Portuguese: Almeida Atualizada

Malayalam

Psalms

66

1Louvai a Deus com brados de júbilo, todas as terras.
1സര്‍വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന്‍ ;
2Cantai a glória do seu nome, dai glória em seu louvor.
2അവന്റെ നാമത്തിന്റെ മഹത്വം കീര്‍ത്തിപ്പിന്‍ ; അവന്റെ സ്തുതി മഹത്വീകരിപ്പിന്‍ .
3Dizei a Deus: Quão tremendas são as tuas obras! pela grandeza do teu poder te lisonjeiam os teus inimigos.
3നിന്റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;
4Toda a terra te adorará e te cantará louvores; eles cantarão o teu nome.
4സര്‍വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്റെ നാമത്തിന്നു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍ . സേലാ.
5Vinde, e vede as obras de Deus; ele é tremendo nos seus feitos para com os filhos dos homens.
5വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയില്‍ ഭയങ്കരന്‍ .
6Converteu o mar em terra seca; passaram o rio a pé; ali nos alegramos nele.
6അവന്‍ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ കാല്‍നടയായി നദി കടന്നുപോയി; അവിടെ നാം അവനില്‍ സന്തോഷിച്ചു.
7Ele governa eternamente pelo seu poder; os seus olhos estão sobre as nações; não se exaltem os rebeldes.
7അവന്‍ തന്റെ ശക്തിയാല്‍ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാര്‍ തങ്ങളെ തന്നേ ഉയര്‍ത്തരുതേ. സേലാ.
8Bendizei, povos, ao nosso Deus, e fazei ouvir a voz do seu louvor;
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍ ; അവന്റെ സ്തുതിയെ ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍ .
9ao que nos conserva em vida, e não consente que resvalem os nossos pés.
9അവന്‍ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല.
10Pois tu, ó Deus, nos tens provado; tens nos refinado como se refina a prata.
10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11Fizeste-nos entrar no laço; pesada carga puseste sobre os nossos lombos.
11നീ ഞങ്ങളെ വലയില്‍ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
12Fizeste com que os homens cavalgassem sobre as nossas cabeças; passamos pelo fogo e pela água, mas nos trouxeste a um lugar de abundância.
12നീ മനുഷ്യരെ ഞങ്ങളുടെ തലമേല്‍ കയറി ഔടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13Entregarei em tua casa com holocaustos; pagar-te-ei os meus votos,
13ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.
14votos que os meus lábios pronunciaram e a minha boca prometeu, quando eu estava na angústia.
14ഞാന്‍ കഷ്ടത്തില്‍ ആയിരുന്നപ്പോള്‍ അവയെ എന്റെ അധരങ്ങളാല്‍ ഉച്ചരിച്ചു, എന്റെ വായാല്‍ നേര്‍ന്നു.
15Oferecer-te-ei holocausto de animais nédios, com incenso de carneiros; prepararei novilhos com cabritos.
15ഞാന്‍ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്‍പ്പിക്കും. സേലാ.
16Vinde, e ouvi, todos os que temeis a Deus, e eu contarei o que ele tem feito por mim.
16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍ ; അവന്‍ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.
17A ele clamei com a minha boca, e ele foi exaltado pela minha língua.
17ഞാന്‍ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേല്‍ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
18Se eu tivesse guardado iniqüidade no meu coração, o Senhor não me teria ouvido;
18ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.
19mas, na verdade, Deus me ouviu; tem atendido � voz da minha oração.
19എന്നാല്‍ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20Bendito seja Deus, que não rejeitou a minha oração, nem retirou de mim a sua benignidade.
20എന്റെ പ്രാര്‍ത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കല്‍നിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)