Portuguese: Almeida Atualizada

Malayalam

Psalms

8

1Ó Senhor, Senhor nosso, quão admirável é o teu nome em toda a terra, tu que puseste a tua glória dos céus!
1ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
2Da boca das crianças e dos que mamam tu suscitaste força, por causa dos teus adversários para fazeres calar o inimigo e vingador.
2നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.
3Quando contemplo os teus céus, obra dos teus dedos, a lua e as estrelas que estabeleceste,
3നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,
4que é o homem, para que te lembres dele? e o filho do homem, para que o visites?
4മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?
5Contudo, pouco abaixo de Deus o fizeste; de glória e de honra o coroaste.
5നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6Deste-lhe domínio sobre as obras das tuas mãos; tudo puseste debaixo de seus pés:
6നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;
7todas as ovelhas e bois, assim como os animais do campo,
7ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
8as aves do céu, e os peixes do mar, tudo o que passa pelas veredas dos mares.
8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
9Ó Senhor, Senhor nosso, quão admirável é o teu nome em toda a terra!
9ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!