1Portanto, se há alguma exortação em Cristo, se alguma consolação de amor, se alguma comunhão do Espírito, se alguns entranháveis afetos e compaixões,
1ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍,
2completai o meu gozo, para que tenhais o mesmo modo de pensar, tendo o mesmo amor, o mesmo ânimo, pensando a mesma coisa;
2നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍ .
3nada façais por contenda ou por vanglória, mas com humildade cada um considere os outros superiores a si mesmo;
3ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഔരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍ .
4não olhe cada um somente para o que é seu, mas cada qual também para o que é dos outros.
4ഔരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.
5Tende em vós aquele sentimento que houve também em Cristo Jesus,
5ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6o qual, subsistindo em forma de Deus, não considerou o ser igual a Deus coisa a que se devia aferrar,
6അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7mas esvaziou-se a si mesmo, tomando a forma de servo, tornando-se semelhante aos homens;
7വിചാരിക്കാതെ ദാസരൂപം എടുത്തു
8e, achado na forma de homem, humilhou-se a si mesmo, tornando-se obediente até a morte, e morte de cruz.
8മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
9Pelo que também Deus o exaltou soberanamente, e lhe deu o nome que é sobre todo nome;
9അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
10para que ao nome de Jesus se dobre todo joelho dos que estão nos céus, e na terra, e debaixo da terra,
10അങ്ങനെ യേശുവിന്റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും
11e toda língua confesse que Jesus Cristo é Senhor, para glória de Deus Pai.
11എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
12De sorte que, meus amados, do modo como sempre obedecestes, não como na minha presença somente, mas muito mais agora na minha ausência, efetuai a vossa salvação com temor e tremor;
12അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന്‍ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവര്‍ത്തിപ്പിന്‍ .
13porque Deus é o que opera em vós tanto o querer como o efetuar, segundo a sua boa vontade.
13ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു.
14Fazei todas as coisas sem murmurações nem contendas;
14വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്‍ത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിന്‍ .
15para que vos torneis irrepreensíveis e sinceros, filhos de Deus imaculados no meio de uma geração corrupta e perversa, entre a qual resplandeceis como luminares no mundo,
15അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
16retendo a palavra da vida; para que no dia de Cristo eu tenha motivo de gloriar-me de que não foi em vão que corri nem em vão que trabalhei.
16അങ്ങനെ ഞാന്‍ ഔടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും.
17Contudo, ainda que eu seja derramado como libação sobre o sacrifício e serviço da vossa fé, folgo e me regozijo com todos vós;
17എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും.
18e pela mesma razão folgai vós também e regozijai-vos comigo.
18അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിന്‍ ; എന്നോടുകൂടെ സന്തോഷിപ്പിന്‍ ;
19Ora, espero no Senhor Jesus enviar-vos em breve Timóteo, para que também eu esteja de bom ânimo, sabendo as vossas notícias.
19എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തില്‍ അങ്ങോട്ടു അയക്കാം എന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു.
20Porque nenhum outro tenho de igual sentimento, que sinceramente cuide do vosso bem-estar.
20നിങ്ങളെ സംബന്ധിച്ചു പരമാര്‍ത്ഥമായി കരുതുവാന്‍ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.
21Pois todos buscam o que é seu, e não o que é de Cristo Jesus.
21യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.
22Mas sabeis que provas deu ele de si; que, como filho ao pai, serviu comigo a favor do evangelho.
22അവനോ മകന്‍ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ.
23A este, pois, espero enviar logo que eu tenha visto como há de ser o meu caso;
23ആകയാല്‍ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാന്‍ അവനെ അയപ്പാന്‍ ആശിക്കുന്നു.
24confio, porém, no Senhor, que também eu mesmo em breve irei.
24ഞാനും വേഗം വരും എന്നു കര്‍ത്താവില്‍ അശ്രയിച്ചിരിക്കുന്നു.
25Julguei, contudo, necessário enviar-vos Epafrodito, meu irmão, e cooperador, e companheiro nas lutas, e vosso enviado para me socorrer nas minhas necessidades;
25എന്നാല്‍ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
26porquanto ele tinha saudades de vós todos, e estava angustiado por terdes ouvido que estivera doente.
26അവന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ വാഞ്ഛിച്ചും താന്‍ ദീനമായി കിടന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
27Pois de fato esteve doente e quase � morte; mas Deus se compadeceu dele, e não somente dele, mas também de mim, para que eu não tivesse tristeza sobre tristeza.
27അവന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേല്‍ ദുഃഖം വരാതിരിപ്പാന്‍ എന്നോടും കരുണ ചെയ്തു.
28Por isso vo-lo envio com mais urgência, para que, vendo-o outra vez, vos regozijeis, e eu tenha menos tristeza.
28ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
29Recebei-o, pois, no Senhor com todo o gozo, e tende em honra a homens tais como ele;
29അവനെ കര്‍ത്താവില്‍ പൂര്‍ണ്ണസന്തോഷത്തോടെ കൈക്കൊള്‍വിന്‍ ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിന്‍ .
30porque pela obra de Cristo chegou até as portas da morte, arriscando a sua vida para suprir-me o que faltava do vosso serviço.
30എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീര്‍പ്പാനല്ലോ അവന്‍ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.