1Por que te conservas ao longe, Senhor? Por que te escondes em tempos de angústia?
1യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
2Os ímpios, na sua arrogância, perseguem furiosamente o pobre; sejam eles apanhados nas ciladas que maquinaram.
2ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.
3Pois o ímpio gloria-se do desejo do seu coração, e o que é dado � rapina despreza e maldiz o Senhor.
3ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
4Por causa do seu orgulho, o ímpio não o busca; todos os seus pensamentos são: Não há Deus.
4ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
5Os seus caminhos são sempre prósperos; os teus juízos estão acima dele, fora da sua vista; quanto a todos os seus adversários, ele os trata com desprezo.
5അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.
6Diz em seu coração: Não serei abalado; nunca me verei na adversidade.
6ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ത്ഥത്തില്‍ വീഴുകയുമില്ല എന്നു അവന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
7A sua boca está cheia de imprecações, de enganos e de opressão; debaixo da sua língua há malícia e iniqüidade.
7അവന്റെ വായില്‍ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന്‍ കീഴില്‍ ദോഷവും അതിക്രമവും ഇരിക്കുന്നു.
8Põe-se de emboscada nas aldeias; nos lugares ocultos mata o inocente; os seus olhos estão de espreita ao desamparado.
8അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
9Qual leão no seu covil, está ele de emboscada num lugar oculto; está de emboscada para apanhar o pobre; apanha-o, colhendo-o na sua rede.
9സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
10Abaixa-se, curva-se; assim os desamparados lhe caem nas fortes garras.
10അവന്‍ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്റെ ബലത്താല്‍ വീണു പോകുന്നു.
11Diz ele em seu coração: Deus se esqueceu; cobriu o seu rosto; nunca verá isto.
11ദൈവം മറന്നിരിക്കുന്നു, അവന്‍ തന്റെ മുഖം മറെച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്നു അവന്‍ ഹൃദയത്തില്‍ പറയുന്നു.
12Levanta-te, Senhor; ó Deus, levanta a tua mão; não te esqueças dos necessitados.
12യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.
13Por que blasfema de Deus o ímpio, dizendo no seu coração: Tu não inquirirás?
13ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?
14Tu o viste, porque atentas para o trabalho e enfado, para o tomares na tua mão; a ti o desamparado se entrega; tu és o amparo do órfão.
14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
15Quebra tu o braço do ímpio e malvado; esquadrinha a sua maldade, até que a descubras de todo.
15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
16O Senhor é Rei sempre e eternamente; da sua terra perecerão as nações.
16യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
17Tu, Senhor, ouvirás os desejos dos mansos; confortarás o seu coração; inclinarás o teu ouvido,
17ഭൂമിയില്‍നിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
18para fazeres justiça ao órfão e ao oprimido, a fim de que o homem, que é da terra, não mais inspire terror.
18യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.