Portuguese: Almeida Atualizada

Malayalam

Psalms

105

1Dai graças ao Senhor; invocai o seu nome; fazei conhecidos os seus feitos entre os povos.
1യഹോവേക്കു സ്തോത്രംചെയ്‍വിന്‍ ; തന്‍ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിപ്പിന്‍ .
2Cantai-lhe, cantai-lhe louvores; falai de todas as suas maravilhas.
2അവന്നു പാടുവിന്‍ ; അവന്നു കീര്‍ത്തനം പാടുവിന്‍ ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന്‍ .
3Gloriai-vos no seu santo nome; regozije-se o coração daqueles que buscam ao Senhor.
3അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4Buscai ao Senhor e a sua força; buscai a sua face continuamente.
4യഹോവയെയും അവന്റെ ബലത്തെയും തിരവിന്‍ ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍ .
5Lembrai-vos das maravilhas que ele tem feito, dos seus prodígios e dos juízos da sua boca,
5അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന്‍ തിരഞ്ഞെടുത്ത യാക്കോബിന്‍ മക്കളുമായുള്ളോരേ,
6vós, descendência de Abraão, seu servo, vós, filhos de Jacó, seus escolhidos.
6അവന്‍ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്‍ത്തുകൊള്‍വിന്‍ .
7Ele é o Senhor nosso Deus; os seus juízos estão em toda a terra.
7അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലും ഉണ്ടു.
8Lembra-se perpetuamente do seu pacto, da palavra que ordenou para mil gerações;
8അവന്‍ തന്റെ നിയമത്തെ എന്നേക്കും താന്‍ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്‍ക്കുംന്നു.
9do pacto que fez com Abraão, e do seu juramento a Isaque;
9അവന്‍ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
10o qual ele confirmou a Jacó por estatuto, e a Israel por pacto eterno,
10അതിനെ അവന്‍ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
11dizendo: A ti darei a terra de Canaã, como porção da vossa herança.
11നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന്‍ നിനക്കു കനാന്‍ ദേശം തരും എന്നരുളിച്ചെയ്തു.
12Quando eles eram ainda poucos em número, de pouca importância, e forasteiros nela,
12അവര്‍ അന്നു എണ്ണത്തില്‍ കുറഞ്ഞവരും ആള്‍ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
13andando de nação em nação, dum reino para outro povo,
13അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
14não permitiu que ninguém os oprimisse, e por amor deles repreendeu reis, dizendo:
14അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു
15Não toqueis nos meus ungidos, e não maltrateis os meus profetas.
15എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
16Chamou a fome sobre a terra; retirou-lhes todo o sustento do pão.
16അവന്‍ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
17Enviou adiante deles um varão; José foi vendido como escravo;
17അവര്‍ക്കും മുമ്പായി അവന്‍ ഒരാളെ അയച്ചു; യോസേഫിനെ അവര്‍ ദാസനായി വിറ്റുവല്ലോ.
18feriram-lhe os pés com grilhões; puseram-no a ferro,
18യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍ അവന്നു ശോധന വരികയും ചെയ്യുവോളം
19até o tempo em que a sua palavra se cumpriu; a palavra do Senhor o provou.
19അവര്‍ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍ ഇരിമ്പു ചങ്ങലയില്‍ കുടുങ്ങുകയും ചെയ്തു.
20O rei mandou, e fez soltá-lo; o governador dos povos o libertou.
20രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21Fê-lo senhor da sua casa, e governador de toda a sua fazenda,
21അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
22para, a seu gosto, dar ordens aos príncipes, e ensinar aos anciãos a sabedoria.
22തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായും തന്റെ സര്‍വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
23Então Israel entrou no Egito, e Jacó peregrinou na terra de Cão.
23അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
24E o Senhor multiplicou sobremodo o seu povo, e o fez mais poderoso do que os seus inimigos.
24ദൈവം തന്റെ ജനത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25Mudou o coração destes para que odiassem o seu povo, e tratassem astutamente aos seus servos.
25തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26Enviou Moisés, seu servo, e Arão, a quem escolhera,
26അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27os quais executaram entre eles os seus sinais e prodígios na terra de Cão.
27ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
28Mandou � escuridão que a escurecesse; e foram rebeldes � sua palavra.
28അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
29Converteu-lhes as águas em sangue, e fez morrer os seus peixes.
29അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30A terra deles produziu rãs em abundância, até nas câmaras dos seus reis.
30അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
31Ele falou, e vieram enxames de moscas em todo o seu têrmo.
31അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
32Deu-lhes saraiva por chuva, e fogo abrasador na sua terra.
32അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
33Feriu-lhes também as vinhas e os figueirais, e quebrou as árvores da sua terra.
33അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34Ele falou, e vieram gafanhotos, e pulgões em quantidade inumerável,
34അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35que comeram toda a erva da sua terra, e devoraram o fruto dos seus campos.
35അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36Feriu também todos os primogênitos da terra deles, as primícias de toda a sua força.
36അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
37E fez sair os israelitas com prata e ouro, e entre as suas tribos não havia quem tropeçasse.
37അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38O Egito alegrou-se quando eles saíram, porque o temor deles o dominara.
38അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
39Estendeu uma nuvem para os cobrir, e um fogo para os alumiar de noite.
39അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
40Eles pediram, e ele fez vir codornizes, e os saciou com pão do céu.
40അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
41Fendeu a rocha, e dela brotaram águas, que correram pelos lugares áridos como um rio.
41അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42Porque se lembrou da sua santa palavra, e de Abraão, seu servo.
42അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.
43Fez sair com alegria o seu povo, e com cânticos de júbilo os seus escolhidos.
43അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
44Deu-lhes as terras das nações, e eles herdaram o fruto do trabalho dos povos,
44അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
45para que guardassem os seus preceitos, e observassem as suas leis. Louvai ao Senhor
45അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .