1Responde-me quando eu clamar, ó Deus da minha justiça! Na angústia me deste largueza; tem misericórdia de mim e ouve a minha oração.
1എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
2Filhos dos homens, até quando convertereis a minha glória em infâmia? Até quando amareis a vaidade e buscareis a mentira?
2പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
3Sabei que o Senhor separou para si aquele que é piedoso; o Senhor me ouve quando eu clamo a ele.
3യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍ ; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.
4Irai-vos e não pequeis; consultai com o vosso coração em vosso leito, e calai-vos.
4നടുങ്ങുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍ . സേലാ.
5Oferecei sacrifícios de justiça, e confiai no Senhor.
5നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍ ; യഹോവയില്‍ ആശ്രയം വെപ്പിന്‍ .
6Muitos dizem: Quem nos mostrará o bem? Levanta, Senhor, sobre nós a luz do teu rosto.
6നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.
7Puseste no meu coração mais alegria do que a deles no tempo em que se lhes multiplicam o trigo e o vinho.
7ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.
8Em paz me deitarei e dormirei, porque só tu, Senhor, me fazes habitar em segurança.
8ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.