1Julga-me, ó Senhor, pois tenho andado na minha integridade; no Senhor tenho confiado sem vacilar.
1യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.
2Examina-me, Senhor, e prova-me; esquadrinha o meu coração e a minha mente.
2യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
3Pois a tua benignidade está diante dos meus olhos, e tenho andado na tua verdade.
3നിന്റെ ദയ എന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്നു; നിന്റെ സത്യത്തില്‍ ഞാന്‍ നടന്നുമിരിക്കുന്നു.
4Não me tenho assentado com homens falsos, nem associo com dissimuladores.
4വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.
5Odeio o ajuntamento de malfeitores; não me sentarei com os ímpios.
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.
6Lavo as minhas mãos na inocência; e assim, ó Senhor, me acerco do teu altar,
6സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും
7para fazer ouvir a voz de louvor, e contar todas as tuas maravilhas.
7ഞാന്‍ കുറ്റമില്ലായ്മയില്‍ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
8Ó Senhor, eu amo o recinto da tua casa e o lugar onde permanece a tua glória.
8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
9Não colhas a minha alma com a dos pecadores, nem a minha vida a dos homens sanguinolentos,
9പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10em cujas mãos há malefício, e cuja destra está cheia de subornos.
10അവരുടെ കൈകളില്‍ ദുഷ്കര്‍മ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.
11Quanto a mim, porém, ando na minha integridade; resgata-me e tem compaixão de mim.
11ഞാനോ, എന്റെ നിഷ്കളങ്കതയില്‍ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
12O meu pé está firme em terreno plano; nas congregações bendirei ao Senhor.
12എന്റെ കാലടി സമനിലത്തു നിലക്കുന്നു; സഭകളില്‍ ഞാന്‍ യഹോവയെ വാഴ്ത്തും.