1Bem-aventurado é aquele que considera o pobre; o Senhor o livrará no dia do mal.
1എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍ ; അനര്‍ത്ഥദിവസത്തില്‍ യഹോവ അവനെ വിടുവിക്കും.
2O Senhor o guardará, e o conservará em vida; será abençoado na terra; tu, Senhor não o entregarás � vontade dos seus inimigos.
2യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയില്‍ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
3O Senhor o sustentará no leito da enfermidade; tu lhe amaciarás a cama na sua doença.
3യഹോവ അവനെ രോഗശയ്യയില്‍ താങ്ങും. ദീനത്തില്‍ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
4Disse eu da minha parte: Senhor, compadece-te de mim, sara a minha alma, pois pequei contra ti.
4യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തതു എന്നു ഞാന്‍ പറഞ്ഞു.
5Os meus inimigos falam mal de mim, dizendo: Quando morrerá ele, e perecerá o seu nome?
5അവന്‍ എപ്പോള്‍ മരിച്ചു അവന്റെ പേര്‍ നശിക്കും എന്നു എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദോഷം പറയുന്നു.
6E, se algum deles vem ver-me, diz falsidades; no seu coração amontoa a maldade; e quando ele sai, é disso que fala.
6ഒരുത്തന്‍ എന്നെ കാണ്മാന്‍ വന്നാല്‍ അവന്‍ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവന്‍ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
7Todos os que me odeiam cochicham entre si contra mim; contra mim maquinam o mal, dizendo:
7എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മില്‍ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.
8Alguma coisa ruim se lhe apega; e agora que está deitado, não se levantará mais.
8ഒരു ദുര്‍വ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവന്‍ കിടപ്പിലായി; ഇനി അവന്‍ എഴുന്നേല്‍ക്കയില്ല എന്നു അവര്‍ പറയുന്നു.
9Até o meu próprio amigo íntimo em quem eu tanto confiava, e que comia do meu pão, levantou contra mim o seu calcanhar.
9ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു.
10Mas tu, Senhor, compadece-te de mim e levanta-me, para que eu lhes retribua.
10ഞാന്‍ അവര്‍ക്കും പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
11Por isso conheço eu que te deleitas em mim, por não triunfar de mim o meu inimigo
11എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാല്‍ നിനക്കു എന്നില്‍ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.
12Quanto a mim, tu me sustentas na minha integridade, e me colocas diante da tua face para sempre.
12നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പില്‍ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.
13Bendito seja o Senhor Deus de Israel de eternidade a eternidade. Amém e amém.
13യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .