Portuguese: Almeida Atualizada

Malayalam

Numbers

5

1Disse mais o Senhor a Moisés:
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
2Ordena aos filhos de Israel que lancem para fora do arraial a todo leproso, e a todo o que padece fluxo, e a todo o que está oriundo por ter tocado num morto;
2സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.
3tanto homem como mulher os lançareis para fora, sim, para fora do arraial os lançareis; para que não contaminem o seu arraial, no meio do qual eu habito.
3ആണായാലും പെണ്ണായാലും അവരെ പാളയത്തില്‍നിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മദ്ധ്യേ വസിക്കയാല്‍ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
4Assim fizeram os filhos de Israel, lançando-os para fora do arraial; como o Senhor falara a Moisés, assim fizeram os filhos de Israel.
4യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു അവരെ പാളയത്തില്‍ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ ചെയ്തു.
5Disse mais o Senhor a Moisés: Dize aos filhos de Israel: Quando homem ou mulher pecar contra o seu próximo, transgredindo os mandamentos do Senhor, e tornando-se assim culpado,
5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
7confessará o pecado que tiver cometido, e pela sua culpa fará plena restituição, e ainda lhe acrescentará a sua quinta parte; e a dará �quele contra quem se fez culpado.
6നീ യിസ്രായേല്‍മക്കളോടു പറകഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാല്‍ ചെയ്ത പാപം
8Mas, se esse homem não tiver parente chegado, a quem se possa fazer a restituição pela culpa, esta será feita ao Senhor, e será do sacerdote, além do carneiro da expiação com que se fizer expiação por ele.
7അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
9Semelhantemente toda oferta alçada de todas as coisas consagradas dos filhos de Israel, que estes trouxerem ao sacerdote, será dele.
9യിസ്രായേല്‍മക്കള്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദര്‍ച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
10Enfim, as coisas consagradas de cada um serão do sacerdote; tudo o que alguém lhe der será dele.
10ആരെങ്കിലും ശുദ്ധീകരിച്ചര്‍പ്പിക്കുന്ന വസ്തുക്കള്‍ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
11Disse mais o Senhor a Moisés:
11യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
12Fala aos filhos de Israel, e dize-lhes: Se a mulher de alguém se desviar pecando contra ele,
12നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
13e algum homem se deitar com ela, sendo isso oculto aos olhos de seu marido e conservado encoberto, se ela se tiver contaminado, e contra ela não houver testemunha, por não ter sido apanhada em flagrante;
13ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭര്‍ത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവള്‍ അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും
14se o espírito de ciúmes vier sobre ele, e de sua mulher tiver ciúmes, por ela se haver contaminado, ou se sobre ele vier o espírito de ciúmes, e de sua mulher tiver ciúmes, mesmo que ela não se tenha contaminado;
14അവള്‍ ക്രിയയില്‍ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയായിരിക്കയും ചെയ്താല്‍, അല്ലെങ്കില്‍ ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയല്ലാതിരിക്കയും ചെയ്താല്‍
15o homem trará sua mulher perante o sacerdote, e juntamente trará a sua oferta por ela, a décima parte de uma efa de farinha de cevada, sobre a qual não deitará azeite nem porá incenso; porquanto é oferta de cereais por ciúmes, oferta memorativa, que traz a iniqüidade � memória.
15ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
16O sacerdote fará a mulher chegar, e a porá perante o Senhor.
16പുരോഹിതന്‍ അവളെ അടുക്കല്‍ വരുത്തി യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.
17E o sacerdote tomará num vaso de barro água sagrada; também tomará do pó que houver no chão do tabernáculo, e o deitará na água.
17പുരോഹിതന്‍ ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കേണം; പുരോഹിതന്‍ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില്‍ ഇടേണം.
18Então apresentará a mulher perante o Senhor, e descobrirá a cabeça da mulher, e lhe porá na mão a oferta de cereais memorativa, que é a oferta de cereais por ciúmes; e o sacerdote terá na mão a água de amargura, que traz consigo a maldição;
18പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
19e a fará jurar, e dir-lhe-á: Se nenhum homem se deitou contigo, e se não te desviaste para a imundícia, violando o voto conjugal, sejas tu livre desta água de amargura, que traz consigo a maldição;
19പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
20mas se te desviaste, violando o voto conjugal, e te contaminaste, e algum homem que não é teu marido se deitou contigo, -
20എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -
21então o sacerdote, fazendo que a mulher tome o juramento de maldição, lhe dirá: - O Senhor te ponha por maldição e praga no meio do teu povo, fazendo-te o Senhor consumir-se a tua coxa e inchar o teu ventre;
21അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.
22e esta água que traz consigo a maldição entrará nas tuas entranhas, para te fazer inchar o ventre, e te fazer consumir-se a coxa. Então a mulher dirá: Amém, amém.
22ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍ , ആമെന്‍ എന്നു പറയേണം.
23Então o sacerdote escreverá estas maldições num livro, e na água de amargura as apagará;
23പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി കൈപ്പുവെള്ളത്തില്‍ കഴുകി കലക്കേണം.
24e fará que a mulher beba a água de amargura, que traz consigo a maldição; e a água que traz consigo a maldição entrará nela para se tornar amarga.
24അവന്‍ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും;
25E o sacerdote tomará da mão da mulher a oferta de cereais por ciúmes, e moverá a oferta de cereais perante o Senhor, e a trará ao altar;
25പുരോഹിതന്‍ സ്ത്രീയുടെ കയ്യില്‍നിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്തു യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.
26também tomará um punhado da oferta de cereais como memorial da oferta, e o queimará sobre o altar, e depois fará que a mulher beba a água.
26പിന്നെ പുരോഹിതന്‍ ഭോജനയാഗത്തില്‍ ഒരു പിടി എടുത്തു യാഗപീഠത്തിന്മേല്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
27Quando ele tiver feito que ela beba a água, sucederá que, se ela se tiver contaminado, e tiver pecado contra seu marido, a água, que traz consigo a maldição, entrará nela, tornando-se amarga; inchar-lhe-á o ventre e a coxa se lhe consumirá; e a mulher será por maldição no meio do seu povo.
27അവള്‍ അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
28E, se a mulher não se tiver contaminado, mas for inocente, então será livre, e conceberá filhos.
28എന്നാല്‍ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കില്‍ അവള്‍ക്കു ദോഷം വരികയില്ല; അവള്‍ ഗര്‍ഭം ധരിക്കും.
29Esta é a lei dos ciúmes, no tocante � mulher que, violando o voto conjugal, se desviar e for contaminada;
29ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
30ou no tocante ao homem sobre quem vier o espírito de ciúmes, e se enciumar de sua mulher; ele apresentará a mulher perante o Senhor, e o sacerdote cumprirá para com ela toda esta lei.
30ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന്‍ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തുമ്പോള്‍ പുരോഹിതന്‍ ഈ പ്രമാണമൊക്കെയും അവളില്‍ നടത്തേണം.
31Esse homem será livre da iniqüidade; a mulher, porém, levará sobre si a sua iniqüidade.
31എന്നാല്‍ പുരുഷന്‍ അകൃത്യത്തില്‍ ഔഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.