1O Poderoso, o Senhor Deus, fala e convoca a terra desde o nascer do sol até o seu ocaso.
1ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല്‍ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
2Desde Sião, a perfeição da formosura. Deus resplandece.
2സൌന്ദര്യത്തിന്റെ പൂര്‍ണ്ണതയായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു.
3O nosso Deus vem, e não guarda silêncio; diante dele há um fogo devorador, e grande tormenta ao seu redor.
3നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
4Ele intima os altos céus e a terra, para o julgamento do seu povo:
4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവന്‍ മേലില്‍നിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5Congregai os meus santos, aqueles que fizeram comigo um pacto por meio de sacrifícios.
5യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കല്‍ കൂട്ടുവിന്‍ .
6Os céus proclamam a justiça dele, pois Deus mesmo é Juiz.
6ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാല്‍ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
7Ouve, povo meu, e eu falarei; ouve, ó Israel, e eu te protestarei: Eu sou Deus, o teu Deus.
7എന്റെ ജനമേ, കേള്‍ക്ക; ഞാന്‍ സംസാരിക്കും. യിസ്രായേലേ, ഞാന്‍ നിന്നോടു സാക്ഷീകരിക്കുംദൈവമായ ഞാന്‍ നിന്റെ ദൈവമാകുന്നു.
8Não te repreendo pelos teus sacrifícios, pois os teus holocaustos estão de contínuo perante mim.
8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
9Da tua casa não aceitarei novilho, nem bodes dos teus currais.
9നിന്റെ വീട്ടില്‍നിന്നു കാളയെയോ നിന്റെ തൊഴുത്തുകളില്‍നിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന്‍ എടുക്കയില്ല.
10Porque meu é todo animal da selva, e o gado sobre milhares de outeiros.
10കാട്ടിലെ സകലമൃഗവും പര്‍വ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
11Conheço todas as aves dos montes, e tudo o que se move no campo é meu.
11മലകളിലെ പക്ഷികളെ ഒക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
12Se eu tivesse fome, não to diria pois meu é o mundo e a sua plenitude.
12എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
13Comerei eu carne de touros? ou beberei sangue de bodes?
13ഞാന്‍ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
14Oferece a Deus por sacrifício ações de graças, e paga ao Altíssimo os teus votos;
14ദൈവത്തിന്നു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതന്നു നിന്റെ നേര്‍ച്ചകളെ കഴിക്ക.
15e invoca-me no dia da angústia; eu te livrarei, e tu me glorificarás.
15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16Mas ao ímpio diz Deus: Que fazes tu em recitares os meus estatutos, e em tomares o meu pacto na tua boca,
16എന്നാല്‍ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നുനീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തു കാര്യം?
17visto que aborreces a correção, e lanças as minhas palavras para trás de ti?
17നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകില്‍ എറിഞ്ഞുകളയുന്നുവല്ലോ.
18Quando vês um ladrão, tu te comprazes nele; e tens parte com os adúlteros.
18കള്ളനെ കണ്ടാല്‍ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
19Soltas a tua boca para o mal, e a tua língua trama enganos.
19നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
20Tu te sentas a falar contra teu irmão; difamas o filho de tua mãe.
20നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
21Estas coisas tens feito, e eu me calei; pensavas que na verdade eu era como tu; mas eu te argüirei, e tudo te porei � vista.
21ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാല്‍ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാല്‍ ഞാന്‍ നിന്നെ ശാസിച്ചു നിന്റെ കണ്ണിന്‍ മുമ്പില്‍ അവയെ നിരത്തിവേക്കും.
22Considerai pois isto, vós que vos esqueceis de Deus, para que eu não vos despedace, sem que haja quem vos livre.
22ദൈവത്തെ മറക്കുന്നവരേ, ഇതു ഔര്‍ത്തുകൊള്‍വിന്‍ ; അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.
23Aquele que oferece por sacrifício ações de graças me glorifica; e �quele que bem ordena o seu caminho eu mostrarei a salvação de Deus.
23സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാന്‍ ദൈവത്തിന്റെ രക്ഷയെ കാണിക്കും.