1Ouve, ó Deus, a minha voz na minha queixa; preserva a minha voz na minha queixa; preserva a minha vida do horror do inimigo.
1ദൈവമേ, എന്റെ സങ്കടത്തില്‍ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തില്‍നിന്നു എന്റെ ജീവനെ പാലിക്കേണമേ;
2Esconde-me do secreto conselho dos maus, e do ajuntamento dos que praticam a iniqüidade,
2ദുഷ്കര്‍മ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
3os quais afiaram a sua língua como espada, e armaram por suas flechas palavras amargas.
3അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
4Para em lugares ocultos atirarem sobre o íntegro; disparam sobre ele repentinamente, e não temem.
4അവര്‍ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
5Firmam-se em mau intento; falam de armar laços secretamente, e dizem: Quem nos verá?
5ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
6Planejam iniqüidades; ocultam planos bem traçados; pois o íntimo e o coração do homem são inescrutáveis.
6അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഔരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
7Mas Deus disparará sobre eles uma seta, e de repente ficarão feridos.
7എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.
8Assim serão levados a tropeçar, por causa das suas próprias línguas; todos aqueles que os virem fugirão.
8അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
9E todos os homens temerão, e anunciarão a obra de Deus, e considerarão a obra de Deus, e considerarão prudentemente os seus feitos.
9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.
10O justo se alegrará no Senhor e confiará nele, e todos os de coração reto cantarão louvores.
10നീതിമാന്‍ യഹോവയില്‍ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരും പുകഴും. (സംഗീതപ്രമാണിക്കു ഒരു സങ്കീര്‍ത്തനം; ദാവീദിന്റെ ഒരു ഗീതം.)