
46Depois disse Moisés a Arão: Toma o teu incensário, põe nele fogo do altar, deita incenso sobre ele e leva-o depressa � congregação, e faze expiação por eles; porque grande indignação saiu do Senhor; já começou a praga.
46മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
47Tomou-o Arão, como Moisés tinha falado, e correu ao meio da congregação; e eis que já a praga havia começado entre o povo; e deitando o incenso no incensário, fez expiação pelo povo.
47മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
48E pôs-se em pé entre os mortos e os vivos, e a praga cessou.
48മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവില്‍ നിന്നപ്പോള്‍ ബാധ അടങ്ങി.
49Ora, os que morreram da praga foram catorze mil e setecentos, além dos que morreram no caso de Corá.
49കോരഹിന്റെ സംഗതിവശാല്‍ മരിച്ചവരെ കൂടാതെ ബാധയാല്‍ മരിച്ചവര്‍ പതിന്നാലായിരത്തെഴുനൂറുപേര്‍ ആയിരുന്നു
50E voltou Arão a Moisés � porta da tenda da revelação, pois cessara a praga.
50പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ മോശെയുടെ അടുക്കല്‍ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.