1Ouve, ó Deus, o meu clamor; atende � minha oração.
1ദൈവമേ, എന്റെ നിലവിളി കേള്‍ക്കേണമേ. എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ.
2Desde a extremidade da terra clamo a ti, estando abatido o meu coração; leva-me para a rocha que é mais alta do que eu.
2എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
3Pois tu és o meu refúgio, uma torre forte contra o inimigo.
3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4Deixa-me habitar no teu tabernáculo para sempre; dá que me abrigue no esconderijo das tuas asas.
4ഞാന്‍ നിന്റെ കൂടാരത്തില്‍ എന്നേക്കും വസിക്കും; നിന്റെ ചിറകിന്‍ മറവില്‍ ഞാന്‍ ശരണം പ്രാപിക്കും. സേലാ.
5Pois tu, ó Deus, ouviste os meus votos; deste-me a herança dos que temem o teu nome.
5ദൈവമേ, നീ എന്റെ നേര്‍ച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
6Prolongarás os dias do rei; e os seus anos serão como muitas gerações.
6നീ രാജാവിന്റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.
7Ele permanecerá no trono diante de Deus para sempre; faze que a benignidade e a fidelidade o preservem.
7അവന്‍ എന്നേക്കും ദൈവസന്നിധിയില്‍ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8Assim cantarei louvores ao teu nome perpetuamente, para pagar os meus votos de dia em dia.
8അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)