Portuguese: Almeida Atualizada

Malayalam

Proverbs

11

1A balança enganosa é abominação para o Senhor; mas o peso justo é o seu prazer.
1കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
2Quando vem a soberba, então vem a desonra; mas com os humildes está a sabedoria.
2അഹങ്കാരം വരുമ്പോള്‍ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
3A integridade dos retos os guia; porém a perversidade dos desleais os destrói.
3നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
4De nada aproveitam as riquezas no dia da ira; porém a justiça livra da morte.
4ക്രോധദിവസത്തില്‍ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.
5A justiça dos perfeitos endireita o seu caminho; mas o ímpio cai pela sua impiedade.
5നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
6A justiça dos retos os livra; mas os traiçoeiros são apanhados nas, suas próprias cobiças.
6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താല്‍ പിടിപെടും.
7Morrendo o ímpio, perece a sua esperança; e a expectativa da iniqüidade.
7ദുഷ്ടന്‍ മരിക്കുമ്പോള്‍ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
8O justo é libertado da angústia; e o ímpio fica em seu lugar.
8നീതിമാന്‍ കഷ്ടത്തില്‍നിന്നു രക്ഷപ്പെടുന്നു; ദുഷ്ടന്‍ അവന്നു പകരം അകപ്പെടുന്നു.
9O hipócrita com a boca arruína o seu proximo; mas os justos são libertados pelo conhecimento.
9വഷളന്‍ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.
10Quando os justos prosperam, exulta a cidade; e quando perecem os ímpios, há júbilo.
10നീതിമാന്മാര്‍ ശുഭമായിരിക്കുമ്പോള്‍ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ നശിക്കുമ്പോള്‍ ആര്‍പ്പുവിളി ഉണ്ടാകുന്നു.
11Pela bênção dos retos se exalta a cidade; mas pela boca dos ímpios é derrubada.
11നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
12Quem despreza o seu próximo é falto de senso; mas o homem de entendimento se cala.
12കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍ ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
13O que anda mexericando revela segredos; mas o fiel de espírito encobre o negócio.
13ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
14Quando não há sábia direção, o povo cai; mas na multidão de conselheiros há segurança.
14പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
15Decerto sofrerá prejuízo aquele que fica por fiador do estranho; mas o que aborrece a fiança estará seguro.
15അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്‍ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍ പോകാത്തവനോ നിര്‍ഭയനായിരിക്കും.
16A mulher aprazível obtém honra, e os homens violentos obtêm riquezas.
16ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍ സമ്പത്തു സൂക്ഷിക്കുന്നു.
17O homem bondoso faz bem � sua, própria alma; mas o cruel faz mal a si mesmo.
17ദയാലുവായവന്‍ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18O ímpio recebe um salário ilusório; mas o que semeia justiça recebe galardão seguro.
18ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
19Quem é fiel na retidão encaminha, para a vida, e aquele que segue o mal encontra a morte.
19നീതിയില്‍ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്‍ത്തിക്കുന്നു.
20Abominação para o Senhor são os perversos de coração; mas os que são perfeitos em seu caminho são o seu deleite.
20വക്രബുദ്ധികള്‍ യഹോവേക്കു വെറുപ്പു; നിഷ്കളങ്കമാര്‍ഗ്ഗികളോ അവന്നു പ്രസാദം.
21Decerto o homem mau não ficará sem castigo; porém a descendência dos justos será livre.
21ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22Como jóia de ouro em focinho de porca, assim é a mulher formosa que se aparta da discrição.
22വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍ മൂകൂത്തിപോലെ.
23O desejo dos justos é somente o bem; porém a expectativa dos ímpios é a ira.
23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24Um dá liberalmente, e se torna mais rico; outro retém mais do que é justo, e se empobrece.
24ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
25A alma generosa prosperará, e o que regar também será regado.
25ഔദാര്യമാനസന്‍ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
26Ao que retém o trigo o povo o amaldiçoa; mas bênção haverá sobre a cabeça do que o vende.
26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
27O que busca diligentemente o bem, busca favor; mas ao que procura o mal, este lhe sobrevirá.
27നന്മെക്കായി ഉത്സാഹിക്കുന്നവന്‍ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.
28Aquele que confia nas suas riquezas, cairá; mas os justos reverdecerão como a folhagem.
28തന്റെ സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
29O que perturba a sua casa herdará o vento; e o insensato será servo do entendido de coração.
29സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന്‍ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
30O fruto do justo é árvore de vida; e o que ganha almas sábio é.
30നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടന്നു.
31Eis que o justo é castigado na terra; quanto mais o ímpio e o pecador!
31നീതിമാന്നു ഭൂമിയില്‍ പ്രതിഫലം കിട്ടുന്നു എങ്കില്‍ ദുഷ്ടന്നും പാപിക്കും എത്ര അധികം?