1Ouvi, filhos, a instrução do pai, e estai atentos para conhecerdes o entendimento.
1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ .
2Pois eu vos dou boa doutrina; não abandoneis o meu ensino.
2ഞാന്‍ നിങ്ങള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുതു.
3Quando eu era filho aos pés de meu, pai, tenro e único em estima diante de minha mãe,
3ഞാന്‍ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;
4ele me ensinava, e me dizia: Retenha o teu coração as minhas palavras; guarda os meus mandamentos, e vive.
4അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
5Adquire a sabedoria, adquire o entendimento; não te esqueças nem te desvies das palavras da minha boca.
5ജ്ഞാനം സമ്പാദിക്കവിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
6Não a abandones, e ela te guardará; ama-a, e ela te preservará.
6അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
7A sabedoria é a coisa principal; adquire, pois, a sabedoria; sim, com tudo o que possuis adquire o entendimento.
7ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
8Estima-a, e ela te exaltará; se a abraçares, ela te honrará.
8അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താല്‍ അതു നിനക്കു മാനം വരുത്തും.
9Ela dará � tua cabeça uma grinalda de graça; e uma coroa de glória te entregará.
9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10Ouve, filho meu, e aceita as minhas palavras, para que se multipliquem os anos da tua vida.
10മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.
11Eu te ensinei o caminho da sabedoria; guiei-te pelas veredas da retidão.
11ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.
12Quando andares, não se embaraçarão os teus passos; e se correres, não tropeçarás.
12നടക്കുമ്പോള്‍ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ നീ ഇടറുകയുമില്ല.
13Apega-te � instrução e não a largues; guarda-a, porque ela é a tua vida.
13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്റെ ജീവനല്ലോ.
14Não entres na vereda dos ímpios, nem andes pelo caminho dos maus.
14ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;
15Evita-o, não passes por ele; desvia-te dele e passa de largo.
15അതിനോടു അകന്നുനില്‍ക്ക; അതില്‍ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
16Pois não dormem, se não fizerem o mal, e foge deles o sono se não fizerem tropeçar alguém.
16അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.
17Porque comem o pão da impiedade, e bebem o vinho da violência.
17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.
18Mas a vereda dos justos é como a luz da aurora que vai brilhando mais e mais até ser dia perfeito.
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
19O caminho dos ímpios é como a escuridão: não sabem eles em que tropeçam.
19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല്‍ തട്ടി വീഴും എന്നു അവര്‍ അറിയുന്നില്ല.
20Filho meu, atenta para as minhas palavras; inclina o teu ouvido �s minhas instroções.
20മകനേ, എന്റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കു നിന്റെ ചെവി ചായിക്ക.
21Não se apartem elas de diante dos teus olhos; guarda-as dentro do teu coração.
21അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.
22Porque são vida para os que as encontram, e saúde para todo o seu corpo.
22അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
23Guarda com toda a diligência o teu coração, porque dele procedem as fontes da vida.
23സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു.
24Desvia de ti a malignidade da boca, e alonga de ti a perversidade dos lábios.
24വായുടെ വക്രത നിങ്കല്‍നിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്‍നിന്നകറ്റുക.
25Dirijam-se os teus olhos para a frente, e olhem as tuas pálpebras diretamente diante de ti.
25നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
26Pondera a vereda de teus pés, e serão seguros todos os teus caminhos.
26നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27Não declines nem para a direita nem para a esquerda; retira o teu pé do mal.
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.