1Ó Deus, as nações invadiram a tua herança; contaminaram o teu santo templo; reduziram Jerusalém a ruínas.
1ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2Deram os cadáveres dos teus servos como pastos �s aves dos céus, e a carne dos teus santos aos animais da terra.
2അവര്‍ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തിരിക്കുന്നു.
3Derramaram o sangue deles como água ao redor de Jerusalém, e não houve quem os sepultasse.
3അവരുടെ രക്തത്തെ വെള്ളംപോലെ അവര്‍ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന്‍ ആരും ഉണ്ടായിരുന്നതുമില്ല.
4Somos feitos o opróbrio dos nossos vizinhos, o escárnio e a zombaria dos que estão em redor de nós.
4ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും അപമാനവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആയി തീര്‍ന്നിരിക്കുന്നു.
5Até quando, Senhor? Indignar-te-ás para sempre? Arderá o teu zelo como fogo?
5യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
6Derrama o teu furor sobre as nações que não te conhecem, e sobre os reinos que não invocam o teu nome;
6നിന്നെ അറിയാത്ത ജാതികളുടെമോലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
7porque eles devoraram a Jacó, e assolaram a sua morada.
7അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
8Não te lembres contra nós das iniqüidades de nossos pais; venha depressa ao nosso encontro a tua compaixão, pois estamos muito abatidos.
8ഞങ്ങളുടെ പൂര്‍വ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തില്‍ ഞങ്ങളെ എതിരേലക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9Ajuda-nos, ó Deus da nossa salvação, pela glória do teu nome; livra-nos, e perdoa os nossos pecados, por amor do teu nome.
9ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
10Por que diriam as nações: Onde está o seu Deus? Torne-se manifesta entre as nações, � nossa vista, a vingança do sangue derramado dos teus servos.
10അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
11Chegue � tua presença o gemido dos presos; segundo a grandeza do teu braço, preserva aqueles que estão condenados � morte.
11ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാല്‍ രക്ഷിക്കേണമേ.
12E aos nossos vizinhos, deita-lhes no regaço, setuplicadamente, a injúria com que te injuriaram, Senhor.
12കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
13Assim nós, teu povo ovelhas de teu pasto, te louvaremos eternamente; de geração em geração publicaremos os teus louvores.
13എന്നാല്‍ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള്‍ നിന്റെ സ്തുതിയെ പ്രസ്താവിക്കും. (സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)