1Salva-nos, Senhor, pois não existe mais o piedoso; os fiéis desapareceram dentre os filhos dos homens.
1യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു;
2Cada um fala com falsidade ao seu próximo; falam com lábios lisonjeiros e coração dobre.
2ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.
3Corte o Senhor todos os lábios lisonjeiros e a língua que fala soberbamente,
3കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4os que dizem: Com a nossa língua prevaleceremos; os nossos lábios a nós nos pertecem; quem sobre nós é senhor?
4ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്നു അവര്‍ പറയുന്നു.
5Por causa da opressão dos pobres, e do gemido dos necessitados, levantar-me-ei agora, diz o Senhor; porei em segurança quem por ela suspira.
5എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘ ശ്വാസവുംനിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6As palavras do Senhor são palavras puras, como prata refinada numa fornalha de barro, purificada sete vezes.
6യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു; നിലത്തു ഉലയില്‍ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
7Guarda-nos, ó Senhor; desta geração defende-nos para sempre.
7യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയില്‍നിന്നു നീ അവരെ എന്നും സൂക്ഷിക്കും. മനുഷ്യപുത്രന്മാരുടെ ഇടയില്‍ വഷളത്വം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.
8Os ímpios andam por toda parte, quando a vileza se exalta entre os filhos dos homens.