1Contende, Senhor, com aqueles que contendem comigo; combate contra os que me combatem.
1യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
2Pega do escudo e do pavês, e levanta-te em meu socorro.
2നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ.
3Tira da lança e do dardo contra os que me perseguem. Dize � minha alma: Eu sou a tua salvação.
3നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാന്‍ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
4Sejam envergonhados e confundidos os que buscam a minha vida; voltem atrás e se confudam os que contra mim intentam o mal.
4എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്‍ത്ഥം ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
5Sejam como a moinha diante do vento, e o anjo do Senhor os faça fugir.
5അവര്‍ കാറ്റിന്നു മുമ്പിലെ പതിര്‍പോലെ ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ ഔടിക്കട്ടെ.
6Seja o seu caminho tenebroso e escorregadio, e o anjo do Senhor os persiga.
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ.
7Pois sem causa me armaram ocultamente um laço; sem razão cavaram uma cova para a minha vida.
7കാരണം കൂടാതെ അവര്‍ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവര്‍ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
8Sobrevenha-lhes inesperadamente a destruição, e prenda-os o laço que ocultaram; caiam eles nessa mesma destruição.
8അവന്‍ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവന്‍ ഒളിച്ചുവെച്ച വലയില്‍ അവന്‍ തന്നേ കുടുങ്ങട്ടെ; അവന്‍ അപായത്തില്‍ അകപ്പെട്ടുപോകട്ടെ.
9Então minha alma se regozijará no Senhor; exultará na sua salvação.
9എന്റെ ഉള്ളം യഹോവയില്‍ ആനന്ദിക്കും; അവന്റെ രക്ഷയില്‍ സന്തോഷിക്കും;
10Todos os meus ossos dirão: Ó Senhor, quem é como tu, que livras o fraco daquele que é mais forte do que ele? sim, o pobre e o necessitado, daquele que o rouba.
10യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
11Levantam-se testemunhas maliciosas; interrogam-me sobre coisas que eu ignoro.
11കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.
12Tornam-me o mal pelo bem, causando-me luto na alma.
12അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.
13Mas, quanto a mim, estando eles enfermos, vestia-me de cilício, humilhava-me com o jejum, e orava de cabeça sobre o peito.
13ഞാനോ, അവര്‍ ദീനമായ്ക്കിടന്നപ്പോള്‍ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു; എന്റെ പ്രാര്‍ത്ഥന എന്റെ മാര്‍വ്വിടത്തിലേക്കു മടങ്ങിവന്നു.
14Portava-me como o faria por meu amigo ou meu irmão; eu andava encurvado e lamentando-me, como quem chora por sua mãe.
14അവന്‍ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാന്‍ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
15Mas, quando eu tropeçava, eles se alegravam e se congregavam; congregavam-se contra mim, homens miseráveis que eu não conhecia; difamavam-me sem cessar.
15അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
16Como hipócritas zombadores nas festas, rangiam os dentes contra mim.
16അടിയന്തരങ്ങളില്‍ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍ എന്റെ നേരെ പല്ലു കടിക്കുന്നു.
17Ó Senhor, até quando contemplarás isto? Livra-me das suas violências; salva a minha vida dos leões!
17കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്‍നിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
18Então te darei graças na grande assembléia; entre muitíssimo povo te louvarei.
18ഞാന്‍ മഹാസഭയില്‍ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
19Não se alegrem sobre mim os que são meus inimigos sem razão, nem pisquem os olhos aqueles que me odeiam sem causa.
19വെറുതെ എനിക്കു ശത്രുക്കളായവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ കണ്ണിമെക്കയുമരുതേ.
20Pois não falaram de paz, antes inventam contra os quietos da terra palavras enganosas.
20അവര്‍ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
21Escancararam contra mim a sua boca, e dizem: Ah! Ah! os nossos olhos o viram.
21അവര്‍ എന്റെ നേരെ വായ്പിളര്‍ന്നുനന്നായി, ഞങ്ങള്‍ സ്വന്തകണ്ണാല്‍ കണ്ടു എന്നു പറഞ്ഞു.
22Tu, Senhor, o viste, não te cales; Senhor, não te alongues de mim.
22യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കര്‍ത്താവേ, എന്നോടകന്നിരിക്കരുതേ,
23Acorda e desperta para o meu julgamento, para a minha causa, Deus meu, e Senhor meu.
23എന്റെ ദൈവവും എന്റെ കര്‍ത്താവുമായുള്ളോവേ, ഉണര്‍ന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
24Justifica-me segundo a tua justiça, Senhor Deus meu, e não se regozijem eles sobre mim.
24എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
25Não digam em seu coração: Eia! cumpriu-se o nosso desejo! Não digam: Nós o havemos devorado.
25അവര്‍ തങ്ങളുടെ ഹൃദയത്തില്‍നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
26Envergonhem-se e confundam-se � uma os que se alegram com o meu mal; vistam-se de vergonha e de confusão os que se engrandecem contra mim.
26എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിയക്കുന്നവര്‍ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര്‍ ലജ്ജയും അപമാനവും ധരിക്കട്ടെ.
27Bradem de júbilo e se alegrem os que desejam a minha justificação, e digam a minha justificação, e digam continuamente: Seja engrandecido o Senhor, que se deleita na prosperidade do seu servo.
27എന്റെ നീതിയില്‍ പ്രസാദിക്കുന്നവര്‍ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില്‍ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന്‍ എന്നിങ്ങനെ അവര്‍ എപ്പോഴും പറയട്ടെ.
28Então a minha língua falará da tua justiça e do teu louvor o dia todo.
28എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും.