Portuguese: Almeida Atualizada

Malayalam

Numbers

35

1Disse mais o Senhor a Moisés nas planícies de Moabe, junto ao Jordão, na altura de Jericó:
1യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു
2Dá ordem aos filhos de Israel que da herança da sua possessão dêem aos levitas cidades em que habitem; também dareis aos levitas arrabaldes ao redor delas.
2യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കും വസിപ്പാന്‍ പട്ടങ്ങള്‍ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണം.
3Terão eles estas cidades para habitarem; e os arrabaldes delas serão para os seus gados, e para a sua fazenda, e para todos os seus animais.
3പട്ടണങ്ങള്‍ അവര്‍ക്കും പാര്‍പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള്‍ മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം.
4Os arrabaldes que dareis aos levitas se estenderão, do muro da cidade para fora, mil côvados em redor.
4നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കല്‍ തുടങ്ങിപുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.
5E fora da cidade medireis para o lado oriental dois mil côvados, para o lado meridional dois mil côvados, para o lado ocidental dois mil côvados, e para o lado setentrional dois mil côvados; e a cidade estará no meio. Isso terão por arrabaldes das cidades.
5പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവര്‍ക്കും പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.
6Entre as cidades que dareis aos levitas haverá seis cidades de refúgio, as quais dareis para que nelas se acolha o homicida; e além destas lhes dareis quarenta e duas cidades.
6നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങളില്‍ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന്‍ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള്‍ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള്‍ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
7Todas as cidades que dareis aos levitas serão quarenta e oito, juntamente com os seus arrabaldes.
7അങ്ങനെ നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങള്‍ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.
8Ora, no tocante �s cidades que dareis da possessão dos filhos de Israel, da tribo que for grande tomareis muitas, e da que for pequena tomareis poucas; cada uma segundo a herança que receber dará as suas cidades aos levitas.
8യിസ്രായേല്‍മക്കളുടെ അവകാശത്തില്‍നിന്നു ജനമേറിയവര്‍ ഏറെയും ജനം കുറഞ്ഞവര്‍ കുറെയും പട്ടണങ്ങള്‍ കൊടുക്കേണം; ഔരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യര്‍ക്കും പട്ടണങ്ങളെ കൊടുക്കേണം.
9Disse mais o Senhor a Moisés:
9യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
10Fala aos filhos de Israel, e dize-lhes: Quando passardes o Jordão para a terra de Canaã,
10നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ ദേശത്തു എത്തിയശേഷം
11escolhereis para vós cidades que vos sirvam de cidades de refúgio, para que se refugie ali o homicida que tiver matado alguém involuntariamente.
11ചില പട്ടണങ്ങള്‍ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ അവിടേക്കു ഔടിപ്പോകേണം.
12E estas cidades vos serão por refúgio do vingador, para que não morra o homicida antes de ser apresentado perante a congregação para julgamento.
12കുലചെയ്തവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന്‍ പ്രതികാരകന്റെ കയ്യാല്‍ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.
13Serão seis as cidades que haveis de dar por cidades de refúgio para vós.
13നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
14Dareis três cidades aquém do Jordão, e três na terra de Canaã; cidades de refúgio serão.
14യോര്‍ദ്ദാന്നക്കരെ മൂന്നുപട്ടണവും കനാന്‍ ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.
15Estas seis cidades serão por refúgio aos filhos de Israel, ao estrangeiro, e ao peregrino no meio deles, para que se refugie ali todo aquele que tiver matado alguém involuntariamente.
15അബദ്ധവശാല്‍ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്‍മക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.
16Mas se alguém ferir a outrem com instrumento de ferro de modo que venha a morrer, homicida é; e o homicida será morto.
16എന്നാല്‍ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
17Ou se o ferir com uma pedra na mão, que possa causar a morte, e ele morrer, homicida é; e o homicida será morto.
17മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണ ശിക്ഷ അനുഭവിക്കേണം.
18Ou se o ferir com instrumento de pau na mão, que possa causar a morte, e ele morrer, homicida é; será morto o homicida.
18അല്ലെങ്കില്‍ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
19O vingador do sangue matará ao homicida; ao encontrá-lo, o matará.
19രക്തപ്രതികാരകന്‍ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.
20Ou se alguém empurrar a outrem por ódio ou de emboscada lançar contra ele alguma coisa de modo que venha a morrer,
20ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല്‍ വല്ലതും എറികയോ ചെയ്തിട്ടു അവന്‍ മരിച്ചുപോയാല്‍,
21ou por inimizade o ferir com a mão de modo que venha a morrer, será morto aquele que o feriu; homicida é. O vingador do sangue, ao encontrá-lo, o matará.
21അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവനെ കൊന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. അവന്‍ കുലപാതകന്‍ ; രക്തപ്രതികാരകന്‍ കുലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.
22Mas se o empurrar acidentalmente, sem inimizade, ou contra ele lançar algum instrumento, sem ser de emboscada,
22എന്നാല്‍ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല്‍ എറിഞ്ഞുപോകയോ,
23ou sobre ele atirar alguma pedra, não o vendo, e o ferir de modo que venha a morrer, sem que fosse seu inimigo nem procurasse o seu mal,
23അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന്‍ മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന്‍ മരിച്ചു പോയാല്‍
24então a congregação julgará entre aquele que feriu e o vingador do sangue, segundo estas leis,
24കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
25e a congregação livrará o homicida da mão do vingador do sangue, fazendo-o voltar � sua cidade de refúgio a que se acolhera; ali ficará ele morando até a morte do sumo sacerdote, que foi ungido com o óleo sagrado.
25കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യില്‍നിന്നു രക്ഷിക്കേണം; അവന്‍ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താല്‍ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന്‍ അവിടെ പാര്‍ക്കേണം.
26Mas, se de algum modo o homicida sair dos limites da sua cidade de refúgio, onde se acolhera,
26എന്നാല്‍ കുലചെയ്തവന്‍ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിര്‍ വിട്ടു പുറത്തു വരികയും
27e o vingador do sangue o achar fora dos limites da sua cidade de refúgio, e o matar, não será culpado de sangue;
27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകന്‍ കുലചെയ്തവനെ കൊല്ലുകയും ചെയ്താല്‍ അവന്നു രക്തപാതകം ഇല്ല.
28pois o homicida deverá ficar na sua cidade de refúgio até a morte do sumo sacerdote; mas depois da morte do sumo sacerdote o homicida voltará para a terra da sua possessão.
28അവന്‍ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തില്‍ പാര്‍ക്കേണ്ടിയിരുന്നു; എന്നാല്‍ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
29Estas coisas vos serão por estatuto de direito pelas vossas gerações, em todos os lugares da vossa habitação.
29ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
30Todo aquele que matar alguém, será morto conforme o depoimento de testemunhas; mas uma só testemunha não deporá contra alguém, para condená-lo � morte.
30ആരെങ്കിലും ഒരുത്തനെ കൊന്നാല്‍ കുലപാതകന്‍ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാല്‍ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
31Não aceitareis resgate pela vida de um homicida que é réu de morte; porém ele certamente será morto.
31മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പു വില വാങ്ങരുതു; അവന്‍ മരണശിക്ഷ തന്നേ അനുഭവിക്കേണം.
32Também não aceitareis resgate por aquele que se tiver acolhido � sua cidade de refúgio, a fim de que ele possa tornar a habitar na terra antes da morte do sumo sacerdote.
32സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന്‍ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില്‍ മടങ്ങിവന്നു പാര്‍ക്കേണ്ടതിന്നും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുതു.
33Assim não profanareis a terra da vossa habitação, porque o sangue profana a terra; e nenhuma expiação se poderá fazer pela terra por causa do sangue que nela for derramado, senão com o sangue daquele que o derramou.
33നിങ്ങള്‍ പാര്‍ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില്‍ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല്‍ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
34Não contaminareis, pois, a terra em que haveis de habitar, no meio da qual eu também habitarei; pois eu, o Senhor, habito no meio dos filhos de Israel.
34അതു കൊണ്ടു ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ മദ്ധ്യേ യഹോവയായ ഞാന്‍ അധിവസിക്കുന്നു.